...

6 views

ഭാഗീരഥി(അധ്യായം -4)
ജീപ്പിൽ നിന്ന് സംഘത്തിന്റെ നേതാവെന്ന് തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി.പെട്ടെന്ന് അവിടെ ഉണ്ടായ ആൾക്കൂട്ടം പിറുപിറുത്തു. 'ഭാഗീരഥിയുടെ മകൾ വന്നിട്ടുണ്ട്.'
ശ്രീകല പകച്ചുനിന്നു.നേതാവെന്ന് തോന്നിക്കുന്ന ആൾ സംഘത്തിലെ ചിലരോട് പറഞ്ഞു.''പിടിയെടാ അവളെ, അവൾ ഭാഗീരഥിയുടെ മകളാണ്.''
രണ്ടു പേർ തന്റെ നേരെ വരുന്നത് ശ്രീകല കണ്ടു. സർവ്വശക്തിയുമെടുത്ത് അവൾ ഓടി.നഗരത്തിലെ ചവറ്റുകൂനകൾക്കിടയിൽ അവൾ ഒളിച്ചു.പെട്ടെന്ന് തന്നെ ജീപ്പും അവിടെയെത്തി.തന്നെ പിടിക്കാൻ എത്തിയ രണ്ടു പേർ നേതാവിനോട് പറഞ്ഞു.''രവിചന്ദ്ര ബാബ,അവൾ രക്ഷപ്പെട്ടു.''
രവിചന്ദ്ര ബാബ ചാടിവന്ന് അവരെ അടിച്ചു നിലത്തിട്ടു,ഉച്ചത്തിൽ അലറി.''ഭാഗീരഥി, നിന്റെ മകൾ.അവൾ രക്ഷപ്പെടില്ല.അവൾ ദേവി സ്ട്രീറ്റിൽ വേശ്യയായി വാഴും.അല്ലെങ്കിൽ നിന്റെ അടുത്തേക്ക് അവളെയും പറഞ്ഞയയ്ക്കും.''
ശ്രീകല ഞെട്ടിത്തരിച്ചുപോയി. 'തന്റെ അമ്മയുടെ പേര് ഭാഗീരഥി,അവരെ ഇയാൾ കൊന്നോ,തന്നെയും ഇയാൾ കൊല്ലുമോ?' രവിചന്ദ്ര ബാബ ജീപ്പിൽ കയറി. ജീപ്പ് ദൂരേയ്ക്ക് മറഞ്ഞു.അവൾ തരിച്ചിരുന്നുപോയി.കുറെ നേരം കഴിഞ്ഞ് അനാഥാലയത്തിലേക്ക് നടന്നു.പിന്നെ കുറെ ദിവസങ്ങൾ അവൾ ആരോടും സംസാരിച്ചില്ല.വൃദ്ധരായ അമ്മമാർ അവളുടെ അവസ്ഥ കണ്ട് വിഷമിച്ചു.കുട്ടികൾക്ക് പോലും വല്ലാതായി.
ഒരു വൈകുന്നേരം ദാമോദർ അനാഥാലയത്തിലെത്തി,ശ്രീകലയെ കണ്ടു.ശ്രീകല ദാമോദറിനെ കെട്ടിപ്പിടിച്ച് കരഞ്ഞു.ദാമോദർ ഒന്നും പറഞ്ഞില്ല.ഒരു പിതാവിന് മകളോടെന്നപോലെ ഉള്ള വാത്സല്യം ആ മുഖത്ത് അവൾ കണ്ടു.അയാൾ ഒരുപാട് വൃദ്ധനായി കഴിഞ്ഞിരിക്കുന്നു.ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങൾ അറിഞ്ഞിട്ടാണ് അയാൾ വന്നത്.'ശ്രീകല അനാഥാലയത്തിൽ നിൽക്കുന്നത് അപകടമാണ്' അമ്മമാർ ദാമോദറിനെ അറിയിച്ചു.
പിറ്റേന്ന് ദാമോദർ അവളെയും കൊണ്ട് അനാഥാലയത്തിൽ നിന്നിറങ്ങി.രവിചന്ദ്ര ബാബ അവിടെയുമെത്തി.പക്ഷെ ശ്രീകല ദേവി സ്ട്രീറ്റിൽ നിന്ന് ഒരുപാട് അകലെ അഭയം പ്രപിച്ചു കഴിഞ്ഞു.ആർട്ട് ഗാലറി അവൾക്ക് നൽകി.ദാമോദർ ദേവി സ്ട്രീറ്റിന് അടുത്തു തന്നെ താമസിച്ചു.ഇടയ്ക്ക് ദാമോദർ ശ്രീകലയെ കാണാൻ ചെന്നു.
ശ്രീകല പക്വതയുള്ള യുവതിയായി കഴിഞ്ഞിരിക്കുന്നു.പുതിയ നഗരത്തിൽ അവളുടെ ആർട്ട് ഗാലറി നല്ല നിലയിൽ പച്ചപിടിച്ചു.ആർട്ട് ഗാലറിയുടെ മുന്നിലായി കഥാനായകൻ ഉണ്ണിയുടെ ബിസിനസ് സ്ഥാപനം.ശ്രീകല ആർട്ട് ഗാലറിയിൽ കുട്ടികളെ ശിൽപങ്ങൾ നിർമ്മിക്കാൻ പഠിപ്പിച്ചു.ഉണ്ണിയും അവിടെ സന്ദർശകനായി.അവരുടെ പ്രേമവും അവിടെ തുടങ്ങയാണ്.....