...

12 views

രാജ്യത്തിന്റെ സുരക്ഷ അതാണ് നമ്മുടെ ആവശ്യം അതിനാൽ പ്രധാന മന്ത്രിയുടെ സന്ദേശം നമ്മ ജനങ്ങൾ അനുസരിക്കണം
പ്രധാനമന്ത്രിയുടെ സന്ദേശം



# എല്ലാ ഭാരതീയരും ജൻതാ കർഫ്യുവിൽ പങ്കാളികളായി.

# ആരോഗ്യ പ്രവർത്തകരെ നമ്മൾ ഒരേ മനസ്സോടെ അഭിനന്ദിച്ചത് സന്തോഷകരമായ കാര്യമാണ്.

# സൂപ്പർ പവർ എന്ന നിലയിൽ ലോകം വിലയിരുത്തിയിട്ടുള്ള രാജ്യങ്ങൾ പോലും ട്രാക്കിങ് ബുദ്ധിമുട്ടായിരുന്നു.

# സാമൂഹിക ദൂരം എന്നത് മാത്രമാണ് ഈ അസുഖത്തിനുള്ള ഏക പരിഹാരം.

# സാമൂഹിക ദൂരം എല്ലാ ഭാരതീയരും കർശനമായും പാലിക്കണം.

# പ്രധാനമന്ത്രിക്ക് പോലും സാമൂഹിക ദൂരം പ്രധാന്യമുള്ളത് ആണ്.

# ഇന്ന് രാത്രി 12 മണി മുതൽ നമ്മുടെ രാഷ്ട്രം പൂർണ്ണമായും ലോക്ക്ഡൗൺ ആവുകയാണ്.

# ഒരു തരത്തിൽ ഇതൊരു കർഫ്യു ആണ്. ജനങ്ങളുടെ സഹകരണത്തോട് കൂടിയുള്ള ജൻതാ കർഫ്യു.

# ഓരോ ഭാരതീയന്റെ ജീവൻ പോലും പ്രാധാന്യം ഉള്ളതാണ്.

# നമ്മൾ ഈ മഹാമാരിയെ തോല്പിക്കുന്നതിന് വേണ്ടി 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൗണിലേക്ക് പോവുകയാണ്.

# അത് കൊണ്ട് ഞാൻ കൈകൾ കൂപ്പി അഭ്യർത്ഥിക്കുകയാണ്, നിങ്ങൾ ഈ തീരുമാനത്തോട് ഓരോ ഹിന്ദുസ്ഥാനിയും പൂർണ്ണമായും സഹകരിക്കണം.

# വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ, വീട്ടിൽ തന്നെ ഇരിക്കൂ.

# ഈ മഹാമാരിയെ നമ്മുടെ ലക്ഷ്മണ രേഖയുടെ അപ്പുറത്തേക്ക് നിർത്തൂ.

# ഒരൊറ്റ റോഡിലേക്കും നമ്മൾ ഇറങ്ങരുത്.

# ഒരു വ്യക്തിയുടെ അശ്രദ്ധ ഒരുപാട് നിഷ്ക്കളങ്കരിലേക്ക് രോഗം പടർത്തുവാൻ കാരണമാകും.

# ഇറ്റലി, അമേരിക്ക, സ്‌പെയിൻ, ജർമനി അടക്കമുള്ള രാജ്യങ്ങൾ ഈ മഹാമാരിയോട് പൊരുതുകയാണ്.

# ഈ മഹാമാരിയിൽ നിന്നും രക്ഷപ്പെടുവാനുള്ള ഉപായം എന്താണ്?

# ഒരേ ഒരു ഉപായം മാത്രമാണ് നിലവിൽ നമ്മുടെ മുന്നിൽ ഉള്ളത്. വീടുകളിൽ നിന്നും പുറത്ത് വരരുത്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായും പാലിക്കുക. യാതൊരു കാരണവശാലും വീടുകളിൽ നിന്നും ഹിന്ദുസ്ഥാനികൾ പുറത്ത് വരരുത്. സോഷ്യൽ ഡിസ്റ്റൻസ് പൂർണ്ണമായും അനുസരിക്കുക.

# അടുത്ത 21 ദിവസം ഓരോ ഭാരതീയനെ സംബന്ധിച്ചും വളരെ , വളരെ പ്രാധാന്യമുള്ളതാണ്.

# അതു കൊണ്ട് ലക്ഷ്മണ രേഖ നമ്മൾ ഒരിക്കലും താണ്ടരുത്.

# താങ്കളുടെ കുടുംബം, മാതാപിതാക്കൾ, കുട്ടികൾ, സമൂഹം തുടങ്ങിയവരുടെ സുരക്ഷാ നിങ്ങളുടെ കൈകളിൽ ആണ്.

# എല്ലാ വിധ ആവശ്യ വസ്തുക്കളുടെയും ആവശ്യത്തിൽ അധികമുള്ള ശേഖരണം നിലവിൽ നമുക്കുണ്ട്.

# സാധാരണ ജനങ്ങളെ ഈ കാലഘട്ടത്തിൽ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്.

# 15,000 കോടി രൂപയുടെ കൊറോണ വൈറസ് പാക്കേജ് ഇന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുകയാണ്. ഇത്രയും തുക നമ്മുടെ രാജ്യത്തെ ആരോഗ്യ മേഖലയിൽ ചിലവഴിക്കുന്നതാണ്.

# 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് താങ്കളുടെ സുരക്ഷക്ക് വേണ്ടിയാണ്, താങ്കളുടെ പ്രായമായ മാതാപിതാക്കൾക്ക് വേണ്ടിയാണ്, താങ്കളുടെ കുടുംബത്തിന് വേണ്ടിയാണ്, ഈ സമൂഹത്തിന് വേണ്ടിയാണ്.

# എല്ലാവർക്കും നന്ദി.