...

24 views

അമ്മയ്ക്കായി
ഇന്നൊരു മത്സരം ഉണ്ടായിരുന്നു.കഥാരചനയായിരുന്നു.വിഷയം കുറ്റിച്ചൂല്‍.എന്തെഴുതണമെന്ന് തല പുകഞ്ഞ് ആലോചിക്കുമ്പോഴാണ് രാവിലത്തെ കുറ്റിച്ചൂലും പിടിച്ചുകൊണ്ടുള്ള അമ്മയുടെ ശകാരം ഓ൪മ വന്നത്.ആദ്യം ചിരി വന്നു.എന്തൊരു സാമ്യമാണല്ലേ..
ദിവസേനയുള്ള മുറ്റമടിച്ചുവാരലില്‍ തേഞ്ഞുപോയതാണ് ആ കുറ്റിച്ചൂല്‍.കുറച്ചുകൂടെ തേഞ്ഞാല്‍ അതങ്ങു വലിച്ചു ചാടും.
ഓരോ സ്ത്രീയുടെയും ജീവിതവും അങ്ങനെ തന്നെ.ജീവിതത്തിന്റെ നല്ലൊരു പകുതിയും മക്കള്‍ക്കും ജീവിതപങ്കാളിക്കും വേണ്ടി ചിലവഴിച്ചിട്ടും കുറെ പരിഭവങ്ങളും പരാതികളും മാത്രം ബാക്കി.സൗന്ദര്യമില്ലാത്തവള്‍,ചിന്താശേഷിയില്ലാത്തവള്‍,ലോകമറിയാത്തവള്‍..അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍.മാതൃത്വത്തിനുവേണ്ടി സൗന്ദര്യം വേണ്ടാന്നുവച്ചു.ജീവിതം കുടുംബത്തിനുവേണ്ടി ഒഴിച്ചുവച്ചു.അമ്മ ഞാൻ കണ്ട ജീവനുള്ള ദെെവമാണ്. എല്ലാംകൂടെ ഒരു കഥയങ്ങെഴുതി.ശീ൪ഷകവുമിട്ടു.
'അമ്മയ്ക്കായി'
© കാദംബരി