...

2 views

ബദ്ർ യുദ്ധം-3
☀ബദർ യുദ്ധം☀
തുടർച്ച.....

      തിരുമേനി ( സഅ  ) വളരെ സന്തോഷിച്ചു . അവിടുന്ന് പറഞ്ഞു : " അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നടക്കുവിൻ . സന്തോഷിക്കുകയും ചെയ്യുവിൻ . ആ ജനങ്ങൾ വീണുകിടക്കുന്നത് ഞാൻ എൻെറ കൺമുമ്പിൽ കാണുന്നതുപോലെ തോന്നുന്നു....  ഇതെല്ലാമായപ്പോഴേക്കും അബൂസുഫ്യാനും വർത്തക സംഘവും തങ്ങളുടെ യാതാമാർഗ്ഗം മാറ്റി ചെങ്കടൽ തീരമാർഗ്ഗം രക്ഷപ്പെട്ടുപോയി . തങ്ങൾ രക്ഷപ്പെട്ടിട്ടുണ്ടെന്നും , അതുകൊണ്ടു . മടങ്ങിപ്പോകാമെന്നും , അറിയിച്ചുകൊണ്ടു അബൂസുഫ്യാൻ പട്ടാള സംഘത്തിലേക്കു ദൂതനെ അയക്കുകയും ചെയ്തു . ചുരുക്കം ചിലർ അങ്ങനെ , മടങ്ങിപ്പോയെങ്കിലും അബൂജഹ് മടങ്ങുവാൻ കൂട്ടാക്കിയില്ല . ബദ്റിൽ ചെന്നിറങ്ങി തിന്നും കുടിച്ചും , മതിച്ചും , പുളച്ചും മൂന്നു ദിവസം കഴിച്ചു . കൂട്ടി ജയഭേരി മുഴക്കിയേ മടങ്ങു എന്നു നിശ്ചയിച്ചുകൊണ്ടു സൈന്യം ബദ്റിൽ വന്നിറങ്ങി . ഇതോടെ , പട്ടാള സംഘത്തോടുള്ള ഏറ്റുമുട്ടൽ സുനിശ്ചിതമായിത്തീർന്നു ....
തൻെറയും അനുചരന്മാരുടെയും അധീനതയിലുണ്ടായിരുന്ന ചുരുക്കം ചില ആയുധങ്ങളും പടക്കോപ്പുകളും കൂട്ടിമുട്ടിയത് ഒരു ഘോരസമരം തന്നെ നടന്നു... തിരുമേനി{സഅ } സാഷ്ടാംഗമായി വീണ് അള്ളാഹുവിനോട് പ്രാർത്ഥിക്കുന്നു ....അത് കണ്ടിട്ട് അബൂബക്കറി(റ)നു സങ്കടം തോന്നി പോയി....ഇവരുടെ ധിക്കാരവും മർദ്ദനങ്ങളും അള്ളാഹു കാണുന്നില്ലേ ആ സ്ഥിതിക്ക് ഇത്രയെല്ലാം വിഷമിച്ചും സങ്കടപ്പെട്ടു പ്രാർത്ഥിക്കേണ്ടതുണ്ടോ എന്ന് അബൂബക്കർ(റ) തിരുമേനി{സഅ }യോട് ചോദിച്ചത്.....🤲🏻അല്ലാഹുവേ !  എൻെറ പിന്നിലുള്ള ഈ ജനത നശിച്ചു പോകുന്ന പക്ഷം ഭൂലോകത്ത് നിന്നെ ആരാധിക്കുവാൻ ആരുമുണ്ടായിരിക്കുകയില്ല... ഇവർ ധരിക്കാൻ വസ്ത്രം ഇല്ലാത്തവരും പാദരക്ഷ പോലും ഇല്ലാത്തവരുമാണ് അതുകൊണ്ട് ഇവരെ നീ അനുഗ്രഹിക്കേണമേ...! 🤲🏻 എന്നും മറ്റുമാണ് ആ അവസരത്തിൽ തിരുമേനി{സഅ } ആവർത്തിച്ച് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്.....
കത്തിജ്വലിക്കുന്ന അമർഷത്തോടും കടുത്ത വാശിയോടുകൂടി മക്കാക്കർ മുസ്ലീങ്ങളെ അഭിമുഖീകരിച്ചു...തങ്ങളുടെ ജീവനെ ത്യജിച്ചിട്ടെങ്കിലും ഭൂമുഖത്ത് മനുഷ്യ സ്വാതന്ത്ര്യം സ്ഥാപിക്കുവാൻ അവസരം ലഭിക്കണമെന്നുറച്ച മുസ്ലീങ്ങളും ധീരമായി പോരാടി...ഒരു കക്ഷി പരലോക ജീവിതത്തിലും അവിടുത്തെ സ്വർഗ്ഗീയ സുഖങ്ങളിലും വിശ്വസിക്കുന്നവർ....മറ്റേ കക്ഷിയോ പരലോക ജീവിതത്തെ തന്നെ പാടേ നിഷേധിക്കുന്ന വരും...അപ്പോൾ ആർക്കാണ് മരിക്കാൻ കൂടുതൽ ഭയമുണ്ടാവുക... രണ്ടാമത്തെ കക്ഷിക്ക് തന്നെ.. തീർച്ച ! അതനുസരിച്ച് സമരം ഉഗ്ര തരമായപ്പോൾ എതിർകക്ഷിയുടെ നിലവിളിച്ചോടാൻ തുടങ്ങി...മുസ്ലീങ്ങൾക്ക് കിട്ടിയവരെയെല്ലാം ബന്ധനത്തിലാക്കി... മക്കക്കാരുടെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 70 പേർ കൊല്ലപ്പെട്ടതു കണ്ടപ്പോഴാണ് അവർ യുദ്ധകളം വിട്ടോടാൻ തുടങ്ങിയത്... അവസാനം ഇരുപക്ഷത്തെയും മൃതിയടഞ്ഞ വരെയെല്ലാം മറവ് ചെയ്ത ശേഷം 70 ബന്ധനസ്ഥരേയും കൊണ്ട് തിരുമേനി{സഅ } തിരിച്ചുപോയി...ആ ബന്ധനസ്ഥരിൽ ചിലരോട് പിഴ വാങ്ങുകയും ;  മറ്റു ചിലരെ കൊണ്ട് മുസ്ലിം കുട്ടികൾക്ക് എഴുത്തു പഠിപ്പിച്ചു  ; വേറെ ചിലരെ സൗജന്യമായി വിട്ടയച്ചു...
   ഖുറൈശികൾക്ക് അറേബ്യയിൽ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വവും പ്രതാപവും ഉണ്ടായിരുന്നത് ഈ യുദ്ധം മൂലം ആ പ്രതാപം തകർന്നു....അവരുടെ അന്തസ്സിന് ക്ഷതം പറ്റി... അവർക്ക് പുറത്തിറങ്ങാൻ വയ്യാതായി.. ഇതിനു പ്രതികാരം ചെയതല്ലാതെ ഇനി അടങ്ങുകയില്ലെന്ന് പല നേതാക്കളും ശബദം ചെയ്തു...അബൂജഹലിനെ പോലെയുള്ള നേതാക്കളുടെ മരണം ഹൃദയങ്ങളിൽ ആഴമേറിയ മുറിവുകൾ തന്നെ ഏൽപ്പിച്ചു...

Bismillah