...

18 views

ഒരേ ഒരു ഈണം.. 🎼🎶


കുറെ നാളുകൾക്കു ശേഷം ഒരു കവിത വായിക്കുകയായിരുന്നു.

ഒരു ദീർഘ നിശ്വസം എടുത്ത് വായന തുടങ്ങി. ഒരു പക്ഷേ അതിലെ കുളിർ തെന്നൽ ഒന്നു തഴുകി പോയതുപോലെ, പൂക്കളുടെ മാർദ്ദവം തൊട്ടറിഞ്ഞത് പോലെ . ഓരോ വരികളിലൂടെ കടന്നു പോകുമ്പോഴും ഒരേ ഒരു ഇമ്പം മനസിലേക്ക് ഓടി എത്തുന്നു..


*********************************
ഒൻപതാം ക്ലാസ്സ്‌.
ഉച്ച മയങ്ങിയ നേരം.
സൂര്യന്റെ രോഷം അല്പമൊന്നു തണുത്തു 🌞,
നിഴലുകൾക്ക് പുനർജ്ജന്മം കിട്ടിയിരിക്കുന്നു👥,

ഉച്ച ഊണ് കഴിഞ്ഞപ്പോൾ ചിലർക്ക് ആരോഗ്യം കൂടി💪, അവർ ഡെസ്കിൽ കയറി ഇരുന്ന് സൊറ പറയുന്നു,

ചിലരെ ഉറക്കത്തിന്റെ ജിന്ന് പിടിച്ചു , ആടി തൂങ്ങി മലയാളം പുസ്തകം ഡെസ്കിൽ വെച്ചു, ഒരു തലയിണ മന്ത്രം 🛌.

ചില വെള്ളരിപ്രാവുകൾ 🕊️ കുറുകുന്നു, ജഗ ജില്ലാടി ക്ലാസ്സിനെ മൊത്തം ഹടാതാഹർചുകൊണ്ട് കേളികളിൽ, ചിലർ പൊരിച്ച മീനിന്റെ🐟 സ്വാദ് ഒന്നുടെ നാസാരഗൃന്ഥങ്ങളിലേക്ക് ആവാഹിക്കുന്നു.

ഉടനെ ബഹളങ്ങൾ എല്ലാം ഒന്നമങ്ങി. എല്ലാരും ഉറുമ്പുകൾ 🐜🐜വരിയാവും പോലെ ഉടനടി സ്വസ്ഥാനങ്ങളിലേക്ക്.

ഐശ്വര്യവും തേജസ്സും ഒരുപോലെ ചേരുന്ന✨, ദൃഢ പുഞ്ചിരിയോടു കുടി,ഒരു ചുവന്ന വലിയ പൊട്ടും, നെറ്റിയിൽ സിന്തൂറകുറിയും, കടുംനിറത്തിലുള്ള സാരിയും ഒക്കെയായി ഗിരിജ ടീച്ചർ . ക്ലാസ്സിലേക്ക് കയറി.
കസേരയിൽ സ്ഥാനം ഉറപ്പിച്ചു.

"ഉറക്കത്തിലാണോ, എന്നാൽ കവിതയാകാം അല്ലേ? ", ടീച്ചർ ചിരിച്ചു കൊണ്ട് ചോദിച്ചു.


എല്ലാവരും ജിഗ്ജ്ഞാസയോടെ ഉണർന്നിരുന്നു. ഇന്ന് ഒരു കവിതയാണ്. ഉപന്യാസങ്ങളും,
ലേഖനവും, ഒക്കെ മാറ്റി വെച്ചു, ഞങ്ങളെ ഉണർത്താനുള്ള വിദ്യ ആണ്.

ചണ്ടാലഭിക്ഷുകി..

“ദാഹിക്കുന്നു ഭഗിനീ, കൃപാരസ— മോഹനം കുളിർതണ്ണീരിതാശു നീ.....ഓമലേ, തരു തെല്ലെ”ന്നതു കേട്ടൊ— രാ മനോഹരിയമ്പരന്നോതിനാൾ: “അല്ലലെന്തു കഥയിതു കഷ്‌ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ?"

മനോഹരമായി താളത്തിൽ ഈണത്തിൽ....
ഒരു സൂചി വീണാൽ പോലും അറിയാവുന്നത്ര നിശബ്ദതതയിൽ എല്ലാവരും കേട്ടിരുന്നു.

അതെ ആ ഒരേ ഒരു ഇമ്പം തന്നെയാണ് ഇന്നും കവിതകൾ വായിക്കുമ്പോൾ കർണപടലങ്ങളിൽ മുഴങ്ങുന്നത്.

വീണ്ടും വീണ്ടും ഞങ്ങൾ പാടിപ്പിച്ചു , കൊതിതീരാത്ത ടീച്ചറിന്റെ കവിതകൾ, ഇന്നും കാതുകളെ തൊട്ടു തലോടി പോകുന്നു. ❣️✨

ഒരു വട്ടം കൂടി ആ ഈണം
ഒരേ ഒരു ഈണം.



© chiratukal
© All Rights Reserved