...

9 views

പരിണാമം
"അമ്മ വേഗം ഫുഡ്‌ റെഡി ആക്കു. ഇന്ന് വേഗം കോളേജിൽ പോവാനുള്ളതാ "രാഹുൽ തല ചീകി കൊണ്ടമ്മയോട് ഉറക്കെ വിളിച്ചു പറഞ്ഞു " "അതൊക്കെ നേരത്തെ ആയി നീ വേഗം വന്ന് കഴിക്ക്." അമ്മയും മറുപടികൊടുത്തു. ഇന്ന് കുറെ ദിവസങ്ങൾക് ശേഷമാണ് അവൻ കോളേജിലേക് പോവുന്നത്. അതിന്റെ ഒരു സന്തോഷവും തിടുക്കവും അവനുണ്ട്. അവൻ അമ്മയോട് യാത്രയും പറഞ്ഞവിടന്നിറങ്ങി. ബസിറങ്ങി കോളേജിന്റെ മുറ്റത്തെത്തി. അവിടെ കോളേജിന്റെ വരാന്തയിൽ അവൻ ആരെയോ കാത്തുനിൽക്കുന്നുണ്ട്. അവന്റെ അടുത്തേക് അരുണും അസിഫും ഓടിയെത്തി. "ഹേയ് ബ്രോ "എത്ര നാളായി ഇവിടെ കൂടിയിട്ട്.""നീ എന്താ അകത്തു കയറാത്തത് "അവർ അവനോട് ചോദിച്ചു ""ഒന്നുല്ലടാ "നിങ്ങൾ പോയിക്കോ ഞാൻ വരാം "രാഹുൽ അവരോട് പറഞ്ഞു."ഹ മനസ്സിലായി മോനെ "ആ സ്റ്റെല്ല യെ കാത്തിരിക്കുന്നതായിരിക്കുമല്ലേ ". നിന്റെ ഒരു ഭാഗ്യം എത്ര പെൺപിള്ളേരാടാ നിന്റെ പിറകിൽ "ഒന്ന് പോടാ "രാഹുൽ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. പക്ഷെ അവൻ കാത്തിരുന്നത് ഒരു പെൺകുട്ടിയെ ആയിരുന്നില്ല. ഒരു ആൺകുട്ടിയെ ആയിരുന്നു. അതെ അവൻ ഒരു ട്രാൻസ്‌ജെന്റർ ആയിരുന്നു. പക്ഷെ ആ സത്യം അവന്റെ വീട്ടിലുള്ളവർക്കോ അവന്റെ ചങ്ങാതിമാർക്കോ അറിയില്ലായിരുന്നു. എന്തിന് അവൻ ഇഷ്ടപെടുന്ന ആ പയ്യൻ പോലും ഇതറിഞ്ഞില്ല. ഇതറിഞ്ഞാൽ എല്ലാവരും തന്നെ വെറുക്കുമോ എന്നുള്ള ഭയം അവനെ വല്ലാതെ അലട്ടിയിരുന്നു. പഠിക്കാനും മറ്റുള്ള കലാ കായിക രംഗത്തും മികച്ചുനിന്നിരുന്നു രാഹുൽ. കാണാൻ നല്ല ഭംഗിയും അവനുണ്ടായിരുന്നു.
അത്കൊണ്ട് തന്നെ അധിക പെൺകുട്ടികൾക്കും അവനോട് ഒരു ഇഷ്ടക്കൂടുതലുണ്ടായിരുന്നു. എന്നാൽ അവരിലാരിലും അവന്റെ മനസ്സ് വീണുപോയില്ല. താനറിയാതെ തന്റെ ഹോർമോൺസിൽ വന്ന മാറ്റമാണിദെന്നവനറിയാം. പക്ഷെ അവനു മറ്റുള്ളവരെ പേടിയാണ്. അച്ഛൻ കരളിന് സുഖമില്ലാതെ മരിച്ചു പോയി. ഒരു ചേട്ടനുണ്ട്. പണിയൊന്നുമില്ല. ചങ്ങാതിമാരോടൊപ്പം കള്ളും കഞ്ചാവുമായി നടക്കുന്നു. ആകെ ഉള്ളൊരാശ്രയം അമ്മയ്ക്ക് രാഹുലാണ്. ആ...