...

4 views

നിന്റെ കൂടെ.... 💕💕💕 (അധ്യായം 24)
"ഇത് മാഷിന്റെ അനിയൻ ആണല്ലേ..... " , "അതേ..., എങ്ങനെ മനസ്സിലായി.....? " , "നിങ്ങൾ സാമ്യം ഉണ്ട്..... ", ജോൺ ജെറിയെ നോക്കി പറഞ്ഞു, "ഡാ..., ഇത് മീര, സ്കൂൾ ടീച്ചറാ..... ", " ഇന്ന് പോണ്ടേ സ്റ്റുഡിയോയിൽ....? ", "എന്റെ ടീച്ചറെ...., ഒന്നും പറയണ്ട, അമ്മച്ചി എന്നെ ഇങ്ങോട്ടേക്കു പിടിച്ചു കൊണ്ടു വന്നതാ....., പള്ളിലേക്ക് ആയിരിക്കുമെന്ന് വിചാരിച്ചാ ഞാൻ ഇറങ്ങിയത് " , "എന്നിട്ട് അമ്മച്ചി എവിടെ...? " , "അമ്മച്ചി സാധനത്തിന്റെ കാശ് കൊടുക്കാൻ പോയതാ....., ദേ.... വരുന്നുണ്ട്, അമ്മച്ചിക്ക് മനസ്സിലായോ ഇതാരാണെന്ന്.....? " , "ഇല്ല...., ആരാ മോനെ ഇത്..? " , "ഇതാണ് അമ്മച്ചി മീര..... " , അവർ കയ്യിൽ ഉണ്ടായിരുന്ന സാധന സഞ്ചികൾ താഴെ വച്ചു, ശേഷം മീരയുടെ കയ്യിൽ പിടിച്ചു, അവൾ അമ്മച്ചിയെ നോക്കി ചിരിച്ചു, സന്തോഷത്തോടെ അമ്മച്ചി പറഞ്ഞു, "ഇവൻ എപ്പഴും മോളെ കുറിച്ച് പറയാറുണ്ട്, മോളെന്താ ഇവിടെ? ", "ഞാനും കുറച്ച് പച്ചക്കറി വാങ്ങാൻ ഇറങ്ങിയതാ..., ഇവിടെ വന്നപ്പോ ദേ..., ഭയങ്കര തെരക്ക്, എനി എപ്പോഴാണാവോ ഇതൊക്കെ വാങ്ങി വീട്ടിൽ എത്തുന്നത് ", "മോള് ഒറ്റയ്ക്കാണോ താമസിക്കുന്നത്...? ", "അല്ല കൂടെ ഒരു ചേച്ചി ഉണ്ട്, സുധ, അവരുടെ വീട്ടിൽ വാടകയ്ക്ക് ", "ആണോ...., പിന്നെ ഇന്നാണ് പുറത്തൊക്കെ ഇറങ്ങാൻ ഒരു സമയം കിട്ടിയത്, ഇവനുണ്ടല്ലോ ജെറി എന്നോട് എപ്പഴും പറയും എന്തിനാ ഇങ്ങനെ കൂട്ടിൽ അടച്ച കിളിയെപ്പോലെ ഇരിക്കുന്നത്, പുറത്ത് ഇറങ്ങി കൂടെ എന്ന്, പിന്നെ ഇവനുണ്ടല്ലോ ഈ ജോ എപ്പഴും തെരക്കാ...., ഇന്ത്യൻ പ്രസിഡന്റിന് പോലും ഉണ്ടാകില്ല ഇങ്ങനെ തെരക്ക് ", അത് കേട്ട് മീര ചിരിച്ചു, ജെറിയും.
"അമ്മച്ചി എനിക്ക് പോണം ", "കണ്ടില്ലേ മോളെ ഇവന്റെ ഒരു തെരക്ക്, അപ്പൊ ശെരി മോളെ പിന്നെ കാണാം, പോട്ടെ.... ", അവർ താഴെ വെച്ച പച്ചക്കറി സഞ്ചികൾ എടുത്തു, " പോട്ടെ ടീച്ചർ..... ", "ശെരി അങ്ങനെ ആവട്ടെ..... ", അവർ മൂന്ന് പേരും കാറിന്റെ അടുത്തേക്ക് നടന്നു, യാത്രയ്ക്കിടയിൽ ജെറിയുടെ ചിന്ത മുഴുവൻ മീരയെയും ജോണിനേയും ചുറ്റി പറ്റി ആയിരുന്നു, "എനി വല്ല പ്രേമവും മറ്റും ആയിരിക്കുമോ, പോരാത്തതിന് അമ്മച്ചിക്കും അറിയാം, അമ്മച്ചിയുടെ ഒരു സ്നേഹ പ്രകടനമേ...., ഞാൻ ഇത് കണ്ടു പിടിക്കും, എനി ഇതു കൊണ്ടായിരിക്കുമോ പെണ്ണ് കാണാൻ വരില്ലെന്ന് പറഞ്ഞത്.....? ".

© ANJU