...

6 views

777
ലീവും കഴിഞ്ഞ് നാട്ടിൽ നിന്നും എറണാകുളത്തുള്ള തന്റെ ഫ്ലാറ്റിലേക്ക് പോകുന്ന വഴിയാണ് കിരൺ. "ഓ മുടിഞ്ഞ ട്രാഫിക് ". എപ്പോയ ഇനി റൂമിൽ എത്തുക ". കിരൺ മനസ്സിൽ പിറുപിറുത്‌കൊണ്ടേയിരുന്നു. പെട്ടെന്നാണ് അവന് ഒരു call വരുന്നത്. അത് അവന്റെ ഫ്രണ്ട് ജോൺ ആയിരുന്നു."എവിടെ എത്തിയെടാ ". "ഞാൻ എത്ര നേരമായി ബസ് സ്റ്റാൻഡിൽ വെയിറ്റ് ചെയ്യുന്നു ". ജോൺ കുറച്ച് കലിപ്പിലാണ്.
"ഓ നീ എന്തിനാ കിടന്നു തുള്ളുന്നത് ഇവിടെ മൊത്തം ട്രാഫിക് ബ്ലോക്കാ "അതാ കുറച്ചു ലേറ്റ് ആകുന്നത്."നിനക്ക് അത്ര തിരക്കുണ്ടെങ്കിൽ നീ പോയിക്കോ ഞാൻ വല്ല ഓട്ടോയും പിടിച് റൂമിൽ പോയിക്കോളും "കിരണും കുറച്ച് ദേഷ്യത്തിൽ മറുപടി കൊടുത്ത് ഫോൺ കട്ട്‌ ചെയ്തു. അവസാനം എങ്ങനെയൊക്കെയോ ബസ് സ്റ്റാൻഡിൽ എത്തി. കിരൺ ബസ് ഇറങ്ങി വന്ന് ചുറ്റും കണ്ണോടിച്ചു നോക്കി. ജോൺ വന്നിട്ടുണ്ടോ എന്ന്. പെട്ടെന്നാണ് അവന്റെ ബാക്കിൽ നിന്നും ജോൺ തട്ടിവിളിക്കുന്നത്."ഓ വന്നിട്ടുണ്ടോ ഞാൻ വിചാരിച്ചു കാത്തിരുന്നു മടുത്തു പോയിട്ടുണ്ടാവും എന്ന് ". കിരൺ ചെറു ചിരിയോടെ പറഞ്ഞു.l"മ്മ് ചിരിച്ചോ നാളെ എംഡി യുടെ കയ്യിൽ നിന്നും കിട്ടിക്കോളും ". അല്ലെങ്കിലും നീ എന്തിനാ ഇടയ്കിടയ്ക് ലീവ് എടുക്കുന്നെ ". ജോൺ ചോദിച്ചു."എന്റെ വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേട "അമ്മയ്ക്ക് വയ്യാതായ ഞാനല്ലാതെ പിന്നാരാ പോവാനുള്ളത് ". കിരണും കുറച്ച് വിഷമത്തിൽ പറഞ്ഞു. "അല്ലെങ്കിലും ഇ ജോലി എനിക് മടുത്തു."കുറച്ച് സ്വസ്ഥമായി നാട്ടിൽ തന്നെ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കണം എനിക്കും അതാണ് ആഗ്രഹം ". അങ്ങനെ സംസാരിച്ചു കൊണ്ട് അവർ ബൈക്കിൽ യാത്ര തുടർന്നു. ഇടയ്ക്ക് വഴിയരികിലെ തട്ടുകടയിൽ നിന്നും ഫുഡ്‌ കഴിക്കാൻ ഇറങ്ങി. പെട്ടെന്നാണ് ജോണിന്റെ കയ്യിൽ ഒരു മുറിവ് കിരൺ ശ്രദ്ധിക്കുന്നത്."എന്തുപറ്റി കയ്യിൽ ". കിരൺ ജോണിനോട് ചോദിച്ചു."അതൊന്നുല്ലടാ എന്തോ ഒന്ന് തട്ടിയതാ ".ജോൺ അതൊന്നും വലിയ കാര്യമാക്കാതെ ഫുഡ്‌ കഴിക്കാൻ തുടങ്ങി. അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ച് അവർ ഫ്ലാറ്റിന്റെ മുമ്പിൽ എത്തി.അവിടെ ആകെ ആൾക്കൂട്ടവും പോലീസും. കിരണിനും ജോണിനും ഒന്നും മനസ്സിലായില്ല. അവർ ആ ഫ്ലാറ്റിലെ തന്നെ വേറൊരാളോട് എന്താ പ്രശ്നം എന്ന് ചോദിച്ചു.
