...

13 views

നിന്നോടെനിക്കുള്ള പ്രണയം
"പ്രകടമാക്കാത്ത പ്രണയം ഉപയോഗശൂന്യമാണെങ്കിലും തീവ്രമായത് ആണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. ആണോ?" ആദ്യമായി എന്റെ പ്രണയത്തെ പറ്റിയുള്ള സൂചന അവനു നൽകിയത് ഈയൊരു ചോദ്യത്തിലൂടെ ആയിരുന്നു. "ആവോ....ആർക്കറിയാം?". ഈയൊരു മറുചോദ്യത്തിലൂടെ അവനതിനു പൂർണ്ണവിരാമമിട്ടു. പിന്നീട് എന്റെ പ്രണയത്തെപ്പറ്റി അവനോട് പറയാൻ തുടങ്ങുമ്പോഴെല്ലാം ഈയൊരു ചോദ്യം ചോദ്യചിഹ്നമായി നിൽക്കും. അങ്ങനെ എന്റെ ശ്രമങ്ങളെല്ലാം വിടരും മുമ്പേ കൊഴിഞ്ഞു കൊണ്ടിരുന്നു.

ഒരിക്കൽ കോളേജിന്റെ മരച്ചുവട്ടിൽ വെച്ചു ചോദ്യചിഹ്നങ്ങളെ എല്ലാം നോക്കുകുത്തികൾ ആക്കിക്കൊണ്ട് "ഈ മാവിൽ വിടരുന്ന മാമ്പൂവായി ഞാൻ മാറുന്ന നിമിഷം തേൻ നുകരാനെത്തുന്ന വണ്ടായി നീ മാറുമോ?" എന്ന് കാവ്യാത്മകമായി ഞാൻ ചോദിച്ചപ്പോൾ ശാസ്ത്രത്തിന്റെ അഴിയാചരടുകൾ കണ്ടെത്തുന്നതിൽ വ്യാപൃതനായിരുന്ന അവൻ ചോദിച്ചു,"എന്താ, പുതിയ കവിത എഴുതാനുള്ള പ്ലാനാണോ?"

"ആയിക്കൂടാന്നില്ലല്ലോ?"

ഇതിന്റെ അർത്ഥമറിയാതെ അവൻ ചിരിച്ചു. അർത്ഥം അറിഞ്ഞു കൊണ്ടു ഞാനും ആ ചിരിയിൽ പങ്ക് ചേർന്നു.

© j fathima

too lazy to elaborate this into an actual story.