...

23 views

മനസ്സിൽ പടർന്ന മുല്ലവള്ളി.


നാലു വർഷത്തെ വിദേശ വാസത്തിനു ശേഷം സ്വന്തം മണ്ണിൽ കാലു കുത്തിയപോൾ എന്തന്നില്ലാത്തഒരനുഭൂതി യാണ് തോന്നിയത്, ഒരുപക്ഷെ തന്റെ ആധ്യാനുഭവം അങ്ങിനെ തോന്നിച്ചതാവാം, വീടെത്തിയതറിഞ്ഞില്ല..,
കാറിൽ നിന്നിറങ്ങി പൂമുഖത്തേക്കെത്തിയപോൾ.. തന്നെ ഓടിവന്നു കെട്ടി പിടിച്ചു വിതുമ്പുന്ന ഉമ്മയെ സമാശ്വസിപിക്കാൻപാടുപെട്ടു, പടച്ചോനേ... എന്റെ കുട്ടിയെ ഒരു കെടും കൂടാതെ കൈകളിലെത്തിച്ചല്ലോ, അതുമതി,.. തേങ്ങലോടെ വിതുമ്പു ന്ന വാക്കുകൾ. അറിയാതെ എന്റെ കണ്ണുകളും തുളുമ്പി, സംതൃപ്തി യുടെ നിമിഷങ്ങൾ..
കുട്ടികളുടെ കലപില കേട്ട് രാവിലെ എഴുനേറ്റപോഴേക്കും ആവിപറക്കുന്ന ചായയുമായി സഫിയ മുറിയിലേക്കു കടന്നു വന്നു,,
ഷാഹുൽക"കച്ചുതാത്താനെ "കാണാൻ പോകുന്നില്ലേ.. പാവം സുബൈർകന്റെ മരണത്തോടെ കിടന്നതാ., പിന്നെ എഴുന്നേറ്റിട്ടില്ല, ദിവസങ്ങൾ കഴിയും തോറും പിറു പിറു ക്കാൻ തുടങ്ങും,
ആരെ കണ്ടാലും സുബൈറല്ലേ എന്നു ചോദിക്കും.. !ഒരു ദിവസം രാത്രീല് ആരും കാണാതെ കിണറ്റിൽ ചാടാൻ പോയതാ... ഭാഗ്യത്തിന് മാധവേട്ടന്റെ ദൃഷ്ടിയിൽ പെട്ടു, ഇല്ലങ്കിൽ...,
എല്ലാം കേട്ട് കൊണ്ട് നിറ കണ്ണുകളോടെ മുറിയിലേക്കു കടന്നു വന്ന ഉമ്മ പതിഞ്ഞ ശബ്ദത്തിൽ പറയാൻ തുടങ്ങി.
'ആ പെണ്ണിന്റെ കാര്യാകഷ്ടം, കച്ചുതാത്ത യുടെ എല്ലാ കാര്യവും നോക്കാൻ ഇപ്പോ അവളെ ഉള്ളൂ,.., ആരൊക്കെ വിളിക്കാൻ വന്നു, എത്ര എത്ര കല്ല്യാണആലോചന കൾ വന്നു, ഒന്നിനും സമ്മതം മൂളാതെ...
ഉമ്മയെ ഇവിടെ തനിച്ചാക്കി ഞാനെ ങ്ങോട്ടും ഇല്ല എന്ന ഒരേ വാശിയിലായിരുന്നു ജാസ്മിൻ.
. നീ സുബൈറിന്റെ മോളേ കണ്ടിട്ടില്ലല്ലോ..? പെട്ടന്ന് കുളിച്ചു ഡ്രസ്സ് മാറി.. സഫിയ ചായ എടുത്തു വെച്ചിരിക്കുന്നു എന്നുപറയുമ്പോ ഴും... മനസ്സ് മുഴുവനും മരിച്ചുപോയ സുബൈറിലും കച്ചുതാത്തയിലും ഉടക്കി നിന്നു, ചായ കുടിക്കുന്നതി നിടയിലും ഉമ്മ തുടർന്നു..
