...

4 views

ഓർമയിൽ ഒരു ശിശിരം...🤎 (1)




**യാത്രക്കാരുടെ ശ്രദ്ധക്ക്.... ട്രെയിൻ നമ്പർ 1****3 ഹൈദരാബാദ്  to തിരുവനന്തപുരം ******** ട്രെയിൻ പ്ലാറ്റഫോം നമ്പർ 1 ൽ എത്തിച്ചേർന്നിരിക്കുകുന്നു.....**


ഉറക്കെ ഉള്ള പല ഭാഷകളിൽ ഉള്ള വാക്കുകളോടൊപ്പം അതിനെയും മറികടന്നു കൊണ്ട് വലിയ ശബ്ദത്തോടെ ട്രെയിൻ നിന്നു...


യാത്രക്കാർ എല്ലാം ഓരോ ബോഗികളിൽ ആയി കയറാൻ ആയി അക്ഷമയോടെ കാത്തു നിൽക്കുന്നതിനോടൊപ്പം ഉള്ളിൽ ഉള്ളവർ ഇറങ്ങാനായി കഷ്ടപ്പെടുന്നുണ്ടായിരുന്നു...


ഒരു പെൺകുട്ടി കയ്യിലെ വലിയ ബാഗ് പ്ലാറ്റഫോംമിലേക്ക് ഇട്ടു പാറി പറന്ന മുടി ഒരു കൈ കൊണ്ടും പ്ലീറ്റ് ചെയ്യാതെ അലസമായി ധരിച്ച സാരി മരുകൈ കൊണ്ട് ശരിയാക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി....


തോളിൽ ഉള്ള ബാഗ് ഒന്ന് ഒതുക്കി മറു കയ്യിൽ താഴെ ഇട്ട ബാഗ് എടുത്തു കൊണ്ട് അവൾ മെല്ലെ പുറത്തേക്ക് നടന്നു.... കൂടെ കണ്ണുകൾ ആരെയോ തേടി കൊണ്ടിരുന്നു...


ഒരു തരി കരി പോലും ഇല്ലാത്ത കണ്ണുകളും.... ചായം തേക്കാത്ത ചുണ്ടുകളും കണ്ണിനു കീഴിൽ ചെറു രീതിയിൽ തെളിഞ്ഞു നിൽക്കുന്ന കറുപ്പും... എല്ലാം അവളിൽ ഒരു അഴക് പടർത്തിയിരുന്നു....


"രാമച്ചൻ വന്നിട്ടില്ല.... ഞാൻ ടാക്സി വിളിച്ചു വരണോ.."

സൗമ്യമായ വാക്കുകൾക്ക് ഒപ്പം തന്നെ അവൾ അവിടെ ഉള്ള ഒരു കസേരയിൽ കയറി ഇരുന്നു... എന്തിനോ ഒന്ന് മൂളി കൊണ്ട് ഫോൺ കാതിൽ നിന്ന് എടുത്തു മാറ്റുമ്പോൾ അവൾ അവിടം മുഴുവൻ ഒന്ന് കണ്ണോടിച്ചു...


പിന്നെ എന്ത് കൊണ്ട് വെപ്രാളത്തോടെ തന്നെ കസേരയിലേക്ക് ചാരി ഇരുന്നു....


"മോളെ..."


ആരുടെയോ വിളിയിൽ കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന വയസ്സനെ കണ്ട് കണ്ണൊന്നു ചുളിച്ചു... പിന്നെ എന്തോ കണ്ട് പിടിച്ച കണക്കെ ഒന്ന് പുഞ്ചിരിച്ചു...ശേഷം കസേരയിൽ നിന്നും എഴുന്നേറ്റു... അപ്പോഴേക്കും അദ്ദേഹം അവളുടെ കയ്യിൽ നിന്നും ഒരു ബാഗ് വാങ്ങി കഴിഞ്ഞിരുന്നു...


കാറിൽ കയറി കാർ മുന്നോട്ട് പോകുമ്പോഴും അവളുടെ കണ്ണുകൾ പുറത്തേക്ക് തന്നെ നീണ്ടു പോയി... ആ വയസ്സന്റെ കണ്ണുകൾ അവളിലേക്കും നീങ്ങുന്നുണ്ടായിരുന്നു....


