...

2 views

മരണത്തിന്റെ പാതിവഴിയിൽ
#WritcoStoryPrompt115
"മരിക്കാൻ പേടിയുള്ളതുകൊണ്ട് ജീവിക്കണോ? ചോദ്യത്തെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മുന്നോട്ട് പോയി അങ്ങനെ ചെയ്യുക."
എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി..

എന്നാൽ ആ നിമിഷത്തിൽ തന്നെ എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങൾ ഓർമ്മയിൽ വന്നു.." അനാഥനായുള്ള ജനനം, ആകെ ഉണ്ടായിരുന്നവരും ഉപേക്ഷിച്ചു പോയി, നരകതുല്യമായ വേദനകൾ, ഭീതിപ്പെടുത്തുന്ന ബാല്യകാലം, ഇപ്പോഴിതാ ലക്ഷക്കണക്കിന് രൂപയുടെ കടങ്ങളും.. എന്തു ചെയ്യാനാണ് പാവപ്പെട്ടവന്. മരണം എന്ന വഴി മാത്രമേ മുന്നിലുള്ളൂ. " എന്നാലും ദൈവം എന്തിനായിരിക്കും എന്നെ സൃഷ്ടിച്ചത്! ഈ നരകതുല്യമായ വേദനകളുടെ അർത്ഥം എന്താവും …"

അവന്റെ മെലിഞ്ഞുണങ്ങിയ ശരീരവും, ആ ശരീരത്തിൽ മുറിവുകളും ചുറ്റുമുള്ളവർ ശ്രദ്ധിച്ച് അവനിൽനിന്ന് അകലുവൻ തുടങ്ങി.. രാത്രി 12 മണിക്ക് ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു സ്വപ്നം മറ്റൊന്നായിരുന്നു സ്വർഗ്ഗത്തിന്റെ വാതിലിൽ നിന്ന് ആരോ തന്നെ വിളിക്കുന്നത്! പിന്നീട് കണ്ണടയ്ക്കുവാൻ സാധിച്ചില്ല. പുസ്തകവും പേനയും എടുത്ത് അവന്റെ എഴുത്തുകൾ തുടങ്ങി.. നേരം വെളുത്തത് അറിഞ്ഞില്ല.
പെട്ടെന്ന് കടക്കാരുടെ കാലടി കേട്ടു.
എല്ലാവരും കൂടി വാതിൽക്കൽ വന്ന അവന്റെ പേര് ഉറക്കെ വിളിക്കുന്നു. ഇതൊക്കെ കേട്ടുകൊണ്ട് ആ മനുഷ്യന്റെ കണ്ണിൽനിന്ന് കണ്ണീരുകൾ ഒറ്റായി നിലത്ത് പതിച്ചു. അവർ പോയി എന്ന് മനസ്സിലാക്കിയപ്പോൾ എഴുത്ത് തുടങ്ങി..
എല്ലാവരും ഉപേക്ഷിച്ച ഒരു ബാലന്റെ കഥയാണ് ആ പേപ്പറുകളിൽ എഴുതിപ്പിടിപ്പിച്ചത്.. അങ്ങനെ എഴുതിയ പേപ്പറുകൾ മേശപ്പുറത്ത് അടുക്കി വെച്ചു..കഴിക്കുവാൻകാര്യമായിട്ട്ഒന്നുംഇല്ലാത്തതിനാൽ പച്ചവെള്ളം കുടിച്ചു വിശപ്പടക്കി..
അങ്ങനെ ആ എഴുതിപ്പിടിപ്പിച്ച പേജുകളുമായി അവൻ യാത്ര ആരംഭിച്ചു.. യാത്രയിൽ പലമുഖങ്ങളും അവൻ കണ്ടു. കുറച്ചു നടന്നപ്പോൾ തലചുറ്റൽ അനുഭവപ്പെട്ടു. താഴെ ഇരുന്നു. കരുണയുള്ള ചില മനുഷ്യർ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ നിന്നാണ് ആ സത്യം പറഞ്ഞത് ഇത്രകാലം അനുഭവിച്ച് ആ വേദനകൾ ഒരു മാരകരോഗത്തിന്റെ ലക്ഷണമായിരുന്നു.. "ഒരുപക്ഷേ ഈയുള്ളവന് അധികം ജീവിതം നൽകേണ്ടെന്ന് ദൈവം തന്നെ തീരുമാനിച്ചിരിക്കുന്നു "

"സാർ,താങ്കൾ എന്നോട് ക്ഷമിക്കണം.. താങ്കൾ വയ്യാതെ വീണപ്പോൾ താങ്കളുടെ കടലാസിലെ കഥകൾഞാൻ വായിച്ചിരുന്നു.."
എന്ന അപരിചിതത്തിന്റെ വാക്കുകൾ അവന്റെ കണ്ണിൽ പ്രത്യാശഉണർത്തി.
ഒരുപാട് നന്ദിയുണ്ട്.. എന്റെ മരണത്തിനു മുൻപ് ആരെങ്കിലുമൊക്കെ വായിച്ചല്ലോ, എനിക്ക് അതുമതി!
" സാർ പക്ഷേ ഈ കഥകളിൽ ഒരു ജീവിതമുണ്ട്. ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്ന് തീരുമാനിച്ച് ഉറപ്പിച്ച് ജീവിതം കൈപ്പിടിയിൽ നിന്ന് പോയവന്റെ ജീവിതം, അനേകം വായനക്കാരിലേക്ക് എത്തണം.. ഒരുപക്ഷേ ദൈവത്തിന്റെ ആഗ്രഹവും അത് തന്നെയായിരിക്കും.. ഞാൻ അതിനു താങ്കളെ സഹായിക്കാം "
അവനെ സംബന്ധിച്ച് ആ വാക്കുകൾ അവന് ജീവൻ നൽകുന്നത് ആയിരുന്നു.. അവന്റെ കണ്ണിൽ ആ മനുഷ്യൻ ദൈവമായി മാറിയ സന്ദർഭം..
വർഷങ്ങൾ കഴിഞ്ഞു..
സാഹിത്യത്തിനുള്ള നോബൽപ്രഖ്യാപിക്കുന്ന ദിവസം..
അവന്റെ പേരു ലോകം കേട്ടു.. അവന്റെ രചനകൾ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതം മാറ്റിമറിച്ചു..
എന്നാൽ അതു കേൾക്കുവാൻ അവൻ ഉണ്ടായിരുന്നില്ല.. ആരും കാണാത്ത ആ ലോകത്തേക്ക് അവൻ യാത്രയായി..


© All Rights Reserved