സംരക്ഷകർ ഘാതകർ ആകുമ്പോൾ
അമ്മേ അമ്മേ ഇതെങ്ങോട്ടാ അമ്മേ ഇപ്പോ പോകുന്നെ.. അച്ഛനുണ്ടാരുന്നല്ലോ വീട്ടിൽ .. അച്ഛനെ വിളിക്കുന്നില്ലേ അമ്മേ നമ്മള് തന്നെ എവിടെ പോകുവാ? ..അമ്മ ഒന്നും പറഞ്ഞില്ലല്ലോ ഇന്നു റ്റാറ്റാ പോകുന്ന കാര്യം..ഇരുട്ടാണല്ലോ അമ്മേനെ മുറുക്കെ കെട്ടിപിടിച്ചിരിക്കാം.. അല്ലേൽ കുഞ്ഞിന് പേടിയാകും.. ഹായ് അമ്മേ നല്ല രസം.. അമ്മ എന്നെ ഇങ്ങനെ പൊക്കിയിട്ട് കൈ വിട്ടു കളിപ്പിക്കുമ്പോൾ നല്ല രസാണ്.. വായുവിലൂടെ പറക്കുന്ന പോലെ... അയ്യോ അമ്മേ ഞാൻ താഴെ വീണു.. അമ്മ എന്തിനാ എന്നെ ഒത്തിരി ഉയരത്തിൽ ഇട്ടേ.. ഞാൻ താഴെ വീണത് കണ്ടോ.. വാ അമ്മേ എന്നെ എടുക്ക് എനിക്ക് വേദനിക്കുന്നു..
അമ്മേ.. അമ്മേ ആഹ്..
ആ അമ്മ വരുന്നുണ്ടല്ലോ.. അമ്മേ അമ്മ എടുത്തപ്പോ വേദന കുറഞ്ഞല്ലോ...
അമ്മേ ... നല്ല വേദന എടുത്തു ... എന്നെ
എറിഞ്ഞിട്ട പോലെ തോന്നി.. ഏയ് എന്റെ അമ്മ അങ്ങനെ ചെയ്യില്ല.. അമ്മ പാവമല്ലേ....എന്റെ അമ്മ എന്നോടിങ്ങനെ ചെയ്യില്ല, അല്ലേ അമ്മേ? നല്ല വേദന ഉണ്ട്.. നമുക്ക് വീട്ടിൽ പോകാം.. അവിടെ എന്റെ പാവക്കുട്ടിയും കരടി കുട്ടനുമൊക്കെയേ ഇല്ലേ അവരുടെ കൂടെ കളിച്ചാൽ മതിയമ്മേ.. വിശക്കുന്നുണ്ട്.. കുഞ്ഞിന് പാൽ വേണം അമ്മ മോന്റെ...