"പാർവതി കുഞ്ഞ് എത്ര നാൾ ഉണ്ടാവും ഇവിടെ...."


ഡ്രൈവർ ആയിരുന്നു ചോദിച്ചത്... ആ വയസ്സാനിലും ആ ഒരു ആകാംഷ നിറഞ്ഞു നിന്നു.... അവൾ കണ്ണുകൾ മുന്നിലേക്ക് ആക്കി...


"ഒന്ന് രണ്ട് ആഴ്ച...."


വാക്കുകൾ ചുരുങ്ങി... അത് അവരിൽ നിരാശ നിറച്ചു..


"അവിടെ ഇപ്പൊ എന്താ ജോലി..."


അയാൾ വീണ്ടും ചോദിക്കുമ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു...


രാത്രി ആരും അറിയാതെ നാട് കടത്തിയ 18 വയസ്സുകാരിയെ അവൾ ഓർത്തു പോയി.... അന്ന് ആരും ഉണ്ടായിരുന്നില്ല.... ചോദിക്കാനോ... ആശ്വസിപ്പിക്കാനോ.... ഇന്ന് വർഷങ്ങൾ കഴിഞ്ഞു 10 വർഷങ്ങൾക്ക് ശേഷം ഈ ചോദ്യം കേൾക്കുമ്പോൾ പുഞ്ചിരിക്കാൻ അല്ലാതെ വേറെ എന്ത് തോന്നാൻ...


"ലോയർ ആണ്..."


ആർക്കോ എന്ന പോലൊരു വാക്കുകളും... അവളിൽ നിറഞ്ഞു നിൽക്കുന്ന അപരിചിതത്തേ അവർക്കും മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു...


"ആരാ കേശു കാറിൽ...."


പീടികയിൽ എന്തോ വാങ്ങാൻ ആയി കയറിയപ്പോൾ തല നരച്ച കുറച്ചാളുകൾ കാറിലേക്ക് നോട്ടം എറിഞ്ഞു കൊണ്ട് ചോദിച്ചു...


"പാർവതി കൊച്ചാ... നമ്മുടെ ദേവകി അമ്മയുടെ പേരകുട്ടി ഇല്ലേ.....ഹരേന്ദ്രേട്ടന്റെ മോള്‌..."


അവസാനം പറഞ്ഞതിന്റെ ശബ്ദം ഒന്ന് കുറഞ്ഞു.... അതോടൊപ്പം തന്നെ തന്നെ അവിടെ നിന്ന് ഉറങ്ങുകയും ചെയ്തു...


"ഏത്... നമ്മുടെ ശേഖരന്റെ മോനുമായി........"


എന്തോ പറഞ്ഞു തുടങ്ങിയതും പാർവതിയുടെ നോട്ടം അവരിൽ എത്തിയതും അവർ വാക്കുകൾ ഒന്ന് നിർത്തി... പാർവതി ഒന്നും കാര്യമാക്കാതെ അവരിൽ നിന്നും നോട്ടം മാറ്റി കളഞ്ഞു...


കാർ ഒരു വലിയ വീടിന്റെ പടിപ്പുര കടന്നു ഉള്ളിലേക്ക് നീങ്ങി....


കാറിൽ നിന്നും ഇറങ്ങി ഒരു വാക്ക് പോലും പറയാതെ പെട്ടിയും എടുത്ത് ഉള്ളിലേക്ക് പോകുന്നവളെ കണ്ട് രാമച്ചനും കേശുവും ഒന്ന് നിന്നു....


"പാർവതി കൊച്ചേ...."


രാമച്ചന്റെ വിളിയിൽ അവൾ ഒന്ന് നിന്നു....


"ദേഷ്യം ആയിരിക്കും ലെ..."


വാക്കുകൾ വാർദ്ധക്യത്തേ അറിയിച്ചു കൊണ്ട് പുറത്തേക്ക് വന്നു... പാർവതി കയ്യിലെ ബാഗ് താഴെ വെച്ചു സാരിയുടെ തല തോളിലേക്ക് ഒതുക്കി വെച്ചു ഒന്ന് പുഞ്ചിരിച്ചു....