നീ പോയെ പിന്നെ എന്നും വരും, നിന്നെക്കുറിച്ചു് പറയാനേ നേരമുണ്ടാ യിരുന്നുള്ളു അവന്.. കുറേ ആയിട്ട് ചെയ്യുന്നകച്ചവടങ്ങൾ എല്ലാം പരാജയത്തി ലായിരുന്നു. ഒന്നും വിജയിക്കാതെ വന്നപ്പോൾ നിന്നോടൊരു വിസക്ക് എഴുതി നോക്കണം എന്നും പറഞ്ഞ് ഇവിടുന്ന് ഇറങ്ങിയതാ.. മീൻ കാരൻ അസ്സയിൻകാ നോട് എന്തോ പറയാനായി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കുറുകെ വന്ന ലോറി... "വാക്കുകൾ മുഴുമിപ്പിക്കാനാവാതെ ഉമ്മ അടുക്കളയിലേക്ക് പോയി.. സഫിയ യുടെ മുഖത്തും ദു:ഘത്തിന്റെ നിഴലാട്ടം, വേദനിക്കുന്ന മനസ്സുമായി വേഗം എഴുനേറ്റ് കൈ കഴുകി, ഉപ്പയുടെ മരണത്തോടെ രണ്ട് മക്കളുമായി ഉമ്മ ദാരിദ്ര്യത്തിന്റെ ഊരാകുടുക്കിൽ നിന്നും രക്ഷപ്പെടാൻ കഴിയാതെ വീർപ്പ് മുട്ടി കഴിഞ്ഞ കാലങ്ങളിൽ.. ആരുടെ മുമ്പിലും തലകുനിക്കാനോ, കൈനീട്ടാനൊ, അനുവദിക്കാതെ മമ്മുക്കാ ന്റെ അടക്കാകളത്തിൽ ഉമ്മക്ക് ജോലി വാങ്ങി കൊടുത്തകച്ചുതാത്ത.. ചോർന്നൊലി ക്കുന്ന ഞങ്ങളുടെചെറ്റ കുടിലിന്റെ അവസ്ഥ കണ്ട്, മാനത്ത് മഴക്കാറു മൂടി യാൽ സ്നേഹത്തോടെ അവരുടെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാറുണ്ടാ യി രുന്ന സുബൈറിന്റെ ഉമ്മ...
മഴയുള്ള എത്ര എത്ര രാത്രികളിൽ ആ വീട്ടിൽ അന്തിയുറ ങ്ങിയിട്ടുണ്ട് ,
പുലരും മുമ്പേ മാധവേട്ടന്റെ പറമ്പിലെ മാവിൻ ചുവട്ടിലേക്കോടി പഴുത്തു വീണ മാങ്ങപെറുക്കാറുണ്ടായിരുന്ന രണ്ട് ചെങ്ങാതിമാർ,
സ്കൂളിൽ പോകാൻ മടി കാണിക്കുമ്പോൾ.. നല്ല ഉപദേശങ്ങൾ തന്ന് സ്കൂളിന്റെ ഗേറ്റ് വരെ ആക്കി തരാറുണ്ടാ യിരുന്ന കച്ചുതാത്ത,, വിശപ്പ്‌ സഹിക്കാനാ വാതെ ഉമ്മയുടെ മടിയിൽ കിടന്ന് കരയുമ്പോഴോക്കയും വീട്ടിൽ കൊണ്ട് പോയി വയറുനിറയെ കപ്പ പുഴുങ്ങി യതും കഞ്ഞിയും തന്ന്... "ന്റെ മോൻ തിന്നോ വയറു നിറയെ തിന്നോട്ടോ "എന്നു പറയാറുണ്ടാ യിരുന്ന സുബൈറിന്റെ ഉമ്മ. അത്താഴ പട്ടിണി കിടക്കാറുണ്ടായിരുന്നപല പല രാത്രികളിലും ആഹാര പൊതിയുമായി വന്ന് വാതിലിൽ മുട്ടാറുണ്ടാ യിരുന്നആ മഹാ മനസ്സിന്റെ താളം തെറ്റി... അവർ വിധി യുടെ ക്രൂരതക്ക് അടിമപ്പെട്ടി രിക്കുന്നു.. വല്ലാത്തൊരുവിധിയല്ലേ അവരുടേത്.. !
ഏതു സമയത്തും മനസ്സിൽ നുര പൊങ്ങുന്ന ഒരേ ഒരു കാര്യം മാത്രമേ ഉള്ളൂ എങ്ങനെയെങ്കിലും എത്ര ബുദ്ധിമുട്ടിയാലുംകച്ചുതാത്തയുടെ അസുഖം മാറ്റിഎടുക്കണം, അതിന് എന്തു ത്യാഗം സഹിക്കാനും ഞാൻ ഒരുക്കമാണ്, ആ ഇരുട്ട് മുറിയിലെ ബന്ധനത്തിൽ നിന്നും കച്ചുതത്തയെ വെളിച്ചത്തിലേക്ക് കൊണ്ട് വരണം.. !
പിറ്റേ ദിവസം ഉമ്മയെയും കൂട്ടി മാധവേട്ടന്റെ സഹായത്തോടെ മുറി തുറന്നു, ഞങ്ങളെ കണ്ടപാടെ മുറിയുടെ മൂല യിലേക്ക് പറ്റി നിൽക്കുന്ന കച്ചുതാത്ത.. കയ്യിൽ ഗുളികയും വെള്ളവുമായി ഞാനടുക്കും തോറും എന്നെ സൂക്ഷിച്ചു നോക്കുകയാണ് പെട്ടന്ന് ഒരു കരച്ചിലോടെ.. "ന്റെ സുബൈറെ ഉമ്മ അന്നെ കാത്ത് ഈ മുറീല് എത്ര കലായീന്നറിയോ., ഇപ്പോഴെങ്കിലും വരാൻ തോന്നിയല്ലോ "... ആ വാക്കുകൾ കേട്ടതോടെ ഉമ്മയുടെയും ജാസ്മിൻന്റെ യും തേങ്ങലുകൾ പുറത്തേക്ക് കേട്ട് തുടങ്ങിയിരുന്നു,,
മാധവേട്ടൻ എല്ലാവരെയും സമാധാനിപ്പിച്ചു,.. !ഒരു പ്രത്യേക മുഖ ഭാവത്തോടെ ആയിരുന്നു കച്ചുതാത്ത ഗുളിക കഴിക്കാൻ വാ പൊളിച്ചത്,
വെള്ളം കുടിച്ച് കഴിയുന്നതോടെ മുന്നിൽ നിൽക്കുന്നത് തന്റെ മകൻ തന്നെ അല്ലേ എന്ന് ഉറപ്പ് വരുത്തുന്നത് പോലെ യുള്ള നോട്ടം,... !
