...

22 views

എന്റെ ആദ്യ പ്രണയം..
ജീവിതത്തിൽപ്രണയിക്കാത്തവരായി ആരും കാണില്ല, അതിൽ എത്ര തന്നെയായാലും ആദ്യ പ്രണയം ഓർക്കാത്തവരായി ആരും കാണില്ല. അത് അവരുടെ ജീവ ശ്വാസത്തിന്റെ അവസാനത്തുടിപ്പുവരെ ഓർമയായി തന്നെ അവശേഷിക്കും. അങ്ങിനെ ഒരു പ്രണയം ഞാനും മനസ്സിൽ സൂക്ഷിക്കുന്നു.. എന്റെ ആദ്യ പ്രണയം.. കാലം ഇത്ര കഴിഞ്ഞിട്ടും എനിക്ക് മറക്കാൻ കഴിയാത്ത എന്റെ ആദ്യ പ്രേമം.... അവളോട്‌ എന്റെ ഇഷ്ട്ടം പറഞ്ഞത് ഞാൻ ഇവിടെ ചെറിയ കഥയാക്കുന്നു.
ഞാൻ അന്ന് പ്ലസ് ടു പഠിക്കുന്ന പ്രായം, അവൾ അന്ന് പ്ലസ്‌ വൺ, അവൾ എന്നാൽ മാളു, ഞങ്ങൾ പഠിക്കുമ്പോൾ കണ്ടുമുട്ടിയവരല്ല എന്റെ അയൽവാസി കൂടിയാണവൾ.
പക്ഷെ ഞങളുടെ വീട്ടുകാർ തമ്മിൽ അത്ര രസത്തിലല്ല, എന്റെ അച്ഛനും അവളുടെ അച്ഛനും നല്ല ചങ്ങാത്തതിലായിരുന്നു പണ്ടൊക്കെ പിനീടെപ്പോഴോ മദ്യലഹരിയിൽ വഴക്കും പ്രേശ്നവും ആയി. അതോടെ കുടുംബങ്ങൾ തമ്മിൽ മിണ്ടാതെയും ആയി.. അന്നുമുതൽ ഞങ്ങൾ പരസ്പരം മിണ്ടാറൊന്നും ഇല്യ. അന്നൊക്കെ ഞാൻ വളരെ...