...

8 views

മകൾ

അമ്മു ഇവിടെ വരാനാപറഞത്‌ അതെങ്ങനാ അപ്പനും അങ്ങളെയും കുടി തലയിൽ എടുത്തുവച്ചിരികയല്ലേ പെണ്ണിനെ ഒരുതുള്ളി അനുസരണയില്ലാ തലയിൽ ചീപ്പ് തൊടിക്കില്ല കണ്ടില്ലേ ജടപിടിച്ചിരിക്കുന്നത് അതെങ്ങനെയാ നിങ്ങളെ പറഞ്ഞാ മതിയല്ലോ ഇപ്പോഴേ കൊച്ചിന്റെ മുടി വളർത്തേണ്ട എന്നുപറഞ്ഞാൽ കേൾക്കില്ല. അമ്മു ഇവിടെ വരാൻ നോക്കിക്കോ നിന്റ മുടി ഇന്നു മൊട്ടയടിക്കും. ഹും അമ്മ എന്നോട് മിണ്ടണ്ട അമ്മച് കുച്ചുമ്പ അല്ലെ അപ്പേ എന്നു ചോദിച്ചുകൊണ്ട് മുഖവും വീർപ്പിച്ച് ആ ആറു വയസുകാരി അപ്പയുടെ മടിയിൽ ഒളിച്ചു.അമ്മുട്ടി എന്താ മുടിച്ചിവികാതെ അതുകൊണ്ടല്ലേ അമ്മ വഴക്കു പറയുന്നത്. അമ്മ എന്നെ നോവിക്കും അപ്പേ എനിക് അപ്പ ചിവി തന്ന മതി മുടി. നീ ആ ചിപ്പ് ഇങ്ങുകൊണ്ടുവാ ഞാൻ കെട്ടികൊടുത്തോളാം ഭാര്യയോടായി അയാൾ പറഞ്ഞു ഇന്നാ എന്തെങ്കിലു കാണിക് അപ്പനും മോളും വളർന്നു വരുന്ന പെണ്ണാ വേറൊരു വിട്ടിൽ ചെന്നു കയറേണ്ടതാ എന്റെ വളർത്തു ദോഷം അന്ന് പറയിക്കാതിരുന്നാൽ മതി. പെണ്ണ് പൊന്നാടി പെണ്മക്കളെ കിട്ടാൻ ഭാഗ്യം ചെയ്യണം അയാൾ ഭാര്യയോട് പറഞ്ഞു കൊണ്ട് മകളുടെ മുടി കേട്ടി കൊടുത്തു. അല്ല അപ്പേ ഞാൻ എന്തിനാ വേറെ വിട്ടിൽ പോകുന്നെ ഇതെന്റെ വിട് അല്ലെ പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ അമ്മു ചോദിച്ചു അതെ ഇത് മോളുടെ വിട് ആണ് എന്നാലും വലുത് ആകുമ്പോൾ കല്യാണം കഴിച്ച് വിടില്ലെ അപ്പോൾ വേറെ വിട്ടിൽ പോകേണ്ടിവരിലെ അതാ അമ്മ പറഞ്ഞത്‌ ഇല്ല ഞാൻ പോകില്ലാ കണ്ണ് നിറച്ചു മുഖം വീർപ്പിച്ചു കൊണ്ട് അവൾ ആ നെഞ്ചിൽ മുഖം പൊത്തി. ഇത് കേട്ടു കൊണ്ട് വാതിലിന് മറവിൽ നിന്ന ആ അമ്മ ചിന്തിക്കുകയായിരുന്നു തൻന്റെ ബാല്യത്തെ കുറിച്ച്. ഇഷ്ടപെട്ട കറീക്കുവേണ്ടി വാശി പിടിച്ചപ്പോഴാണ് അവൾ ആദ്യമായി അവകാശങ്ങളെ കുറിച്ച് കേട്ടത് അന്നു മുതൽ ഒരുതുടക്കം ആയിരുന്നു