...

2 views

സുപർണ്ണൻ
സുപര്‍ണ്ണന്‍
അപ്പൂപ്പാ‍ ആയിരം നാഗങ്ങളേ പ്രസവിച്ച നാഗമാതാവിന്റെ കഥ--ആതിര ചോദിച്ചു.

പറയാമല്ലോമക്കളേ കശ്യപ പ്രജാപതി-ബ്രഹ്മാവിന്റെ പുത്രനാണ്. അദ്ദേഹത്തിന്റെ രണ്ടു ഭാര്യമാരാണ് കദ്രുവും, വിനതയും. തനിക്ക് അനേകം മക്കള്‍ വേണമെന്ന് കദ്രുവും-പ്രസിദ്ധരായ രണ്ടു മക്കള്‍ മതിയെന്ന് വിനതയും പറഞ്ഞു. കദ്രു നാഗങ്ങളെ പ്രസവിച്ചുതുടങ്ങി. വിനത രണ്ട് അണ്ഡങ്ങള്‍-മുട്ട-ആണ് പ്രസവിച്ചത്. മുട്ട മാസങ്ങളായിട്ടും വിരിയുന്നില്ല-കദ്രുവിനാണെങ്കില്‍ പുത്രന്മാര്‍ പെരുകുന്നു. അക്ഷമയായ വിനത ഒരു തടിയെടുത്ത് ഒരു മുട്ടയില്‍ ഒരു കൊട്ട്--മുട്ട പൊട്ടി അതി തേജസ്വിയായ ഒരു ബാലന്‍ -പക്ഷേ വളര്‍ച്ച പകുതിയേ ആയുള്ളു. വേദനയോടുകൂടി ആ കുഞ്ഞ് അമ്മയോടു ചോദിച്ചു--എന്തിനാ അമ്മേ എന്നെ ഇങ്ങനെ ചെയ്തത്-അമ്മ വലിയമ്മയുടെ ദാസിയായി പോകും--മറ്റേ മുട്ട അമ്മ പൊട്ടിക്കാതെ വച്ചിരുന്നാല്‍അത് വിരിഞ്ഞു വരുന്ന എന്റെ അനുജന്‍ അമ്മയേ ദാസ്യത്തില്‍ നിന്നും മോചിപ്പിക്കും--ഞാനിതാ സൂര്യ ദേവന്റെ അടുത്തേക്കു പോകുന്നു-അവന്‍ പോയി. അതാണ് അരുണന്‍ ‍-- സൂര്യന്റെ തേരാളി.

അങ്ങിനെ കഴിയുമ്പോള്‍ ചേച്ചിയും അനിയത്തിയും കൂടി ഒരു ദിവസം ജോലി എല്ലാം കഴിഞ്ഞ് വഴിയിലേക്കുനോക്കി ഗേറ്റില്‍ നില്‍ക്കുകയാണ്. അങ്ങു ദൂരെക്കൂടെ ഒരു വെളുത്ത കുതിര പോകുന്നു. കുതിരപ്പുറത്തു ദേവേന്ദ്രന്‍ ‍.

വിനത:- ചേച്ചീ ദേ ഉച്ചൈശ്രവസ്സ്. ഹൊ-എന്തൊരു വെളുപ്പാ! ഒരൊറ്റ പാട്പോലും ഇല്ല.
കദ്രു :- അത് ദൂരെയായകൊണ്ട് നമുക്കു തോന്നുന്നതാ. മുഴുവന്‍ വെളുപ്പുള്ള ഒറ്റ ജന്തുവും കാണത്തില്ല.
വിനത:- അല്ല ചേച്ചീ-ഇത് പാലാഴികടഞ്ഞപ്പോള്‍ അതില്‍ നിന്നും വന്നതല്ലേ. തൂ വെള്ള.
കദ്രു :- പോടീ മണ്ടീ. വല്ലോരും പറയുന്നത് അങ്ങനെ തന്നെ വിശ്വസിക്കരുത്. വേണേല്‍...