നിന്റെ കൂടെ....... 💕💕💕 (അധ്യായം 23)
പച്ചക്കറി മാർക്കറ്റിൽ നല്ല തിരക്കുണ്ടായിരുന്നു. "ഈ ബീറ്റ്റൂട്ട് കുറച്ചു കൂടി എടുക്കാം അല്ലേ ", ഇതു കേട്ട് ജോൺ, " വീട്ടിൽ മിനിഞ്ഞാന്ന് വാങ്ങിയത് ഉണ്ടല്ലോ, പിന്നെന്തിനാ....... ", " അത് പിന്നെ ചേട്ടായീക്ക് അറിയില്ലേ അമ്മച്ചിക്ക് ബീറ്റ്റൂട്ട് കണ്ടാൽ ആക്രാന്തം ആണെന്ന്....., ", " കുറച്ചു വഴുതനങ്ങ കൂടി വാങ്ങാം അല്ലേ മക്കളെ.... ", "എങ്കിൽ ഒന്ന് വേഗം എല്ലാം വാങ്ങിക്ക് പോയിട്ട് എനിക്ക് തിരക്കുണ്ട് ", "എടാ നീ കണ്ടില്ലേ ഈ തെരക്ക്, അവരൊക്കെ വാങ്ങുന്നത് കണ്ടില്ലേ, അത് വരെ നമുക്ക് പതുക്കെ സാധനങ്ങളൊക്കെ എടുത്ത് വെക്കാം ", ദേഷ്യത്തോടെ ജോൺ പറഞ്ഞു, "എല്ലാരേയും കാത്തു നിന്നാൽ സമയം പോകും, എനിക്ക് പെട്ടെന്ന് സ്റ്റുഡിയോയിൽ എത്തണം, അമ്മച്ചിക്ക്...