മനസ്സിൽ വല്ലാത്ത നിരാശ തോന്നി, കള്ളം പറയേണ്ടിയിരുന്നില്ല, മുറിയിൽ നിന്നും പുറത്ത് കടക്കുമ്പോൾ "എന്നെ വിട്ടു പോകരുതേ.. സ്വന്തം മകനോടെന്നപോലെ യാചിക്കുന്ന മിഴികൾ.. !അല്ലങ്കിലും അങ്ങിനെ തന്നെ അല്ലേ... ഞാനെന്നും സുബൈറി നെ പോലെ ആയിരുന്നല്ലോ അവർക്ക്,,
സുബൈറിനോടൊപ്പം ജീവിതം പങ്കിട്ടജാസ്മിന്റെ മുഖത്തെ ദുഃഖം സദാ മനസ്സിൽ അലോസരമുണ്ടാക്കി, ജാസ്മിൻമനസ്സിൽ ഒരു മുല്ലവള്ളിയായി പടർന്നു കയറി.. സഫിയ്യയോട് അവളെ കുറിച്ച് ഏറെ താല്പര്യത്തോടെയാണ് സംസാരിച്ചത്,
അന്നു രാവിലെ എഴുനേൽക്കാൻ അല്പം വൈകി, സഫിയ്യ അടുക്കളയിൽ എന്തോ പണിയിലാണ്. ഉമ്മ പുറത്തെ കസേരയിൽ ഇരിക്കുന്നു,., ചായകുടി കഴിഞ്ഞതോടെ ഉമ്മ എന്റെ മുറിയിലേക്കു കടന്നു വന്നു... ഷാഹുലേ..?
ആ വിളി കേട്ടതോടെ ഉമ്മ കാര്യമായെന്തോ പറയാനുള്ള തയ്യാറെടു പ്പിലാണെന്ന് മനസ്സിലായി,.. സഫിയ്യ എന്നോട് കാര്യങ്ങളൊക്കെ പറഞ്ഞു,, നീ എന്തറിഞ്ഞി ട്ടാ മോനേ.. അവൾക്കൊരു കുഞ്ഞില്ലേ.. എല്ലാം അറിഞ്ഞു കൊണ്ട് ഇങ്ങിനെ ഒരുത്യാഗം. നാളെ ഒരു പക്ഷേ ഇതു വേണ്ടായിരുന്നു എന്ന് തോന്നിയാൽ... പെട്ടന്ന് പറിച്ചു നടാൻ പറ്റിയതല്ല വിവാഹ ബന്ധം എന്നോർക്കണം, ന്റെ മോൻ നല്ല പോലെ ആലോചിച്ചിട്ടാണോ ഇങ്ങിനെ ഒരു തീരുമാനത്തിലെത്തിയത്, വേണ്ട സഹായങ്ങളൊക്കെ നമ്മൾ ചെയ്തു കൊടുക്കുന്നില്ലേ.. അത്‌ കൊണ്ട് തൃപ്തി പെട്ടാൽ പോരെമോനേ...?
ഉമ്മയുടെ നാവിൽ നിന്നും വന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തിലേക്ക് തുള ഞ്ഞു കയറി. എല്ലാം കേട്ട് കൊണ്ട് അടുക്കളവാതിലിൽ ചാരി നിൽക്കുന്ന സഫിയ്യ.. .
ഞാൻ ഒരുപാട് ദിവസത്തെ ആലോചന കൾക്ക് ശേഷം എടുത്ത തീരുമാനമായ തിനാൽ എനിക്ക് ഉത്തരത്തിന് കൂടുതൽ ബുദ്ധി മുട്ടേണ്ടിവന്നില്ല..,
ഇല്ല ഉമ്മാ.. അതുകൊണ്ടൊരു അതൃപ്തി യുണ്ടാവില്ലാ എന്നുള്ളത്കൊണ്ടാണ് ഞാൻ ഇങ്ങിനെ ഒരു തീരുമാനമെടുത്തത്., പിന്നീട് ഉമ്മക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.. നിഷ്കളങ്കയായ 'റിഫാത്തു"മോൾക്ക് ഉപ്പ യായി,... തകർന്നുടഞ്ഞജാസ്മിന്റെജീവിതത്തിന് വെളിച്ചമായി തന്റെ ജീവിതം സമർപ്പിക്കട്ടേ.. തികഞ്ഞ സംതൃപ്തിയോടെ... !