...

10 views

അവൾ
ആ നാല് ചുവരുകൾക്കുള്ളിൽ തളം കെട്ടി നിന്നിരുന്ന ഇരുട്ടും തീക്ഷ്ണതയേറുന്ന വിയർപ്പിന്റെ ഗന്ധവും കണ്ണുനീരിൻ ഉപ്പുരസവും തീർത്ത ചുഴിയിൽ പെട്ട് ശ്വാസം തിങ്ങിയപോൾ ആ ഒറ്റ ജാലകത്തിലേക്ക്‌ അലൻ തന്റെ കൈകൾ നീട്ടി.

പെട്ടെന്ന് എന്തോ ഉൾ ഭയത്താൽ കൈകൾ പിറകോട്ട് വലിച്ചു.തുറന്നിട്ട ജാലകത്തിലൂടെ വെളിച്ചത്തോടൊപ്പം അകത്തേക്ക് കടന്ന് വരുന്ന കണ്ണുകളെ, ചോദ്യങ്ങളെ , ഭയന്നാവാം. എന്തോ.......
നിമിഷങ്ങൾഉറ്റിറ്റായ്പൊയിഞുപോയ്.രാത്രിതൻ ഏതോയാമത്തിൽ നേർത്ത തൂവൽ പോലെ തളർന്ന് പോയ മനസ്സും ശരീരവും ഒരു തരം മയക്കത്തിലാണ്ടു. പാതിരാക്കോഴിതൻ കൂവൽ അനന്തതയിൽ മുഴങ്ങിയിരുന്നു അന്നേരം.

ഉദയ സൂര്യന്റെ പൊൻകിരണങ്ങൾ തന്റെ ഉളളം പോലെ (അനുഭവങ്ങൾ) ശരീരത്തേയും പെളളിച്ചപ്പോഴാണ് അലൻ തന്റെ കണ്ണുകൾ തുറന്നത്.കൺപോളകൾക്ക് തന്റെ നെഞ്ചകത്തേക്കാൾഭാരമുണ്ടെന്നവനു തോന്നി. പിന്നീട് മനസ്സിലായി അവ തുല്ല്യമാണെന്നും പരസ്പരം കോർത്തിണക്കപ്പെട്ടതാണെന്നും.
എപ്പോഴാണ് താൻ സുഷുപ്തിതൻ കരങ്ങളാൽ തഴുകപ്പെട്ടത് എന്ന ചിന്തയവനെഒരു വേള ശ്വാസം പോലും നിലപ്പിച്ച ഒരു ദുഃസ്വപനമാണെങ്കിൽ എന്ന് ആഗ്രഹിച്ചുപോയ അനുഭവത്തിൻ തീച്ചൂളയിൽ കൊണ്ടെത്തിച്ചു.ഒരിക്കൽ കൂടി ശരീരമാസകലം ചുട്ടുപൊളളുന്നതവനറിഞ്ഞു.

കഴിഞ്ഞുപോയ ദിനങ്ങൾ ഒരുപകൽ വെളിച്ചം പോൽ കണ്ണിൽ തറച്ച് കയറി, ഇടനെഞ്ചിൻ കോണിലെവിടെയോ ഒരു നീറ്റൽ തീർത്തു ഒടുക്കം ഒരു തുള്ളി കണ്ണുനീർ തുള്ളിയെന്നോണം കപോളത്തീലൂടെ ചാലിട്ടൊഴുകി, ഒരു നിമിഷം നിന്നു. പിന്നെ ശരീരമില്ലാത്ത ആത്മാവ് പോലെ അടർന്ന് വീണ് മരിച്ചു. കണ്ണുകൾം ഇറുക്കിയടച്ചിട്ടും അവ പൂർവ്വാധികം തെളിഞ്ഞ് നിന്നു. അതവനെ ചിന്തയിൽ നിന്ന് തെല്ലകലെയുള്ള ഓർമ്മതൻ തിരുമുറ്റത്ത് കൊണ്ടെത്തിച്ചു.

(തുടരും)
രചനഃ sahla thasnim 🦋
© ❤️my soul🦋