...

1 views

അച്ഛന്റെ അനുഭവം ഭാഗം -1
ഒരു ഹോട്ടലിന്റെ ഉദ്ഘാടനതിന് ശേഷം തിരികെ വീടിലെത്തി വിശ്രമിചതിനു ശേഷം
വൈകുനേരം അച്ഛനും മകനും നടക്കാൻ ഇറങ്ങി, അപ്പോൾ അച്ഛന്റെ ഒരു അനുഭവം മകനുമായിട്ടു പങ്കുവെച്ചു, കുറെ വർഷങ്ങൾക്ക് മുമ്പ് ഞാൻ ജോലി ചെയുന്ന സ്ഥലത്തു നിന്നും വീട്ടിലോട്ടു വരുന്ന വഴിക്കു ഒരു കുട്ടി റോഡിൽ ഇരിക്കുന്നത് കാണും സ്റ്റിരം കാണുന്നത് കൊണ്ട് അവൻ എന്നെ നോക്കി പുഞ്ചിരിക്കും. ഒരു ദിവസം ഞാൻ ചോദിച്ചു അവനോടു "നിനക്ക് ആരും ഇല്ലേ? എപ്പഴും ഒറ്റകാണെല്ലോ കാണുമ്പോളെലാം?. അവൻ പറഞ്ഞു "എനിക്ക് ആരും ഇല്ല എനിക്ക് സ്‌തിരം ആയിട്ട് ഒരിടം ഇല്ല ഇടക്കൊക്കെ ഓരോ ഭാഗത്തേക്ക്‌ മാറിതാമസിക്കും ആരും ഇല്ലാത്തത് കൊണ്ട് ജീവിതം മടുത്തു തുടങ്ങി എന്നായിരുന്നു അവന്റെ വാക്കുകൾ"

(ഒന്നും ഇല്ലാത്തവനായി ജനിക്കുന്നത് നമ്മുടെ തെറ്റെല്ലാ മറിച്ചു മരിക്കുമ്പോൾ നമ്മുടെ ജീവിതം
അതുപോലെആയാൽ നമ്മുടെ തെറ്റാണ് )

ആർക്കാനെക്കിലും ഒരു അവസരം ലഭിച്ചാൽ മാത്രമേ മുന്നേറാനുള്ള വഴികൾ തെളിയുള്ളു
എനിക്ക് എല്ലാവരെയും പോലെ കാണാതിരിക്കാൻ തോന്നിയില്ല അതുകൊണ്ട് ഞാൻ അവന്റെ കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. എനിട്ട്‌ ഞാൻ പറഞ്ഞു ഇങ്ങനെ

"വെറുതെ ഇരുന്നാൽ ആരും ശ്രദിക്കില്ല ഞാൻ ഒരു ജോലി ആകിതനാൽ നീ ചെയ്യോ എന്ന് ഞാൻ ചോദിച്ചു? അപ്പൊ അവൻ പറഞ്ഞു ചെയാം എന്ന്. എനിക്ക് പരിജയം ഉള്ള ഒരു ചെറിയകടയിൽ അവനെ പണിക്കു നിർത്തി എനിട്ട്‌ ഞാൻ അവനോടു പറഞ്ഞു " നിന്നെ സംബന്ധിച്ചു ഇതു ജോലിയും മോശമല്ല അതുകൊണ്ട് തല്കാലം നീ ഇവടെനിന്നോ നിനക്ക് ഭക്ഷണം പിന്നെ ഉറങ്ങാനും ഇവടെ സൗകര്യം ഉണ്ട് കുറച്ചു കഴിഞ്ഞു നിന്നെ ഇഷ്ടപെട്ടാൽ അവർ സ്ഥിരം ആയിട്ട് നിന്നെ നിർത്തും പിന്നെ ശമ്പളവും തരും എന്ന്.
പിന്നെ ദിവസങ്ങൾക് ശേഷം ഞാൻ അവനെ കുറിച്ച് അന്വേഷിച്ചു അപ്പൊ അവനെ അവർക്ക് നല്ലോണം സ്തൃപ്തി ആയി അവന്റെ ജോലിയും സ്വഭാവവും അതുകൊണ്ട് അവനെ സ്‌തിരം ആയി അവടെ ജോലി ചെയ്യാൻ തുടങ്ങി...

എന്നിട്ടു ഒരു ഒഴിവുള്ള ദിവസം ഞാൻ അവന്റെ കൂടെ സമയം ചിലവഴിച്ചു അന്ന് ഞാൻ പറഞ്ഞു

"നിനക്ക് നല്ലോണം മാറ്റം വന്നിട്ടുണ്ട് കാര്യങ്ങളൊക്കെ പഠിച്ചെടുത്തു നിനക്ക് ഇനി ജീവിതത്തിൽ ഉയരണമെകിൽ സ്വന്തമായി ഒരു കട തുടങ്ങണം മാസം ലഭിക്കുന്നതിൽ കുറച്ചു ചേർത്തു വെച്ച് ഒരു ചെറിയ വണ്ടികട എന്തിലും തുടങ്ങുംമ്പോഴേ നിനക്ക് ഒരു ഉയർച്ച ഉണ്ടാവുള്ളു ഒരാളുടെ തണലിൽ കഴിയാതെ സ്വയം തണലായി മാറണം അതിനു സ്വന്തം കാലിൽ നിൽക്കണം"

അതിനു ശേഷം മാസം കിട്ടുന്ന വരുമാനത്തിന്റെ കുറച്ചു അവൻ മാറ്റിവെക്കാൻ തുടങ്ങി അങ്ങനെ അവൻ ഉദ്ദേശിച്ച പണം ആയിതുടങ്ങി എനിട്ട്‌ ഒരു ചെറിയ വണ്ടികട തുടങ്ങി ഞാനും കൂടെ പോയിരുന്നു ഞാനില്ലാതെ വാങ്ങിലായിരുന്നു എന്നാണ് അവൻ പറഞ്ഞത് അതിനു ശേഷം എനിക്ക് വേറെ സ്ഥാലത്തേക്കു ജോലികിട്ടി ഞാൻ താമസം മാറി പിന്നെ ഇടയ്ക്കൊക്കെ അവൻ വിളിച്ചു സംസാരികുമായിരുന്നു
© Nissar M Creation