"ദേഷ്യോ.... എന്തിന് രാമച്ചാ... നിങ്ങൾ എന്റെ അച്ഛന്റെ സ്ഥാനത്തല്ലേ..."


കുഞ്ഞ് പുഞ്ചിരിയോടെ ചോദിക്കുമ്പോൾ അദ്ദേഹത്തിനും എന്ത് പറയണം എന്നറിയാതെ നിന്ന് പോയി...


"അതൊക്കെ പഴയതല്ലേ.... വിട്ട് കള..."


ഒരു കണ്ണു ചിമ്മാലോടെ പറയുന്നവളെ കണ്ട് അവരുടെ ഉള്ളിലെ ഭാരം ഏറി വന്നു....


"അച്ഛമ്മേ..."


വാക്കുകൾ ഏതും ഇല്ലാതെ കട്ടിലിൽ ചാരി കിടക്കുന്ന വൃദ്ധയുടെ മടിയിൽ ആയി ചെന്നു കിടക്കുമ്പോൾ അവരും പുഞ്ചിരിയോടെ അവളുടെ മുടിയിൽ ആയി തലോടികൊണ്ടിരുന്നു....


"നീ ഒറ്റക്കാണോ പെണ്ണെ വന്നത്.... അവരൊക്കെ എവിടെ..."


ആരെയോ പ്രതീക്ഷിച്ചു എന്ന പോലെ വാതിൽക്കലേക്ക് നോക്കി കൊണ്ട് അവർ ചോദിക്കുമ്പോൾ അവൾ അവരുടെ മടിയിലേക്കായി മുഖം അമർത്തിയിരുന്നു...


"വന്നിട്ടില്ല...."


വാക്കുകൾ ചുരുങ്ങി... അവരുടെ മുഖത്ത് നിരാശ മൊട്ടിട്ടു...


"അല്ലേലും നിന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ എവിടെ ആണല്ലേ സമയം.... ഞാൻ മരിച്ചാൽ എങ്കിലും വരുമോ ആവോ..."


വാക്കുകളിലെ സങ്കടം അറിഞ്ഞ പോൽ അവൾ അവരുടെ കൈകളിൽ മെല്ലെ പിടിച്ചു.... ആശ്വസിപ്പിക്കാൻ അവളും ശ്രമിച്ചില്ല....


അവൾ മെല്ലെ അവരോടൊപ്പം ചെന്നിരുന്നു...


"നിന്നെ എങ്കിലും പറഞ്ഞയച്ചല്ലോ... എന്ത് തോന്നി ആവോ..."


ആ വൃദ്ധയുടെ നാവിനു വിശ്രമം ഇല്ലായിരുന്നു...അവൾ ഒരു പുഞ്ചിരി എടുത്തണിയാൻ ശ്രമിച്ചു....


"അല്ല മോളെ സിദ്ധാർഥ് വന്നില്ലേ...."


ആ വൃദ്ധ വീണ്ടും ചോദിക്കുമ്പോൾ അവൾ അതിനൊരു ഉത്തരം നൽകാതെ തോളിലേക്ക് ചാഞ്ഞു കിടന്നു...


"വന്നു കാണില്ല...."


അവരുടെ ശബ്ദം പിന്നെയും നേർത്തു...


__________________________


കുളിച്ചു തലയിൽ തോർത്ത്‌ മുണ്ട് ചുറ്റി മുറിയിലേക്ക് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ആ മുറി ആകെ അലഞ്ഞു നടന്നു...


എല്ലാം പഴയ പോലെ തന്നെ... 10 വർഷങ്ങൾ മനുഷ്യരിൽ മാറ്റം വരുത്തി എങ്കിലും ചുറ്റും ഉള്ള ഒന്നിലും കാണാൻ കഴിയുന്നില്ല...

അവൾ ജനാലക്കരികിൽ നിന്ന് കൊണ്ട് മെല്ലെ അതിന്റെ പൊളികൾ ഇരു കൈകൾ കൊണ്ടും തുറന്നു.... പടിഞ്ഞാറു നിന്നുമുള്ള സൂര്യ രശ്മികൾ അവളുടെ കണ്ണുകളിലേക്ക് അടിച്ചു കയറി.... അവൾ കണ്ണുകൾ ഒന്ന് ചിമ്മി പിന്നെയും അത് തുറന്നു....