"റൂം നമ്പർ 606ലെ റഷീദിക്കയെ ആരോ കൊന്നു."ഇതു കേട്ടതും ജോണും കിരണും ആകെ ഷോക്കായി.
"റഷീദിക്ക ആ കഷണ്ടി തലയുള്ള ആളല്ലേ. നിനക്ക് പലിശയ്ക്കു പണം തന്നത് അയാളല്ലേ ". ജോൺ കിരണിനോട് ചോദിച്ചു
"ഹ അതെ അയാൾ തന്നെ അന്ന് നമ്മളോട് ചൂടായില്ലേ. ഹ പറഞ്ഞിട്ട് കാര്യമില്ല പലിശയ്ക്ക് പണം കൊടുക്കുന്നതല്ലേ കുറെ ശത്രുകളുണ്ടാവും.""എന്തായാലും നീ വിട്ടോ നമുക്ക് രാവിലെ കാണാം ". കിരൺ ഇതും പറഞ്ഞ് അവന്റെ റൂമായ 777ലേക്ക് പോയി. യാത്രയൊക്കെ ചെയ്തത് കൊണ്ട് ഒരുപാട് ക്ഷീണിതനായിരുന്നവൻ. ഒന്ന് ഫ്രഷായി ഉറങ്ങാൻ കിടന്നു.
പെട്ടെന്നാണ് അവൻ ഒരു ദുസ്വപ്നം കണ്ട് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ നേരം പുലർന്നിരിക്കുന്നു."ഓ ടൈം വൈകിയല്ലോ "ബെഡിൽ നിന്നും അവൻ എഴുന്നേറ്റു. കുളിച് റെഡി ആയി ഓഫീസിൽ പോകാൻ റെഡി ആയി.
താഴെ പോലീസ് ഇന്നും ഉണ്ട്. ഫോറെൻസിക് ഡിപ്പാർട്മെന്റ റൂമിൽ നിരീക്ഷണത്തിലാണ്. കിരൺ അതൊന്നും കണ്ട ഭാവം കൂട്ടാക്കിയില്ല. പെട്ടെന്നാണ് ഒരു പോലീസ് കിരണിനെ വിളിക്കുന്നത്.
"ഇങ്ങോട്ട് വാടോ ""എന്താ നിന്റെ പേര് "ഏത് റൂമിലാ താമസം ". അയാൾ കുറച്ച് ഗൗരവത്തോടെ കിരണിനോട് ചോദിച്ചു
"സർ എന്റെ പേര് കിരൺ ഞാൻ റൂം നമ്പർ 777ലാണ് താമസം ".
പെട്ടന്ന് അങ്ങോട്ടേക് ആ ഫ്ലാറ്റിന്റെ വാച്ച്മാൻ വന്നു.
"സർ കിരൺ മോൻ ഇന്നലെയാ നാട്ടിൽ നിന്നും വന്നത് "അയാൾ പോലീസിനോട് പറഞ്ഞു.
"മ്മ് ആ ശെരി പൊയ്ക്കോ."
കിരൺ തന്റെ ബൈക്ക് സ്റ്റാർട്ടാക്കി ഓഫീസിലേക് പോയി.