എന്തുചെയ്താലും അഴിഞ്ഞു വിരുന്ന ഉപദേശ കേട്ടുകളുടെ ഓർമപ്പെടുത്തൽ നീ മറ്റൊരു വീട്ടിൽ കയറിച്ചെലെണ്ടവൾ ആണ്. പേരമരത്തിൽ നീന്ന് പേരക്ക പറിച്ചപ്പോളും, കഴിച്ച പാത്രം മേശമേൽ കണ്ടപ്പോഴും,ഇഷ്ട്ടപെട്ട വസ്ത്രം ദരിക്കാൻ കൊതിച്ചപ്പോളും, തണുപ്പിന്റെ തലോടലിൽ പുതപ്പിനുള്ളിൽ ഉറങ്ങിയപ്പോളും, എന്തിന്ന് ഭക്ഷണം പാകംചെയ്തപ്പോൾ പോലും കേട്ടു വേറൊരു വിട്ടിൽ ചെന്നുകയറേണ്ടതല്ലെ ഇപ്പോഴേ പഠിക്കുന്നത് നല്ലതാ. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉപദേശങ്ങളുടെയും ഉപദേശകരുടെയും എണ്ണം കുടിയതോടൊപ്പം നീ ഈ വിട്ടിൽ ആരും അല്ലാ എന്നു പറയാതെ പറഞ്ഞു കൊണ്ട് ഇരുന്നു.അമ്മേ എനിക് വിശക്കുന്നു അമ്മു കൊഞ്ചികൊണ്ട് പറഞ്ഞപ്പോൾ ആണ് അവൾ ചിന്തയിൽ നിന്നും ഉണർന്നത് മിണ്ടില്ല എന്നുപറഞ്ഞു പോയവൾ നിമിഷങ്ങൾകകം കുച്ചിരിപ്പല്ലു കാട്ടി ചിരിക്കുന്നത് കണ്ട് ആ അമ്മ മനം നിറഞ്ഞു പോയി അപ്പയെ വിളിച്ചുകൊണ്ടുവാ അമ്മ ചോർ എടുകാം. അപ്പേ അപ്പേ ബാ ചോറ് വാരിത്താ കുറുമ്പും കുസൃതിയും നിറഞ്ഞ ആ കുഞ്ഞു മുഖം കയ്യിലെടുത് അയാൾ ചോർ വരി നൽകി. ഉച്ച മയക്കത്തിന് ശേഷം പുറത്തെ ഇറങ്ങിയ അയാളുടെ കൈയിൽ അമ്മു ചുറ്റി പിടിച്ചു അപ്പേ ഞാനും വരുവാ. കണ്ടോടി പെണ്ണ് മക്കൾ ഉണ്ടായാൽ ഇങ്ങനെയാ അപ്പൻ മാരുടെ കഷ്ടപ്പാട് ഏറ്റവും കൂടുതൽ മനസ്സിൽ ആകുന്നത് അവരായിരിക്കും ശരിയാണ് വെയ്ലിലും മഴയിലും അപ്പയോടെ ഒപ്പം നടക്കാൻ അവൾക് ഇഷ്ടം ആണ് എടുക്കാൻ പറ്റാത്ത തുമ്പാ എടുത്തും, മരത്തിൽ കയറിയും, ചെടികൾ നട്ടും നനച്ചും അങ്ങനെ എന്തിനും ഏതിനും അപ്പയോടൊപ്പം അവളും കാണും പച്ചക്കറി അരിയാനും, തുണി അലക്കാനും, മുറ്റം അടിക്കാനും അമ്മയോട് ഒപ്പം കൂടുമ്പോളും ആ മാതാപിതാക്കൾ തിരിച്ചരിക്കുകയായിരുന്നു ആ വിട് ഉറങ്ങുന്നതും ഓണരുന്നതും ആ കിലുകാം പെട്ടിയുടെ സ്പന്ദനത്തിൽ ആണെന്ന്.

© Bincy C. Sunny