കണ്ണുകൾ ആദ്യം ഉടക്കിയത് മതിലിനപ്പുറം ഉള്ള വീടിലേക്കായിരുന്നു.... മാറിയിരിക്കുന്നു.... അവിടവും മാറിയിരിക്കുന്നു.... ഇനിയും മാറ്റമില്ലാത്തത് തന്റെ ഹൃദയത്തിനും പ്രായമേറിയ ഈ വീടിനും ആണെന്ന് തോന്നി അവൾക്ക്...


"പാറു..."


ആരുടെയോ വിളിയിൽ അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി...


"സാവത്രി അപ്പ....."


അവളുടെ ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു...അവൾ മുന്നും പിന്നും ആലോചിക്കാതെ അവളുടെ നെഞ്ചിലേക്ക് ഇടിച്ചു കയറി കെട്ടിപിടിച്ചു.....


അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.... ഇന്ന് വരെ പെയ്തൊഴിയാത്ത കാർമേഘം പെയ്തു തുടങ്ങി.... അവരുടെ കണ്ണുകളും ഈരനായി...


"എന്താ കുട്ട്യേ..."


ആ വിളിയിൽ തന്നെ അവൾ കണ്ണുകൾ തുടക്കാൻ കഷ്ടപ്പെട്ട് കൊണ്ട് മെല്ലെ അവരിൽ നിന്നും അടർന്നു മാറി....


"ഒന്നൂല്യ..."


ആ സങ്കടങ്ങൾക്കിടയിലും അവൾ പറയാൻ ശ്രമിച്ചു....

അപ്പയുടെ കണ്ണുകൾ തുറന്നിട്ട ജനാലകളിലേക്ക് പാഞ്ഞു.. അവർ തിരികെ പാർവതിയെ നോക്കുമ്പോഴേക്കും അവൾ തിരിഞ്ഞു നിന്നും മുടിയിൽ കെട്ടിയ തോർത്ത്‌ ഒന്ന് അഴിച്ചു കസേരയിൽ നിവർത്തി വെച്ചു....


"മോളിവിടെ ഇരിക്ക്... "


അവർ വളരെ സൗമ്യതയിൽ പറയുമ്പോൾ പാർവതി വാക്കുകൾ ഏതും ഇല്ലാതെ ആ കട്ടിലിൽ തന്നെ ഇരുന്നു...


"അപ്പച്ചിക്ക് എല്ലാം അറിയാം മോളെ.... എല്ലാം... എങ്കിലും ഞാൻ ചോദിക്കാ.... മോളുടെ മനസ്സിൽ ഇപ്പോഴും..."


വാക്കുകൾ അല്പം ഒന്ന് പതുങ്ങി... പാർവതി ഒന്ന് പുഞ്ചിരിച്ചു....


"തോന്നുന്നുണ്ടോ...."


അവളുടെ ചോദ്യത്തിന് അവർക്ക് മുന്നിൽ ഉത്തരം ഇല്ലായിരുന്നു...


"ഉണ്ടായിരുന്നു... വർഷങ്ങൾ പലതും കഴിഞ്ഞിട്ട് പോലും...പക്ഷെ ഇപ്പോൾ.... അറിയുന്നില്ല... മരവിച്ചു പോയി മനസ്സ്... ആരെയും സ്നേഹിക്കാൻ ആകാത്ത തരത്തിൽ തന്നെ..."


കണ്ണുകളിൽ അപ്പോഴും നിർവികരത നിറഞ്ഞു...


"സിദ്ധാർതിന്റെത് മുത്തശ്ശിയോട് പറഞ്ഞില്ലല്ലേ..."


അവൾ ചോദിക്കുമ്പോൾ അപ്പച്ചി ഇല്ല എന്നർത്ഥത്തിൽ തലയാട്ടി...


"നന്നായി...അത് കൂടി അറിഞ്ഞാൽ ആ പാവം ഇല്ലാതെയാവും..."


അവൾ മെല്ലെ ബെഡിൽ നിന്നും എഴുന്നേറ്റു...


"എന്തിനാ മോളെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നേ..."


