...

7 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 32)
"ഞാൻ ഇറങ്ങുന്നു, എനിയും താമസിച്ചാൽ ട്രെയിൻ മിസ്സ്‌ ആവും...., അപ്പച്ഛനെവിടെ അമ്മച്ചി ", "ഇന്നലെ വന്നില്ലേ ആ കോൺട്രാക്ടർ, അയാളെ കാണാൻ പോയി, നീ ഇറങ്ങിയിട്ട് പോയാൽ മതിയെന്ന് ഞാൻ പറഞ്ഞു, എവിടെ കേൾക്കാൻ.... ", "അല്ലെങ്കിലും അപ്പച്ചന് സ്ഥലം കച്ചവടം കഴിഞ്ഞിട്ടല്ലേ എന്തും ഉള്ളൂ...., ഞാൻ ഇറങ്ങുന്നു.... ", ജെറി ബാഗെടുത്ത് ചുമലിൽ ഇട്ടു, "നീ പോയിട്ട് അവനോടും കൂടി ഒന്ന് പറഞ്ഞിട്ട് വാ... ", "എന്തിന്....?, ഞാൻ ഇവിടെ നിന്ന് ഇറങ്ങാൻ കാത്തു നിൽക്കുന്ന ആളാ അത്, എന്തെങ്കിലും സംസാരിക്കാൻ ചെന്നാൽ അപ്പൊ തുടങ്ങും...