...

7 views

നിന്റെ കൂടെ..... 💕💕💕 (അധ്യായം 36)
"ഏത് ജോൺ, ആ എഫ്എമ്മിലെ നിന്റെ ഫ്രണ്ട് ആണോ? ", "ആ അത് തന്നെ " , "ഇനി ഇവരൊക്കെ റിലേറ്റീവ്സ് ആയിരിക്കുമോ....? ", "ചിലപ്പോ ആയിരിക്കും..... " , മീര സോഫയിൽ ഇരുന്നു, "ഈ വീട് കൊള്ളാം അല്ലേ...., ഇവരൊക്കെ ഭയങ്കര ക്യാഷ് ടീംസ് ആണല്ലേ.... ", "യെസ്.., പക്ഷേ അതിന്റെ അഹങ്കാരം ഒന്നും ഇല്ല..., എന്റെ അച്ഛന് ഒരു ആവശ്യം വന്നപ്പോൾ ഇവർ മാത്രമേ ഉണ്ടായുള്ളൂ....., ഞങ്ങടെ അടുത്ത ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കിയില്ല... ", "ഇപ്പൊ പോയ സ്ത്രീ നീ പറഞ്ഞ ഡോക്ടറുടെ വൈഫ്‌ ആണോ... ", "ആ അതെ... ", "ഇയാള് എന്തിന്റെ ഡോക്ടറാ....? " , "പുള്ളി സൈക്കാട്രിസ്റ്റാ... ", "ആണോ..., ഡോക്ടർ സണ്ണിയെ കടത്തി വെട്ടുമോ....? ", "അത് ആരാ...? ", "അത് നമ്മടെ ലാലേട്ടൻ അല്ലേ..., ", അത് കേട്ട് ഗൗരി ചിരിച്ചു, മീരയും.
അപ്പോഴേക്കും ഡോക്ടർ താഴേക്ക് വന്നു, കൂടെ എമിലിയും, അയാളെ കണ്ടപ്പോൾ ഗൗരി എഴുന്നേറ്റു നിന്നു, അവളെ കണ്ട് മീരയും. "രണ്ട് പേരും ഇരിക്ക്... ", അവർ ഇരുന്നു, ഡോക്ടറും, "ഇതാരാ പുതിയൊരു ആൾ.....? ", "ഇത് മീര.., ഞങ്ങൾ രണ്ട് പേരും ഒരേ സ്കൂളിലാണ് വർക്ക്‌ ചെയ്യുന്നത്.... ", "ആ ഇന്ന് ഇല്ലേ സ്കൂൾ... ", "ഉണ്ട്..., പെട്ടെന്ന് തന്നെ പോണം, അച്ഛൻ കൊറച്ച് പണം കൊടുത്തയച്ചു...... ", "എമിലി പറഞ്ഞു എന്നോട്.... ", ശേഷം അടുത്ത നിന്ന ഭാര്യയോട്, "നീ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നത് ഇവർക്ക് കുടിക്കാൻ എടുക്ക്.... ", അത് കേട്ട് ഗൗരി, "ഞങ്ങൾ നേരത്തെ പറഞ്ഞു ആന്റിയോട് പറഞ്ഞു, ഒന്നും വേണ്ട എന്ന്.... ", "അത് എങ്ങനെ ശെരിയാകും...., ഇവിടെ വന്നാൽ എന്തെങ്കിലും കുടിച്ചിട്ടേ പോകാൻ പറ്റൂ...., എമിലി നീ പോയിട്ട് കുടിക്കാൻ മാത്രമല്ല എന്തെങ്കിലും കഴിക്കാനും എടുക്ക്...... ", എമിലി അടുക്കളയിലേക്ക് പോയി, "മോളെ..., ഈ പണം എനിക്ക് തിരിച്ചു തരണ്ട, നിന്റെ അച്ഛനും ഞാനും തമ്മിലുള്ള ബന്ധം കേവലം വാക്കുകൾ കൊണ്ട് ഒതുക്കി പറയാൻ പറ്റുന്നതല്ല...., കടം ആയിട്ടല്ല എന്റെ കടമ ആയിട്ടാണ് ഞാൻ ആ പണം തന്നത്...., പിന്നെ എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ.... ", "സുഖം... ", "ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ.... ", "ഞാൻ പറഞ്ഞില്ലേ എന്തെങ്കിലും കുടിച്ചിട്ട് പോയാൽ മതിയെന്ന്..... ", മീര പതുക്കെ ഗൗരിയോട് പറഞ്ഞു, "കുടിക്കാനും കഴിക്കാനുമൊക്കെ നിന്നാൽ സമയം പോകും, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഞാൻ വരുന്നില്ല എന്ന്...", "പോകാൻ ധൃതി ആയോ..., അതാണോ പറയുന്നത്....? ", "അത് അങ്കിൾ ക്ലാസ്സ്‌ ഉള്ളതാണ്....... ", "എമിലി ഒന്ന് വേഗം എടുക്ക്, ഇവർക്ക് തിരക്കുണ്ട്.... ", മീര മനസ്സിൽ പറഞ്ഞു, "തിരക്കുണ്ടെന്ന് പറഞ്ഞാലും ഇയാള് ചായ കുടിക്കാതെ വിടില്ല അല്ലേ...., എന്തൊരു കഷ്ടമാണ്.... ".
എമിലി ചായയും പലഹാരങ്ങളുമായി എത്തി, അതൊക്കെ ടേബിളിൽ വച്ചു, "കഴിക്ക്... ", ചായ കുടിക്കുന്നതിനിടയിൽ മീര ഫോട്ടോയിലേക്ക് ചൂണ്ടി കൊണ്ട് ഡോക്ടറോട് ചോദിച്ചു, "ആ ഫോട്ടോയിലെ ജോണിനേയും അയാളുടെ അപ്പച്ചനേയും ഡോക്ടർക്ക് എങ്ങനെയാ പരിചയം...., റിലേറ്റീവ്സ് ആണോ...? ", "കുട്ടിക്ക് അവരെ ഒക്കെ എങ്ങനെ അറിയാം...? ", "ജോൺ എന്റെ ഫ്രണ്ട് ആണ്.... ", "ഓ..., അത് ശെരി..., അവരൊക്കെ എന്റെ റിലേറ്റീവ്സ് ആണ്...., മോൾടെ വീട് എവിടെയാ....? ", "പയ്യന്നൂർ.... ", "ഓ.., അവിടെയാണോ... ", "ഇവിടെ ജോബ് കിട്ടിയപ്പോ ഇങ്ങോട്ട് വന്നു... ", "ജോണിനെ ഇവിടെ വന്നിട്ടാണോ..., അതോ അതിന് മുന്നേ പരിചയം ഉണ്ടോ....? ", "ഇവിടെ വന്നതിന് ശേഷം പരിചയപ്പെട്ടതാണ്, ഞങ്ങടെ സ്കൂളിലെ പ്രോഗ്രാമിന് ഫുഡ്‌ എത്തിച്ചത് അവരുടെ ഹോട്ടലിൽ നിന്നാണ്... ", "എറണാകുളത്തെ ബെസ്റ്റ് ഹോട്ടലുകളിൽ ഒന്നാണ് അവരുടെ ഹോട്ടൽ,", ആ സമയത്തു തന്നെ ഡോക്ടർക്ക് ഒരു കാൾ വന്നു, "നിങ്ങൾ എന്നാൽ കഴിക്ക്, എനിക്ക് ഒരു അർജന്റ് കാൾ ഉണ്ട്..... ", മീര ഗൗരിയോട് പറഞ്ഞു, "പെട്ടെന്ന് കഴിക്ക്.... ", "നീയല്ലേ ഒരു തിരക്കും ഇല്ലാതെ ഡോക്ടറോട് സംസാരിച്ചിരിക്കുന്നത്, ", "ഹലോ മാഡം നമുക്ക് അറിയുന്ന ഒരാളെ പറ്റി ചോദിച്ചാൽ എങ്ങനെയാ പറയതെ ഇരിക്കുന്നത്, ഹീ ഈസ്‌ മൈ ബെസ്റ്റ് ഫ്രണ്ട്.... ", "ഫ്രണ്ട് ആണോ കാമുകൻ ആണോ..., എനിക്ക് നല്ല സംശയം ഉണ്ട്.... " , .

© ANJU