അവളോടുള്ള വാത്സല്യം കൊണ്ട് അവർ ചോദിച്ചു പോയി... അവൾ തെളിച്ചം നഷ്ടപ്പെട്ട കണ്ണുകളോടെ അവരെ നോക്കി...


"ഒരുമിച്ച് 5 വർഷങ്ങളോളം കഴിഞ്ഞ് നോക്കിയതല്ലേ അപ്പച്ചി....ഒരു തരിമ്പ് സ്നേഹം തോന്നീല്ല ആ മനുഷ്യനോട്.... പിന്നെ എങ്ങനെയാ...."


അവളുടെ ശബ്ദം നേർന്നു... അവർക്കും അതിനപ്പുറം വാക്കുകൾ ഇല്ലായിരുന്നു... എന്ത് പറയാൻ... ആഗ്രഹിച്ച ഒന്നും ലഭിക്കാൻ ഭാഗ്യം ഇല്ലാത്ത ഒരു ജന്മം.... സന്തോഷം പേരിനു പോലും ജീവിതത്തിൽ ആസ്വദിക്കാൻ പറ്റാത്തവൾ....


__________________________


"ഇതാരാ സാവത്രി..."


രാത്രി ക്ഷേത്രത്തിൽ പോയപ്പോൾ ഏതൊക്കെയോ സ്ത്രീകൾ ചോദിക്കുന്നത് കേട്ട് അവൾ അവർക്ക് ഒന്നും പുഞ്ചിരിച്ച് കൂടുതൽ സംസാരത്തിന് നിൽക്കാതെ അവിടെ നിന്നും നടന്നു...


"ഹരേന്ദ്രേട്ടന്റെ മോളാ.... ഹൈദ്രബാദിൽ ആയിരുന്നു... ഇന്ന് രാവിലെ വന്നതാ..."


"നമ്മുടെ ആദിയുമായി......."


അവരിലെ സംശയം ദൂരെ നിന്ന് കൊണ്ട് തന്നെ അവൾക്കും കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു....


*"ആദി...."*

ആ പേര് ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നും ഉയർന്നു ചാടി... കാലുകൾക്ക് എന്തോ വേഗതയേറി.... ആരും മറന്നിട്ടില്ല...10 വർഷങ്ങൾ ആരുടേയും ഓർമകളെ നശിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നില്ല....


ഉള്ളിൽ വേദന കുമിഞ്ഞു കൂടി... എങ്കിലും അത് ഹൃദയത്തെ കുലുക്കാൻ പാകത്തിനുള്ളതായിരുന്നില്ല....


അവൾ ക്ഷേത്ര നടയിൽ ചെന്നു കൈ കൂപ്പി നിൽക്കുമ്പോഴും പലരുടെയും നോട്ടം അവളിൽ ആണ് എന്നത് അവൾക്ക് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു...


തൊട്ടടുത്ത് ആരോ വന്നു നിൽക്കുന്നത് അറിഞ്ഞു... അപ്പച്ചി ആകും എന്ന് അറിയാവുന്നത് കൊണ്ട് അവൾ അത് അത്ര ഗൗനിച്ചില്ല....


"പാറു എപ്പോ വന്നു..."


ആ ശബ്ദം... അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു... പണ്ട് കാതുകളിളെ കുളിരണിയിച്ച... ഹൃദയത്തിൽ പ്രണയം നിറച്ച ശബ്ദം... അവളുടെ ചുണ്ടുകൾ ഒരു നിമിഷം വിറച്ചു... എങ്കിലും അവൾ ഒന്നും മിണ്ടിയില്ല... കണ്ണുകൾ തുറന്നില്ല...


കാണണ്ട എന്ന് തീരുമിച്ചുറപ്പിച്ച ഒരുവൾക്ക് അതെല്ലാം നിസാരം....കണ്ണുകൾ തുറക്കുമ്പോൾ അരികിൽ ആരും ഉണ്ടായിരുന്നില്ല.... പോയി കാണണം... തന്നിൽ നിന്നും ഏറെ അകലെ എങ്ങോട്ടെങ്കിലും....




-തുടരും-

അഭിപ്രായങ്ങൾ അറിയിക്കുക