...

12 views

ഒരുക്കം
ഭൂതകാലത്തിലെ ഓർമ്മകളിൽ നീറുന്നു ഞാൻ
എന്നിലെ നിശബ്ദത
പതുക്കെ ഞാൻ നിന്നെപറ്റി
ചിന്തിക്കുന്നു .എന്നിൽ തിളക്കമില്ലാത്തതുപോലെ അനുഭവപ്പെടുന്നു.
എന്റെ കണ്ണുകളുടെ തിളക്കവും അതോടൊപ്പം നഷ്ടമായോ...
അല്ല... പതുക്കെ പതുക്കെ എന്റെ
ഹൃദയത്തിൻന്റെ തിളകമാ നഷ്ടമായതെന്നറിയുമ്പോൾ
എന്തോ ഞാനും സ്വയം തളരുന്നു..

ഓർക്കുന്നു.....
നിന്നെയായിരിക്കണം
ലെ....
ആയിരിക്കും
അല്ലങ്കിൽ പിന്നെ
തളരിലേലോ മനം
കാതുകൾക്ക് കേൾവി നഷ്ടമായിട്ട്
എത്ര നാളുകളായി എന്തോ..
ഹൃദയത്തിന്റെ ചലനവുമില്ല....
ഇതെന്താ.... ഇങ്ങന്നെയൊക്കെ
സംഭവിക്കുന്നത്...
അമ്മായല്ലേ.. എന്തിനാ കരയുന്നതെന്തോ?
എന്തൊക്കെയോ പറയുന്നുണ്ട്....

ഒന്നും തന്നെ കേൾക്കുന്നില്ല

ശോ ഈ സമയത്തു തന്നെ കേൾവിയും പോയോ...

ഒരു നിമിഷത്തിനുശേഷം.!
ദാ ചേച്ചിയല്ലേ ഇത് അവൾകുമിതെന്തു പറ്റി....

ഡി ചേച്ചി......

ഞാൻ ഉറക്കെ വിളിച്ചിട്ടുമെന്തെ അവൾ കേൾക്കാത്തത്... കേൾക്കാത്തതുപോലെ അഭിനേയിക്കുകയാണോ?

ജീവിതത്തിൽ അത്മാർത്ഥത കാണിച്ചിട്ടുള്ളത് ഇവളുമാത്രമാണ്. എന്നിട്ടും ഈ സമയത്തിലിവാൾകിതെന്തു പറ്റി....

ആ ജീവിതമല്ലേ........മാറുമല്ലോ

ആ അങ്ങനെ ഓരോരോ മാറ്റങ്ങൾ......

ഇവനെന്താ മാറി ഇരിക്കുന്നത്......
മൊട്ടേ ടാ ഞാനാടാ നിന്റെ ചേർത്....

ഇവർകിതെന്താ പറ്റിയെ

നേരം കേട്ട സമയത്ത് നിലവിളക്ക് കത്തിച്ചു വെച്ചിരിക്കുന്നത്.....

എനിക്കാണെകിൽ എണിക്കാനും വയ്യ.....

പതിവില്ലാതെ...... ആരൊക്കെയോ വരുന്നു.. പോവുന്നു...... എന്നെ ഒന്നു ശ്രെദ്ധിക്കുന്നുമില്ല....... ജീവിച്ചിരിക്കുമ്പോളെ ഇവരാരും എന്നെ ശ്രെദ്ധിച്ചിട്ടേയില്ല പിന്നെ അല്ലെ..... ഇപ്പൊ


പരിചയമില്ലാത്ത ആൾക്കാരൊക്കെ വരുന്നു...

നോക്കുന്നു. പോവുന്നു

എല്ലാരും വന്നിട്ടും നീ മാത്രമെന്തെ;
എന്നെ തിരഞ്ഞു വരാത്തത്
പുറത്ത് നിൽപ്പുണ്ടോന്ന് ആരെയാ നോക്കാൻ വിടുക.....

അച്ചുനെ അയാകാംലെ.അവൾക്കും അറിയാല്ലോ.....

അവളാണെങ്കിൽ ഒരേ തിരക്കി ലാണലോ..... വിളിക്യാർക്കും ലെ.....

കിടന്ന് കിടന്ന് നടുവിനൊരു വേദന.

നേർത്തെ കളിച്ചതിന്റെയായിരിക്കും..

ഒരു നിമിഷം എല്ലാരും നിശബ്ദതമായി

നിൽകുന്നു....

എന്നിട്ട് മെല്ലെ അമ്മയോട് പാതി ജീവനെയൊളു....

അവസാനിപ്പികാംലെ....

പെട്ടന് മൊട്ട ഞെട്ടി എഴുനേൽക്കുന്നു ക്കുന്നു........ഉച്ചത്തിൽ....അമ്മേ .........

എനിക്കെന്തോ അങ്ങനെ പറയുന്നത് പോലെ തോന്നി.....

© suryasukumaran