...

2 views

മൈ ഇമേജിനി ലൗവർ [ ഭാഗം -10]
സീനിയയുടെ മുഖത്തേയ്ക്കുള്ള നോട്ടത്തിൽ  നിന്നും കണ്ണുകളെ  പിൻവലിച്ച  ടിനു , മുന്നിലെ സ്റ്റാൻ്റിൽ വച്ചിരിയ്ക്കുന്ന പുസ്തകത്തിലേയ്ക്ക് നോക്കി, ആലോചനയിൽ : "ഇനി ഇവൾ, സീനിയ എന്ന ആ കുട്ടി തന്നെയാകുമോ? ഏതായാലും ഈ പ്രോഗ്രാമിന് ശേഷം അവളോട്  സംസാരിക്കണം.”

  മ്യൂസിക്കിൻ്റെ വിടവ് കഴിഞ്ഞപ്പോൾ ടിനു അടുത്ത വരികൾ പാടാൻ തുടങ്ങി. സപ്തയായി വേദിയിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന സീനിയയുടെ  ചെവിയോട് , നിൻസി തൻ്റെ  മുഖം അടുപ്പിച്ചു കൊണ്ട് നേരിയ ശബ്ദത്തിൽ : “ സീനിയ…..”

സീനിയ ചെറിയൊരു ഞെട്ടലോടെ നിൻസിയെ നോക്കി.

നേരിയ ശബ്ദത്തിൽ നിൻസി: “പുള്ളികാരൻ ആള് ഞാൻ വിചാരിച്ചത് പോലെയല്ല കേട്ടോ, നല്ലൊരു നോട്ടക്കാരൻ തന്നെ. ആളുടെ നോട്ടത്തിൽ നിന്നും നിന്നെ മുന്നേ കണ്ടു മറന്ന  പോലെ ഉണ്ടല്ലോ?

സീനിയ : “എനിക്കും തോന്നി.”

  പതിഞ്ഞ സ്വരത്തിൽ നിൻസി: “നിന്നെ ഇപ്പം കണ്ടിട്ടുള്ള സ്ഥിതിയ്ക്ക് ഇനി ഗാനമേള കഴിഞ്ഞാലുടനെ തന്നെ  നിങ്ങൾ തമ്മിൽ കണ്ടേ പറ്റത്തുള്ളൂ.”

നേരിയ ശബ്ദത്തിൽ, സീനിയ:“എനിക്കാകെ വല്ലാത്ത മാതിരീണ്ട്.ഞാനാലോചിക്കണത് എന്തൂട്ട്നാ എൻ്റെ മുഖത്തേയ്ക്ക് കണ്ണടയ്ക്കാണ്ട് കൊർച്ച് നേരം നോക്കി നിന്നേന്നാണ്.”

നേരിയ ശബ്ദത്തിൽ നിൻസി : “ മ്മ്.
നീ കാണാൻ ചെല്ലുമ്പം, കാര്യം പറയാനുണ്ടെന്ന് പറഞ്ഞയുടനെ ഒരു ആരാധികയാണെന്നും ഇന്നത്തെ  പാട്ടും നന്നായെന്നും പറഞ്ഞേക്കണം .”

നേരിയ സ്വരത്തിൽ സീനിയ : “ നീയും ഒപ്പണ്ടാവണം.”

നേരിയ സ്വരത്തിൽ നിൻസി : “പുള്ളിക്കാരനുമായി സംസാരിക്കാനാഗ്രഹം നിനക്കാണല്ലോ.   അതു കൊണ്ട് ഞാൻ ഒപ്പം വരത്തില്ല ഇച്ചിരി അകലെ നിക്കാനെ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ.”

സിനിയ : “മ്മ്.”

സീനിയയെ അടുത്തിരിയ്ക്കുന്ന സിസിലി തോണ്ടി കൊണ്ട്  : “ കൊർച്ച് നേരായീലോ നിൻ്റെ സ്വകാര്യം പറച്ചില് ? എന്തെങ്കിലും പ്രശ്നണ്ട?”