വൈകിട്ട് തിരിച് വരുമ്പോൾ കിരണിന്റെ കൂടെ ജോണും അവിടെക്ക് വന്നു. "എന്താ മോനെ നിനക്ക് ആ കേസിനെ കുറിച്ചറിയാൻ വല്ലാത്ത ആഗ്രഹം ആണല്ലോ "ജോണിനോട് കിരൺ ചോദിച്ചു
"അങ്ങനെയൊന്നുല്ലടാ നമ്മൾക്കു അറിയാവുന്ന ആളല്ലേ അതാ....". ജോൺ പറഞ്ഞു നിർത്തി
cc tv അന്വേഷിച്ച പോലീസിന് ഒരു തെളിവും കിട്ടിയില്ല. പക്ഷെ കിരണിന്റെ കൂടെ ജോണിനെ കണ്ട പോലീസ് ഓഫീസർ അവനെ സൂക്ഷിച് നോക്കി.
അങ്ങനെ 6 മാസം കഴിഞ്ഞു പക്ഷെ പോലീസിന് യാതൊരു തെളിവും കിട്ടാത്തത് കൊണ്ട് പ്രതിയെ പിടിച്ചില്ല. പണമിടപാടൊക്കെ നടത്തുന്ന ആളല്ലേ അത്കൊണ്ട് ആരെങ്കിലും ശത്രുതയിൽ ചെയ്തതായിരിക്കുമെന്ന് വിചാരിച്ച് ആ കേസ് തള്ളി നീക്കി.
എന്നത്തേയും പോലെ കിരൺ ഓഫീസിൽ നിന്നും വന്ന് ഫുഡ്‌ ഒക്കെ കഴിച്ചു കിടക്കാൻ പോകുന്ന നേരം പുറത്ത് നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ അവൻ കേട്ടു.അവൻ വാതിൽ തുറന്നു നോക്കി.
അവന്റെ മുമ്പിലത്തെ ഫ്ലാറ്റിൽ പുതിയ താമസക്കാരി വന്നതായിരുന്നു അത്.
25 വയസ്സ് പ്രായം തോന്നിക്കുന്ന നല്ലൊരു പെൺകുട്ടി.
"ഹായ് ഞാൻ ശാലിനി ഇന്ന് പുതിയതായി വന്നതാ ". കിരണിനെ കണ്ടതും അവൾ ചിരിച് കൊണ്ട് പറഞ്ഞു.
"ഹായ് ഞാൻ കിരൺ. ഇതെന്താ ഇ രാത്രിയിൽ വന്നത് ". കിരൺ ചോദിച്ചു.
"ജോബ് കഴിഞ്ഞു വരുമ്പോൾ വൈകി. പിന്നെ സാധനങ്ങൾ ഒക്കെ കൊണ്ടുവരുന്ന പിക്കപ്പും ട്രാഫിക്കിൽ പെട്ടു. "
"ഒക്കെ എന്ന ശരി. ഇയാൾ ഉറങ്ങിക്കോ എന്നും പറഞ്ഞ് അവൾ അകത്തേക്കു പോയി.
പിന്നേ രണ്ടാളും ദിവസവും കാണാൻ തുടങ്ങി ഒരുപാട് കമ്പിനിയായി. രണ്ടാളും ഒരുദിവസം ഒരുമിച്ച് ഷോപ്പിങ്ങും ചെയ്തു വരുമ്പോൾ അവരുടെ വണ്ടി പാർക്കിങ്ങിലിരുന്ന വേറൊരു വണ്ടിക് കൊണ്ടുപോയി അറിയാതെ ഇടിച്ചു. പക്ഷെ ഇത് കണ്ടു വന്ന പുള്ളിക്കാരൻ കിരണിനോടും ശാലിനിയോടും നല്ലോണം ചൂടായി. വെറുതെ സീൻ ആക്കി. കിരൺ സോറി പറഞ്ഞെങ്കിലും അയാൾ ഒരുപാട് അപവാദങ്ങൾ ഒക്കെ ഇവരെ കുറിച് പറയാൻ തുടങ്ങി. കിരണിന് നല്ലോണം ദേഷ്യം വന്നെങ്കിലും ശാലിനിയെ ഓർത്ത് ഒന്നും പറഞ്ഞില്ല
രണ്ട് മാസങ്ങൾക്കു ശേഷം കിരൺ ലീവ് എടുത്ത് നാട്ടിൽ പോവാൻ നില്കുകയാണ്. ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ ജോണിനെ എല്പിച്ചിട്ടുണ്ട്. അങ്ങനെ ശാലിനിയോടും യാത്ര പറഞ്ഞ് കിരൺ ഇറങ്ങി.
