കരകവിഞ്ഞൊഴുകിയ പുഴ
*കരകവിഞൊഴുകിയ പുഴ*
*ഭാഗം ഒന്ന്*
നിങ്ങളൊക്കെ ഒരുപാട് കഥകൾ കേട്ടിട്ടുണ്ടാവും. എന്നാൽ അതിൽ നിന്നെല്ലാം വിത്യസ്തമാണ് എന്റെ കഥ.
എഴുത്തിനെയോ വായനയെയോ എനിക്കറിയില്ല. എന്റെ വീടല്ലാതെ മറ്റൊരു ലോകം ഞാനും കണ്ടിട്ടുമില്ല.
ഒരുപാട് പറഞ്ഞു മുഷിപ്പിക്കുന്നില്ല. നിങ്ങൾ തന്നെ കണ്ടറിയുക.
പട്ടുമ്മേൽ ഹൈദറാജിയുടെയും അലീമ ഉമ്മയുടെയും മൂത്ത മകളാണ് ആയിഷാ എന്ന അയ്സൂട്ടി (ഞാൻ)
അന്നാന്നാട്ടിൽ മേൽ കാതും ചിറ്റും ചവിടി ചെയിൻ ഒക്കെ ഉള്ള ഏക സുന്ദരി കോത,
ചിറ്റ് ഇട്ടത് കൊണ്ട് അന്നെന്നെ കാണാൻ കൊറേ അയൽക്കാരും കുടുംബകാരുമെല്ലാം വന്നു. എന്തായ്നൂന്ന് അറിയോ അന്ന്ന്റെ ഒരു പൗസാക്ക്.
ഓഹ് , ന്റെ ഒപ്പരം പട്ച്ച ഖദീസ കുട്ടിയും പാത്തുട്ടിയും ബീ കുഞ്ഞിമ്മയും ഒക്കെ ന്നെ തന്നെ ങ്ങനെ നോക്കി നിക്കും ഓഹ്, ഞാനപ്പം ബല്ലാത്ത ഒരു ഗമയിലങ്ങനെ ഇരിക്കും.
ഉമ്മ അറിയാണ്ട് ഞാൻ അന്നൊക്കെ മദ്രസയിൽ പോകുന്നതോടൊപ്പം ഓത്ത് പള്ളിയിലും പോവും, എങ്ങനെയോ കാര്യം ഉമ്മാന്റെ ചെവിയിൽ എത്തിയതോടെ...