...

1 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 45)
"തന്നെ ഞാൻ കൊല്ലാൻ ഒന്നും കൊണ്ടു പോകുന്നില്ല, എനിക്ക് ഇഷ്ടപ്പെട്ട ഒരിടം വരെ പോകുന്നു.... ", "അപ്പൊ പറയില്ലേ..... ", "താൻ ഒന്ന് അവിടെ അടങ്ങി ഇരിക്ക്....., ആദ്യം സ്ഥലം എത്തട്ടെ...... ",
ജോൺ മീരയെ കൊണ്ടു പോയത് ഒരു കെട്ടിടത്തിനടുത്തേക്ക് ആയിരുന്നു, അത് പൂട്ടി കിടക്കുന്ന അവസ്ഥയിൽ ആയിരുന്നു, അവൻ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും താക്കോൽ പുറത്തെടുത്തു തുറന്നു, ജോൺ ഷട്ടർ മുകളിലേക്ക് ഉയർത്തി, അവളെ നോക്കി അവൻ പറഞ്ഞു, "കയറ്...... ", "നമ്മൾ എന്തിനാ ഇങ്ങോട്ടേക്കു വന്നത്, എനിക്ക് എന്തോ ചെറിയൊരു പേടി ഉള്ളത് പോലെ.... ", "താൻ എന്തിനാ പേടിക്കുന്നത് ഞാനും കൂടി ഇല്ലേ ഇവിടെ.... ", ചുമരുകളിൽ നിറയെ ഫോട്ടോകൾ ആയിരുന്നു, അവൾ അത് കണ്ട് ചോദിച്ചു, "ഇത് സ്റ്റുഡിയോ ആണോ....?, ഈ ഫോട്ടോസ് ഒക്കെ എടുത്തത് ആരാ.... , ", "ഞാനും അവനും കൂടി.... ", "അവനോ...., ആരാ ഈ അവൻ........? ", ചുമരിലെ ഒരു ഫോട്ടോയിലേക്ക് ചൂണ്ടി കാണിച്ചുകൊണ്ട് ജോൺ പറഞ്ഞു, "ദേ അവൻ..... ",
© ANJU