ബസ് സ്റ്റാൻഡിൽ എത്തിയ കിരൺ എന്നും ചെയ്യാറുള്ളത് പോലെ തന്റെ ഫ്ലാറ്റിന്റെ ചാവിയിലെ ഡ്യൂപ്ലിക്കേറ്റ് ചാവി ജോണിന് കൊടുത്തിട്ട് ബസിൽ കയറി നാട്ടിലേക് യാത്രയായി.
കിരൺ പോയികഴിഞ് രണ്ട് ദിവസത്തിനു ശേഷം അവന്റെ ഫ്ലാറ്റിലെ 302 ൽ ഒരു കൊലപാതകം കൂടി നടന്നു. വീണ്ടും പോലീസും ആൾക്കാരും ഒക്കെ ആയി. പക്ഷെ ഇത് രണ്ടാമത്തെ പ്രാവിശ്യം സെയിം ബിൽഡിംഗ്‌ ആയത്കൊണ്ട് താമസക്കാരൊക്കെ ആകെ പരിഭ്രാന്തിയിലാണ്. പോലീസിനും ആളെ പിടിക്കാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ കേസ് തെളിയിക്കാത്തത് കൊണ്ടാണ് വീണ്ടും ഇങ്ങനെ നടന്നതെന്ന് പറഞ് മീഡിയയിലൊക്കെ വന്നിട്ടുണ്ട്.
ശാലിനി ഇ കാര്യങ്ങളൊക്കെ കിരണിനോട് ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.
രണ്ട് ദിവസത്തിനു ശേഷം കിരൺ അവിടേക്ക് തിരിച്ചെത്തി. ജോൺ തന്നെയാണ് ഇപ്രാവിശ്യവും കിരണിന്റെ കൂടെ ഫ്ലാറ്റിൽ കൊണ്ടുവിടാൻ വന്നത്.
ഇവരെ കണ്ടതും പോലീസ് അവരെ അടുത്തേക് വിളിച്ചു.
"എവിടെ പോയതാ രണ്ടാളും ".
പോലീസ് ചോദിച്ചു.
"നാട്ടിൽ നിന്ന് വരുന്ന വഴിയാ സാറേ ". കിരൺ മറുപടി കൊടുത്തു.
"ഇതാരാ ഇവൻ "ജോണിനെ നോക്കിക്കൊണ്ട് പോലീസ് വീണ്ടും ചോദിച്ചു.
"എന്റെ ഫ്രണ്ട് ജോൺ "കിരൺ പറഞ്ഞു.
"മ്മ് ശെരി "ഇപ്പോ പൊയ്ക്കോ വേണ്ടി വന്നാൽ വിളിപ്പിക്കും ". എന്ന് പറഞ്ഞ് തീരുന്നതിനു മുന്നേതന്നെ cc ടീവിയിൽ ഒരു ദിവസം മുമ്പ് വന്ന ആൾക്കാരൊക്കെ ഉണ്ട് സാറേ എന്നും പറഞ്ഞു കൊണ്ട് വേറൊരു ഉദ്യോഗസ്ഥൻ വന്നു.
