...

9 views

ഭദ്ര
എക്സാം എഴുതുവാൻ ആണ് ഈ പോകുന്നേ.
എങ്ങോട്ട് എന്ന് അല്ലേ, വടക്കുംനാഥൻന്റെ മണ്ണിൽ,അതായത് തൃശ്ശൂരിൽ.
മംഗളുരു എക്സ്പ്രസ്സ് ആണ്, രാത്രിയിൽ കേറി വെളുപ്പിനെ എത്താവുന്ന രീതിയിൽ ആണ് പോകുന്നത്.
കേറി കിടന്നു കുറച്ച് നേരം ഉറങ്ങി.
എഴുന്നേക്കുന്നത് തന്നെ എന്തോ ശബ്ദം കേട്ട് ആണ്.
പിന്നെ എഴുന്നേറ്റ് ഇരുന്നു,ലൈറ്സ് ഒക്കെ ഉണ്ട്.
എല്ലാവരും അവരുടെ കാര്യങ്ങൾ ചെയുന്നു.
എന്റെ ഉറക്കം പോയതുകൊണ്ട്,ബുക്ക് വായിക്കാം എന്ന് വെച്ചു.
ബുക്ക് ഒരു സങ്കീർത്തനം പോലെ, ആണ് വായിക്കുന്നത്,ഈ ബുക്ക് വായിക്കാൻ പറ്റിയ കാലാവസ്ഥ ആണ്, നല്ല തണുപ്പും നല്ല മഴയും ഉണ്ട്. വായിനയിൽ അല്ലിഞ്ഞു ചേർന്നു എന്ന് വേണം പറയാൻ. ഒരു റിങ്ടോൺ,എന്റെ അതേ റിങ്ടോൺ തന്നെ,ഞാൻ ബുക്കിൽ നിന്നും തല പോക്കി നോക്കി, ഏതോ ഒരു ചേട്ടന്റെ ആണ്.
ചേട്ടൻ എഴുന്നേറ്റ് പോയി . അപ്പോഴാണ് എന്റെ കണ്ണിൽ ഓര്ൾ ഒടക്കിയെ, ഒരു പെൺകൊച്ചു ഇരിക്കുന്നു, അവളിൽ കണ്ണ് ഒടുക്കാൻകാരണം, അവളെ ഇത് ഒന്നും ബാധിക്കുന്നില്ല,ഈ ശബ്ദങ്ങൾ, ഈ മനുഷ്യരുടെ വർത്തമാനങ്ങൾ,അവൾ വേറെ ഏതോ ലോകത്ത് ആണ്. ട്രെയിന്റെ ജനാലകമ്പിയലിൽ നോക്കി ഇരിക്കുവാണ് അവൾ. കണ്ണ് എഴുതിട്ട് ഉണ്ട്.
മുടികൾ കാറ്റിന്റെ തള്ളത്തിനു തള്ളാം പിടിക്കുവാണ്.
എന്തോ എന്റെ കാണുകൾ,അവളുടെ കണ്ണുകളിൽ
ഒടക്കി ഇരിക്കുവാണ്.
അവളുടെ കണ്ണുകൾക്ക് ഒരായിരം കഥകൾ പറയാൻ ഉള്ളത് പോലെ എനിക്ക് തോന്നി.
ഞാൻ ആ നിമിഷനേരത്തേയ്ക്ക്,ആ കണ്ണുകളിൽ തന്നെ നോക്കി ഇരുന്ന് പോയി .
അപ്പഴാ ഒരു വിളി വന്നേ, ഭദ്രേ....സ്ഥലം എത്തി വാ.
അവൾ എന്റെ കണ്മുന്നിൽ കൂടെ പോയി മറഞ്ഞു. എന്നാലും ആരാ നീ, നിന്റെ കണ്ണുകൾക്ക് എന്തൊക്കെ കഥകൾ പറയാൻ ഉണ്ടാക്കും. നിന്റെ പേര് മാത്രം ബാക്കിയാക്കി പോയല്ലോ ഭദ്രേ....




© Deepthi James