സീനിയ : “ ആ ചെക്കൻ പാടണ പാട്ടിനെ പറ്റീട്ട്ണ് ഞങ്ങള് മിണ്ടണ്ടത്.”

സിസിലി : “ആദ്യം പാട്ട് കേട്ട് രസിക്ക്. പിന്നെ മതി സംസാരും ചർച്ചീം. എത്ര രസത്ത്ലാ ആ ചെക്കൻ പാടണത്.”

സീനിയ : “അതന്യ ഞങ്ങളും പറയ്ണ്ടായിര്ന്ന ഒരു കാര്യം.”

സിസിലി സൗമ്യമായി : “ഇഞ്ഞി മിണ്ടാണ്ട് പാട്ട് കേക്ക്.”

സീനിയ മനസ്സിൽ : “ അമ്മയ്ക്ക്, ടിനൂൻ്റെ ശബ്ദും പാട്ടും ഇഷ്ടപ്പെട്ട മാതിരി  അവനീം ഇഷ്ടപ്പെട്ടാ മത്യായിരുന്നു.”
_____________________________

രാത്രിയിൽ ധാരാളം വാഹനങ്ങൾ   നിരത്തിൽ സഞ്ചരിയ്ക്കുന്ന നഗരത്തിലൂടെ വേഗത കുറച്ച് കാർ ഓടിയ്ക്കുകയാണ് ലേയോ, ഒപ്പം പ്യൂണുമുണ്ട്. പെട്ടെന്നാണ് ട്രാഫിക്ക് ബ്ലോക്കിൽ അവർ ഉൾപ്പെട്ടത്.

പ്യൂൺ : “ എന്തൊരു ട്രാഫിക്ക് ജാം, നാശം!  ഇതൊന്നും നിയന്ത്രിക്കാൻ ഒരു പോലീസ്കാരൻ മാത്രണ്ണുള്ളത്. ”

ലേയോ : “  ഈ പ്രാവശ്യം മിസ്സാവാണെങെ,  ആളെ  അറിഞ്ഞ സ്ഥിതിയ്ക്ക്  അവൻ്റെ നാട്ടിൽ പോയി തല്ലാന്ന്ള്ള കാര്യം ഇത്തിരി റിസ്കണ്. ഇന്നാണെങ്കിൽ എന്തെങ്കിലും കാരണം പറഞ്ഞിട്ട് ഇരട്ടത്തക്കങ്ങട് വിളിച്ച് കൊണ്ട് പോയി രണ്ടെണം കൊടുക്കാം.”

പ്യൂൺ : “അത് നല്ല ബെസ്റ്റ് ഐഡിയ.”

ലേയോ കാറിലെ ഡിജിറ്റൽ  ക്ലോക്കിൽ നോക്കി. അതിൽ സമയം 9.20 പി . എം. ആയിട്ടുണ്ട്.

ലേയോ : “ഗാനമേള  9.30 ന് തീരുന്നല്ലേ തൻ്റെ ഫ്രണ്ട് പറഞ്ഞേ?

പ്യൂൺ : “ ഈ ബ്ലോക്ക് മാറീട്ട് ഇപ്പോ തന്നെ  നമ്മക്ക് ഇവടന്ന് പോവാൻ പറ്റ്യാല്, പരിപാടി കഴിയണേൻ്റെ മുന്നേ എത്താം.

ലേയോ : “ഇന്ന് ഉച്ചക്കറിഞ്ഞിര്ന്ന്ണ്ടങെ, ടൂർണമെൻ്റ് കഴിഞ്ഞ വഴിക്ക് നേരെ പോയി  ഗാനമേള ഹാളില് ഇരിക്കായിരുന്നു.”

അവരുടെ അടുത്തുള്ള ചില വണ്ടികൾ സ്റ്റാർട്ട് ചെയ്തു.

പ്യൂൺ : “ദാ…. വണ്ട്യോള്  നീങ്ങാൻ താെടങ്ങീലോ.”

അവരുടെ മുന്നിൽ നിർത്തിയിട്ടിരിയ്ക്കുന്ന വണ്ടികൾ പതിയെ മുന്നോട്ട് നീങ്ങാൻ തുടങ്ങി....