കിരണും ജോണും റൂമിലേക്കു പോയി. ജോൺ തന്റെ കയ്യിൽ ഉള്ള ചാവി കിരണിന് തന്നെ തിരിച്ചു കൊടുത്തു.
"ഒക്കെ ഡാ ഞാൻ പോകുന്നു നാളെ കാണാം "എന്നും പറഞ് ജോൺ ഇറങ്ങാൻ നേരം പോലീസ് വന്ന് അവരുടെ ഡോറിൽ തട്ടി.
വാതിൽ തുറന്ന ജോൺ പോലീസിനെ കണ്ട് ഒന്ന് ഞെട്ടി.
"ജോൺ ഇ മുറിയിലാണോ താമസം "പോലീസ് അകത്തേക്കു കയറിക്കൊണ്ട് ചോദിച്ചു.
"അല്ല "അവൻ ഒരു പേടിയിൽ തന്നെ പറഞ്ഞു.
"പിന്നെന്തിനാ കിരൺ ഇല്ലാത്ത സമയത്ത് ഇ ഫ്ലാറ്റിലേക് കൊലപാതകം നടക്കുന്നതിന് ഒരു ദിവസം മുന്നേ നീ വന്നത് ". പോലീസ് വീണ്ടും ചോദിച്ചു.
ജോൺ നന്നായി ഭയന്നിരുന്നു.
"അത് ഒരു ലാപ്ടോപ് എടുക്കാൻ വന്നതാ "അതിൽ ഒരു അത്യാവിശ്യമായ പ്രൊജക്റ്റ്‌ ഉണ്ടായിരുന്നു ".
"മ്മ്മ് ശെരി "എന്നും പറഞ് പോലീസ് ജോണിനെ തുറിച്ചു നോക്കികൊണ്ട് പോയി.
പക്ഷെ അവൻ അവിടെ വന്നത് കിരണിന് അറിയില്ലായിരുന്നു.
"നീ എന്തിനാടാ ഇവിടെ വന്നതെന്ന് "കിരൺ അവനോട് ചോദിച്ചെങ്കിലും മറുപടി ഒന്നും കൊടുക്കാതെ പിന്നെ പറയാമെന്നും പറഞ് ജോൺ പോയി.
പക്ഷെ അവൻ എന്തിനാണ് ഇ ഫ്ലാറ്റിൽ വന്നതെന്ന് എത്ര ചിന്തിച്ചിട്ടും കിരണിന് ഉത്തരം കിട്ടിയില്ല.
പിറ്റേ ദിവസം ശാലിനിയെ കിരൺ കണ്ടു. പക്ഷെ ശാലിനി മുമ്പുള്ളത് പോലെ കിരണിന് മുഖം കൊടുത്തില്ല. അവൾ ഇ സംഭവത്തിന് ശേഷം നന്നായി പേടിച്ചിരുന്നു.
"എന്തിനാ ശാലിനി നീ പേടിക്കുന്നത് "എന്ന് കിരൺ അവളോട് ചോദിച്ചു.
"പേടിക്കാതെ പിന്നെ അന്ന് നമ്മളുമായി വഴക്കിട്ട ആളല്ലേ കൊല്ലപ്പെട്ടത്.ആരെങ്കിലും ആ പ്രശ്നത്തെ പറ്റി പോലീസിനോട് പറഞ്ഞാൽ പിന്നേ അവർക്ക് നമ്മളെ ആയിരിക്കും സംശയം.
ഇത്രയും പറഞ് ശാലിനി പോയി.
രണ്ട് ദിവസം കഴിഞ്ഞു പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഒരു തെളിവും കിട്ടിയിട്ടില്ല.
പക്ഷെ ശാലിനി ഇപ്പൊ പണ്ടത്തെ പോലെ കിരണിനോട് അടുപ്പമില്ല. ജോൺ ഇവരുടെ ഫ്ലാറ്റിൽ ആരെ കാണാൻ ആയിരിക്കും ആ രാത്രി വന്നത്. കിരൺ കുറെ ചിന്തിച്ചെങ്കിലും ഉത്തരം കിട്ടിയില്ല. അവനാണെങ്കിൽ പറയുന്നുമില്ല.
