...

4 views

നിന്റെ കൂടെ.... 💕💕💕(അധ്യായം 37)
"ഞാൻ ഇന്ന് മാധവൻ വക്കീലിനെ കണ്ടു, അവരൊക്കെ ഇപ്പൊ എറണാകുളത്തു തന്നെ ഉണ്ട്.... ", "ആണോ ഇച്ചായാ......, നിങ്ങൾ എവിടുന്നാ കണ്ടേ..... ", "ഞാൻ ഇന്ന് ബാങ്കിൽ ഒന്ന് പോയി, അവിടെ വന്നിട്ടുണ്ടായിരുന്നു വക്കീൽ, കണ്ടപ്പോൾ ഞാൻ അങ്ങോട്ട്‌ ചെന്ന് സംസാരിച്ചു, എന്നോടും സംസാരിച്ചു, പിന്നെ തിരക്കുണ്ടെന്ന് പറഞ്ഞു പെട്ടെന്ന് തന്നെ പോയി, ഒരു പക്ഷേ എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടായിരിക്കാം..., പണ്ടത്തെ ആ സ്ഥലത്തിന്റെ പേരിൽ ആയിരിക്കാം..., അത് മാത്രമല്ലല്ലോ നമ്മടെ മോനോടും അയാൾക്ക് വെറുപ്പ് അല്ലേ...., ഋഷിയെ അവനാണ് നിർബന്ധിച്ചു കൂട്ടി കൊണ്ട് പോയെന്ന് അല്ലേ അയാൾ പറയുന്നത്..... ", "ആ കുട്ടിക്ക് അത്രയേ ആയുസ്സുള്ളൂ, അതിന് നമ്മടെ മോനെ എന്തിനാ അയാൾ കുറ്റം പറയുന്നത്, പണ്ടേ അവർ രണ്ട് പേരും കൂട്ട് കൂടുന്നതും പ്രോഗ്രാമിന് പോകുന്നതൊന്നും അയാൾക്ക് ഇഷ്ട്ടമല്ലല്ലോ..., മകനെ വളർത്തിയത് പോലും കൂട്ടിലിട്ട കിളിയെപ്പോലെ അല്ലേ... ", "അവരുടെ ഭാര്യ ഒരു പാവമാണ്, അവർക്ക് ഇപ്പൊ എങ്ങനെയാണാവോ...?, അവൻ മരിച്ച വാർത്ത അറിഞ്ഞ നിമിഷം തളർന്നു വീണതല്ലേ.... ", "നമുക്ക് ഒന്ന് പോയി കണ്ടൂടെ... ", "ഇപ്പൊ ആ പഴയ വീട്ടിൽ തന്നെയാണ് താമസം എന്നറിയില്ലല്ലോ, പിന്നെ നമ്മള് പോയാൽ വക്കീലിന് ഇഷ്ടപ്പെടുമോ... ", "എന്തായാലും നമുക്ക് പോകാം, ആ സ്ത്രീ വളരെ സാധു ആണ്, നമ്മടെ ജോണിനെ വളരെ ഇഷ്ട്ടമായിരുന്നു അവർക്ക്, ",
അവൻ ഗിറ്റാർ എടുത്തു നോക്കുക ആയിരുന്നു, പിന്നെ അവൻ അത് പെട്ടിയിൽ തന്നെ വെച്ചു, നല്ല മഴയുണ്ട്, നല്ല തണുപ്പും, ജോൺ തനിയെ പറഞ്ഞു, "മഴയെ അവന് ഒരുപാട് ഇഷ്ട്ടമായിരുന്നു, അവൻ പോയ ആ ദിവസവും നല്ല മഴയായിരുന്നു, പെരുമഴ....".
© ANJU