...

36 views

ജീവാവസാനം.
അന്ന് പരീക്ഷയിൽ തോറ്റ കാരണത്താൽ സ്വയം ജീവനോടുക്കിയ ഒരാത്മാവാണു ഞാൻ... . അന്നെന്നെ കൊണ്ടു പോകു ന്നത് ഏഴാനാകാശത്തിന്റെ മുകൾ പരപ്പിലേക്കാണെന്നുഞാൻവിചാരിച്ചിരുന്നു .പക്ഷേ മരണത്തെ സ്വയം തിരഞ്ഞെടുത്തു എന്ന കാരണത്താൽ അന്നുതന്നെ ഒന്നാനാകാശത്തിന്റെ വാതിലുകൾ കൊട്ടിയടച്ചു.. ഇന്നു ഞാൻ എന്റെ "രൂപത്തെ" തിരയുകയാണ്..പക്ഷേ അതും മണ്ണോടു മണ്ണായി ചേർന്നിരിക്കുന്നു...
• .. ഈ കുറഞ്ഞ കാലയളവിൽ കുറേയേറെആത്മാക്കളുമായി ഞാൻ സൗഹൃദത്തിലായി ... അവരൊക്കെ വെത്യസ്തകാരണങ്ങൾ കൊണ്ടാണ് "ഹത്യ ചെയ്തത്". .. കുറേപേർ ഇപ്പോഴും കയറിൽ തൂങ്ങി കിടക്കുന്നു... മറ്റുചിലർ വിഷ കുപ്പി മോന്തുന്നു.. ചിലർ സ്വയം തീയ്യിൽ എരിയുന്നതു പോലെ... എന്റെഹത്യയ്ക്ക് ഞാൻ തിരഞ്ഞെടുത്തത് "വെല്ലുരുത്തി പുഴയായിരുന്നു.. അന്നാണ് ഞാനതിന്റെ ആഴം മനസ്സിലാക്കിയത്... മുങ്ങി പൊങ്ങുന്ന സമയത്ത് ആരെങ്കിലും ഒന്നു കണ്ടിരുന്നങ്കിൽ എന്നു ഞാൻ ആശിച്ചു..പിറ്റേ ദിവസം ആശുപത്രിയിൽ വെച്ചു എന്റെ തലയോട് വെട്ടി കീറിയപ്പോൾ ഡോക്ടർമാർ പരസ്പരം പറയുന്നത് മോർച്ചറിയുടെ മൂലയിലിരുന്ന്ഞാൻ കേട്ടു... ഈ കുട്ടിക്ക് എന്തുപറ്റി.. ഒരു പരീക്ഷ തോറ്റുന്നു കരുതി... !... ഇന്നു ഞാൻ മനസ്സിലാക്കുന്നു.. അന്ന് ഒരുനിമിഷത്തിൽ തോന്നിയമനസ്സിന്റെ"ബലഹീനത ".ഇന്നും ഞാൻ ഗതിയില്ലാതെ അലയുകയാണ്..ഇനിഎത്ര കാലം..? അറിയില്ല..! ഒരു പക്ഷേ ലോകാവസാനം വരെ..?
• നിഷ്കളങ്കത നിറഞ്ഞ സമൂഹമേ.... ഞാനൊന്നു പറഞ്ഞോട്ടെ.. !!
• ഓരോ ജീവന്റെ തുടിപ്പും ദൈവത്തിന്റെ അനുഗ്രഹമാണ്.അത്‌ വർഷിക്കുന്നതും അവൻ, തിരിച്ചെടുക്കുന്നതും അവൻ.. വിഡ്ഢികളാക്കുന്നതോ...?
• വിശിഷ്ടമായ ആത്മാവിനെ സ്വന്തം ശരീരത്തിൽ നിന്നും പറിച്ചു മാറ്റാൻ സ്വയം തുനിയുന്നവർ.. !!!