കിരൺ ശാലിനിയുടെ റൂമിൽ ചെന്ന് കാളിങ് ബെല്ലടിച്ചു. ശാലിനി വാതിൽ തുറന്നു."ഹ കിരൺ വരൂ അകത്തിരിക്കാം.
കിരൺ അകത്തു കയറി "തന്നെ എന്താ ഇപ്പൊ പുറത്തൊന്നും കാണാത്തെ "കിരൺ അവളോട് ചോദിച്ചു.
"ഒന്നുല്ല "അവളും ചിരിച് കൊണ്ട് മറുപടി പറഞ്ഞു."പിന്നേ എനിക്ക് ഇയാളോട് ഒരു കാര്യം പറയാനുണ്ട് ഇപ്രാവിശ്യം വീട്ടിൽ പോയപ്പോ അമ്മ പറഞ്ഞു അടുത്ത പ്രാവിശ്യം ഒരു പെണ്ണിനേയും കൂട്ടി പോവാൻ. എന്നോട് ചോദിച്ചു മനസ്സിന് ഇഷ്ടപ്പെട്ട ആരെങ്കിലും ഉണ്ടോ എന്ന് "
കിരൺ ഒരു നാണത്തോടെ ശാലിനിയോട് പറഞ്ഞു.
"ഓ അത് ശെരി എന്നിട്ടോ അങ്ങനെ ആരെങ്കിലും ഉണ്ടോ ". ശാലിനി ചോദിച്ചു
"ഞാൻ നേരെ കാര്യത്തിലേക് വരാം എനിക് ഇയാളെ കെട്ടിയ കൊള്ളാമെന്നുണ്ട് എന്താണ് തന്റെ അഭിപ്രായം "കിരണിന്റെ ഇ വാക്കുകൾ കേട്ടതും ശാലിനിയുടെ ചിരി മാഞ്ഞു."അത് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് എനിക് വേറൊരാളെ ഇഷ്ടമാണ് കിരൺ" എന്നു പറയുമ്പോയേക്കും കിരണിനടുത്തുള്ള അവളുടെ ഫോൺ റിങ്ങായി. കിരൺ ആ ഫോൺ എടുത്ത് അവൾക് കൊടുക്കുമ്പോൾ അതിലെ പേര് അവൻ ശ്രദ്ധിച്ചു. "ജോൺ "പക്ഷെ ഒന്നും കാണാത്തത് പോലെ അവൻ അവൾക് അത് കൊടുത്ത് എന്ന ശെരി എന്നും പറഞ് അവൻ അവന്റെ റൂമിലേക്കു പോയി.
അവന് ഒരുപാട് വിഷമം മനസ്സിൽ ഉണ്ടെങ്കിലും പുറമെ കാണിച്ചില്ല.
കുറച്ചു ദിവസങ്ങൾക് ശേഷം കിരണിന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാത്തത് കൊണ്ട് അവന് പെട്ടെന്ന് തന്നെ നാട്ടിലേക് പോകേണ്ടി വന്നു. പക്ഷെ ഇപ്രാവശ്യം അവന്റെ കയ്യിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് ചാവി അവൻ ചെടി ചട്ടിക്കുള്ളിൽ വെച്ചിട്ടാണ് പോയത്. പെട്ടെന്ന് ആയത്കൊണ്ട് തന്നെ ശാലിനിയോ ജോണോ ആരും അറിയില്ലായിരുന്നു.
