...

1 views

മൈ ഇമേജിനറി ലൗവർ [ഭാഗം: 6]
സെൽവിൻ വന്നിട്ട്   സീനിയയുടെ മുന്നിൽ വന്ന് നിന്നു. അവളുടെ കണ്ണിലേക്ക് തുറിച്ചു നോക്കി: "എന്തിനാണ് നിന്നെ വിളിപ്പിച്ചെന്നാകും നിൻ്റെ ഇപ്പോഴത്തെ ചിന്ത. പറയാം, അതിന് മുന്നെ നിൻ്റെ ഈ കൂട്ടുക്കാരി വീട്ടിലേയ്ക്ക് പോകട്ടെ."

നിൻസി : "ഇല്ല. പറയുന്നെങ്കി ഞാനും കൂടി കേൾക്കാൻ പറ്റുന്ന കാര്യമാണേൽ പറഞ്ഞാൽ മതി."

സെൽവിൻ  നിൻസിയെ നോക്കി, ഒച്ചയിൽ: " കടന്ന് പോടി അഹങ്കാരി. അവളുടെ ഒരു പ്രൊട്ടക്ഷൻ ."

സീനിയ : "അവളും കൂടി കേൾക്കാൻ പറ്റണ കാര്യേ , എനിക്കും കേക്കണ്ടൂ. വേഗം പറഞ്ഞോ ഞങ്ങക്ക് പോവാൻ സമയായി."

സെൽവിൻ : "അങ്ങനെ പെട്ടെന്ന് വിടാൻ ഉദ്ദേശമില്ലങ്കിലോ?"

നിൻസി : "ഞങ്ങൾ ഓഫീസിൽ കംമ്പ്ലയിൻ്റ് ചെയ്യും."

സെൽവിൻ : "നീയൊന്നും പോയി കംമ്പ്ലയിൻ്റ് ചെയ്താൽ എന്നെ ഒന്നും ചെയ്യാൻ ഇവിടുത്തെ അധികാരികൾക്ക് കഴിയില്ല. സെൽവിൻ്റെ ഉന്നത ബന്ധങ്ങൾ നിനക്കൊന്നും അറിയില്ല."

നിൻസി : " വേഗം പറയാനുള്ളത്  അങ്ങ് പറഞ്ഞേക്ക് ഞങ്ങൾക്ക് പോകണം."

സെൽവിൻ , നിൻസിയെ നോക്കി ദേഷ്യത്തിൽ : " കടന്ന് പോടി ഒറ്റക്ക് ! എനിക്ക് സീനിയോടാണ് കാര്യങ്ങൾ  പറയേണ്ടത് . തടസ്സം നിൽക്കാനാണ് ഉദ്ദേശമെങ്കിൽ  എൻ്റെ മറ്റൊരു സ്വഭാവം നീ  അറിയും. "

നിൻസി ,സീനിയയുടെ കൈപിടിച്ച് പോകാൻ വലിച്ചപ്പോൾ, സെൽവിൻ പോയി നിൻസിയുടെ മുഖത്ത് അടിക്കാൻ ആഞ്ഞു. അവൾ ഒഴിഞ്ഞു മാറി. നിൻസി, സീനിയയുടെ കൈ വിട്ടു കൊണ്ട് "വേഗം ഓഫീസിലേയ്ക്ക് ഓടി വാ സീനി......" എന്ന് പറഞ്ഞു. നിൻസിയും  സീനിയയും ആ പൂന്തോട്ട കവാടവും കടന്ന് പുറത്തേയ്ക്കോടാൻ തുടങ്ങി.

സെൽവിനും വേറെ രണ്ടു ആൺകുട്ടികളും ഇരുവർക്കു പിന്നാലെയും. സെൽവിൻ വേഗത്തിൽ ഓടി. സീനിയയുടെ ഒപ്പമെത്തിയ സെൽവിൻ, അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട്   അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു. അവൾ, അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.

നിൻസി പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ, അവനിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി "എന്നെ വിട്....... "  എന്ന് പറഞ്ഞ് കരഞ്ഞു കേഴുന്ന സീനിയെയാണ്. സെൽവിൻ്റെ ഒപ്പം നിന്ന് അത് കണ്ട് ആർത്തു ചിരിക്കുകയാണ് പിന്തുടർന്ന് ഓടിയ രണ്ട് വിദ്യാർത്ഥികൾ.

ക്ലാസ് കഴിഞ്ഞു പോകുന്ന ചില വിദ്യാർത്ഥികൾ ഇത് കണ്ട് അങ്ങിങ്ങായി നിന്നു. ബൈക്കിൽ പോകുന്ന രണ്ട് വിദ്യാർത്ഥികളിൽ ഒരുവൻ റൈഡ് ചെയ്യുന്നവനോട് "സെൽവിൻ അവളെ കൈകാര്യം ചെയ്യുന്ന ലക്ഷണമാണല്ലോ കണ്ടിട്ട്." 

റൈഡ് ചെയ്യുന്നവൻ : " ഏത് സുന്ദരി കുട്ടികളെയാണ് അവൻ ഇവിടെ മനസമാധാനത്തോടെ പഠിക്കാൻ അനുവദിച്ചിട്ടുള്ളത്. ഒന്നുകിൽ അവളുമാർ ഇവന് കീഴിൽ അടിമ പോലെയാകും അല്ലെങ്കിൽ ഇവിടുത്തെ പഠിത്തം മതിയാക്കി അവളുമാർ പോകും." അവർ ഗെയിറ്റ്നരികെ എത്തിയപ്പോൾ, ഒരു അംബാല കാർ  കോളേജ് മുറ്റത്തേക്ക് പ്രവേശിക്കുന്നു.

റൈഡ് ചെയ്യുന്നവൻ :  "ആഹാ അടിപൊളി കാർ! ഏതോ വലിയ വീട്ടിലെ കൊച്ചിൻ്റെ  ആരൊക്കെയോ ആണല്ലോ " എന്നും പറഞ്ഞ് കാറിനരികിലൂടെ റൈഡ് ചെയ്ത് അവർ കോളേജിന് പുറത്തേക്ക് പോയി.

വിശാലമായ കോളേജ് മുറ്റത്തിലൂടെ ഓടികൊണ്ടിരിയ്ക്കുന്ന കാറിൻ്റെ പിൻ വാതിലിലെ ഗ്ലാസ് താഴ്ന്നു. കൂളിങ് ഗ്ലാസ് വച്ച...