മൈ ഇമേജിനറി ലൗവർ (ഭാഗം :11)
സീനിയയും നിൻസിയും വീടിന്റെ അടച്ച നിലയിലുള്ള മുൻ വാതിലിന് അരികെ എത്തി. ആ വാതിലിനോട് ചേർന്നുള്ള ഭിത്തിയിൽ കാണുന്ന കോളിങ് ബെൽ സീനിയ അമർത്തി. അകത്തു നിന്നും ബെല്ലിന്റെ ശബ്ദം പുറത്തേക്ക് മുഴങ്ങി, വേഗത്തിൽ അവസാനിച്ചു.
ഇരുവരും, നിൽക്കുന്ന ചുറ്റുപാടും കണ്ണോടിച്ചു. രണ്ടു സെക്കന്റ് കഴിഞ്ഞു.
നിൻസി : " തുറക്കുന്നില്ലല്ലോ?,രാവിലെ തന്നെ പുറത്ത് പോയിരിക്കുമോ? "
സീനിയ : "ഒന്നും കൂടി ബെല്ലടിക്കാം. എന്നിട്ട് തുറക്കണില്ലെങേ നമ്മുക്ക് തിരിച്ച് പോവാം."
പെട്ടെന്നാണ് ആരോ ഞെരുങ്ങുന്നതായ ശബ്ദം അവർ അകത്തു നിന്നും കേട്ടത്. തുടർന്ന് ഒരു നിലവിളിയും. നിൻസി വാതിലിൽ ദൃതിയിൽ മുട്ടി. ആശങ്കയിലായ സീനിയയുടെ ശ്രദ്ധയിൽ അടുത്ത് ചെറുതായി തുറന്നിട്ടുള്ള ജനാലയിലൊരെണ്ണം കണ്ടു. അവൾ വേഗം ചെന്ന് ജനാല തുറന്ന് അകത്തേയ്ക്ക് നോക്കി.
അവൾ ഞെട്ടി. അകത്ത്, കഴുത്തിൽ മുണ്ട് കെട്ടിയ അവസ്ഥയിൽ ഫാനിൽ തൂങ്ങി പിടയുകയാണ് ടിനു. സീനിയ അലറി കരഞ്ഞു. അലറിയത് ഉറക്കത്തിലായിരുന്നു എന്ന് മാത്രം. സീനിയ പെട്ടന്ന് ഉറക്കമുണർന്ന് വേഗം എഴുന്നേറ്റിരുന്നു. അവളുടെ മുഖം വിയർപ്പുതുള്ളി കൊണ്ട് നിറഞ്ഞിരുന്നു. അവൾ നേരെ വാഷ് റൂമിൽ ചെന്ന് മുഖം കഴുകി.
തിരികെ വന്ന് മേശക്കരികെയുള്ള കസേരയിൽ ഇരുന്നു. മേശയ്ക്ക് മുകളിൽ ഉള്ള റീഡിംങ് ലൈറ്റിന്റെ സ്വിച് ഓൺ ചെയ്തു. മേശയുടെ പെട്ടി തുറന്ന് അവൾ ഓഡിയോ കാസറ്റ് എടുത്തു. റീഡിങ് ലൈറ്റിന്റെ പ്രകാശത്തിലേക്ക് കാസറ്റ് നീട്ടി അതിന്റെ കവർ ചിത്രത്തിലെ ടിനുവിന്റെ ചിത്രത്തിലേയ്ക്ക് അവൾ നോക്കി. അവൾ മിഴിനീരുതിർത്തു.
സീനിയ ആത്മഗതത്തിൽ: "ഒരിക്കലും വിചാരിക്കാത്ത പല കാര്യങ്ങളും കൊറച്ചു നാളായീട്ട് എന്റെ ജീവിതത്തില് സംഭവിക്കണ്ട്..... ഇനി ഇന്നലെ രാത്രി നടന്ന സംഭവും മറക്കാൻ പറ്റാണ്ടായി ;എന്റെ ജീവിതം മുഴുവനും ഇണ്ടാവും.. ടിനു , ഞാൻ മനസ്സോണ്ട് കൊറേ സ്നേഹിച്ചു.. കാണാനും ആഗ്രഹിച്ചിണ്ട്.. ഇങ്ങനെ എന്റെ മുന്നിൽ ക്ഷമ ചോദിക്കാൻ വരൂന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല്യ.. ഇനി എന്റെ ചേട്ടന്മാര് നിന്നോട് ചെയ്തേന്,എനിക്ക് നിന്നോട് ക്ഷമ പറയണന്നിണ്ട്."
അവൾ ആ കാസറ്റ് നെഞ്ചോട് ചേർത്ത് കരഞ്ഞു.
__________________________________________
ഒരു മധ്യവയസൻ, ലേയോന്റെ വീടിന്റെ പടികടന്ന് മുറ്റത്തേക്ക് വരികയാണ്. അയാൾ മുറ്റത്തു നിന്ന് തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് കയറുന്നതിനിടയ്ക്ക്, ലേയോ വേഗത്തിൽ അതുവഴി വന്നു. വൃദ്ധനെ പെട്ടെന്ന് ഒന്ന് കൂർപ്പിച്ച് നോക്കി പുറത്തേയ്ക്ക് കടന്നു പോയി.
വയസൻ: "എടാ ചെക്കാ.... നീയെങ്കഡാ ഈ കാലത്ത് പോണേ? "
ലെയോ ശ്രദ്ധിക്കാതെ മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തുകൊണ്ട് കൂടുതൽ ഇരമ്പിച്ച ശബ്ദം പുറപ്പെടുവിച്ച് ഓടിച്ചു പോയി.
അയാൾ ആത്മഗതത്തിൽ, അവൻ പോകുന്ന ദിശയിലേക്ക് നോക്കികൊണ്ട് പുച്ഛഭാവത്തിൽ :"കെട്ട്യാ പെണ്ണിന് മര്യാദയ്ക്ക് നോക്കാൻ പറ്റാണ്ട്, നാട്ടില് തെണ്ടി തിരിഞ്ഞ് നടക്കണ ഒരു ജന്മം! "
സിസിലി, മറ്റൊരു മുറിയിൽ നിന്നും അയാളുടെ അരികിലേക്ക് വന്നു. "അവൻ പോയീല്ലേ സൈമേട്ടാ? ഇപ്പഴും എന്റെ ആങ്ങള്യാണ്ന്ന്ള്ള പരിഗണന പോലും എന്റെ മോൻ കാണിക്ക്യാത്തേല് എനിക്കും സങ്കടണ്ട്, എന്റെ ചേട്ടാ. ഞാൻ അവനോട് വർത്താനം പറയുമ്പോ, എനിക്കൊരാങ്ങളെ ഇള്ളോ നിനക്ക് അച്ഛനായിട്ട്ന്ന്; ഞാൻ അവനോട് എടക്ക് പറയാറ്ണ്ട്.
സൈമൺ: "അവന്റെ ആദ്യത്തെ പ്രേമം , ഞാനായിട്ട് ഇല്ല്യാണ്ടാക്കേലിള്ള വിഷമം ഇപ്പോഴും കൊണ്ട് നടക്കാണെങെ, അവനെ ആ...