കിരണിനെ കാണാത്തത് കൊണ്ട് ശാലിനി അവന്റെ റൂമിന്റെ ബെല്ലടിച്ചെങ്കിലും വാതിൽ തുറന്നില്ല."ഇനി ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് അവൻ ദേഷ്യത്തിലാണോ "ശാലിനി ഇങ്ങനെ ഒക്കെ ചിന്തിച് ഇരിക്കുമ്പോയാണ് ചെടിച്ചട്ടിയിൽ ചാവി അവൾ കാണുന്നത്. അവൾ തുറന്ന് നോക്കാമെന്ന് വിചാരിച്ചു." ശേ ഇല്ലെങ്കിൽ വേണ്ട അത് മോശം അല്ലെ.
"പക്ഷെ അവൻ എവിടെയാ പറയാതെ പോയത്. ഫോൺ വിളിച്ചിട്ടും കിട്ടുന്നില്ല എന്തായാലും തുറന്ന് നോകാം ചിലപ്പോ അകത്തുണ്ടെങ്കിലോ ". മനസ്സിൽ പിറുപിറുത് അവൾ വാതിൽ തുറന്നു. പക്ഷെ അവിടെ ഒന്നും അവനുണ്ടായിരുന്നില്ല. അവൾ അവന്റെ ബെഡ്‌റൂമിലേക്കു നടന്നു. അവിടെ അവന്റെ ഡയറി അവൾ കണ്ടു. വെറുതെ അതിലേ പേജുകൾ മറിച്ചുനോക്കി. അപ്പോഴാണ് അവൾക് മനസ്സിലായത് ആ കൊലപാതകി കിരൺ ആണെന്ന്. ഇത് കണ്ട അവൾ ആകെ പേടിച് വിറക്കാൻ തുടങ്ങി. അവൾ വേഗം തന്നെ ആ മുറിവിട്ട് അവളുടെ മുറിയിൽ പോയി വാതിലടച്ചു.
ജോണിന് വിളിച് കാര്യം പറയാൻ നോകിയെങ്കിലും അവൾക് ചെറിയൊരു ഭയം ഇനി അവനെങ്ങാനും ഇത് വിളിച് ചോദിച്ചാൽ അവളെയും കൊല്ലുമോ എന്ന്. പെട്ടെന്നാണ് അവൾ വാതിൽ ആരോ മുട്ടുന്നത് കേൾക്കുന്നത്. അവൾ വിറക്കാൻ തുടങ്ങി
നന്നായി തന്നെ അവൾ ഭയന്നിരുന്നു. അവൾ അവളുടെ ഫോൺ റെക്കോർഡ് മോഡിൽ ഇട്ട് ഒരു സ്ഥലത്തു വെച്ചു മെല്ലെ വാതിലിനടുത്തേക് പോയി നോക്കി."കിരൺ "അവനെ കണ്ടതും അവൾ വിയർക്കാൻ തുടങ്ങി.കുറച്ച് സമയത്തിന് ശേഷം ശബ്‌ദം ഒന്നും കേക്കാതായപ്പോൾ അവൾ വാതിൽ തുറന്നു . പക്ഷെ അവൻ അവിടെ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവളുടെ വായ പൊത്തിപിടിച്ചു അവൻ അവളെയും കൊണ്ടകത്തേക് കയറി."നീ എന്താ വാതിൽ തുറക്കാഞ്ഞത് "അവൻ അവളോട് ദേഷ്യത്തോട് ചോദിച്ചു. പക്ഷെ അവൾക് പേടിച്ചിട് ശബ്ദം പുറത്ത് വന്നില്ല.
"നിനക്കൊരു കാര്യം അറിയുമോ ഞാൻ നിന്നെ ഇന്ന് കൊല്ലാൻ വന്നതാ ". പേടിക്കണ്ടെടി നോവിക്കാതെ കൊല്ലാം ". ഇത്രയും പറഞ് അവൻ ഒരു പ്രാന്തനെപ്പോലെ ചിരിക്കാൻ തുടങ്ങി.
"ഞാൻ എന്ത് തെറ്റാ ചെയ്തത് "അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു.
"എന്നെ ഇൻസൾട്ട് ചെയ്തു "ഞാൻ അതൊരിക്കലും സഹിക്കില്ല. "നിനക്ക് വേണ്ടി അന്ന് ഞാൻ ഒരാളുടെ വായിൽ നിന്നും വഴക്ക് കേട്ടു.അയാളും എന്നെ അഭാമാനിച്ചു പക്ഷെ ഞാൻ അയാളെയും കൊന്നു. "ആ പലിശകാരൻ അയാളും എന്നെ അഭാമാനിച്ചു "ഞാൻ അതൊരിക്കലും സഹിക്കില്ല ".
"ഞാൻ അതിന് കിരണിനെ ഒന്നും പറഞ്ഞില്ലല്ലോ. എനിക് വേറൊരാളെ ഇഷ്ടമാണെന്നല്ലേ പറഞ്ഞുള്ളു."അവൾ വിങ്ങിപൊട്ടികൊണ്ട് പറഞ്ഞു.
"അതിനർത്ഥം ഞാൻ അവന്റെ അത്ര പോരാ എന്നല്ലേ "അതും ഒരു ഇൻസൾട്ട് ആണ് ". എന്നും പറഞ് അവളുടെ മുഖത്തേക്ക് ഒരടി കൊടുത്തു. അതിന് ശേഷം ഒരു കത്തി എടുത്ത് അവളുടെ വയറ്റിലേക് ഒറ്റ കുത്ത്. ശാലിനി അവിടെ തന്നെ മരിച്ചു വീണു. അവൻ ഒന്നുമറിയാത്തത് പോലെ കൈരേഖകൾ ഒക്കെ തുടച് കളഞ്. cc tv ഇല്ലാത്ത പിൻ ഭാഗത്ത് കൂടി അവിടെ നിന്ന് രക്ഷപെട്ടു. പക്ഷെ ആ ഫോൺ അവിടെ ഉള്ളത് അവൻ കണ്ടില്ല. ബസ് സ്റ്റാൻഡിൽ എത്തിയ അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു. രണ്ട് കൊലപാതകവും കഴിഞ്ഞു സാധാരണ ചെയ്യാറുള്ളത് പോലെ അവൻ നാട്ടിലേക് തിരിച്ചെത്തി.
പക്ഷെ ഇതിൽ അവൻ ശ്രദ്ധിക്കാതെ പോയത് ആ ഫോൺ ആണ്.
നേരം കുറച്ച് വൈകി യിട്ടും ഫോൺ വിളിച്ചിട്ട് കിട്ടാത്തത് കൊണ്ട് ശാലിനിയുടെ റൂമിൽ പോയ ജോൺശാലിനിയുടെ നിശ്ചലമായ ശരീരം കണ്ട് ഞെട്ടിപ്പോയി. അവൻ അവളുടെ അടുത്തുള്ള ആ ഫോൺ കണ്ടെങ്കിലും അത് സ്വിച്ച് ഓഫായിപോയിരുന്നു. നന്നായി പേടിച്ച അവൻ ആ ഫോണും കൊണ്ട് അവിടെ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. കാരണം ആ ഫോണിൽ ഇവരുടെ ഫോട്ടോസും call വിവരങ്ങളും കണ്ടാൽ അവൻ പിടിക്കപ്പെടുമോ എന്നവൻ ഭയന്നു.പക്ഷെ പിറ്റേ ദിവസം ജോണിനെ പോലീസ് പൊക്കി കാരണം cc ടീവിയിൽ ജോൺ ആയിരുന്നു അവിടെ അവസാനമായി വന്നതായി കാണിക്കുന്നത്. അങ്ങനെ 3കൊലപാതകങ്ങളും നിരപരാധിയായ ജോണിന്റെ തലയിലേക് പോലീസ് വെച്ചു കൊടുത്തു. ഇ ന്യൂസൊക്കെ ടീവിയിൽ കണ്ട് ചിരിച് കൊണ്ടിരിക്കുന്നു നമ്മുടെ വില്ലൻ...
junaida ismail#
© junaida