...

29 views

മൗനം
നീ അറിയാതെ ഞാൻ പ്രണയിച്ചിരുന്നു നിന്റെ മൗനത്തെ ,
നീലിമയാർന്ന നിന്റെ നയനം. നിലാവുദിച്ചപോലുള്ള നിന്റെ പുഞ്ചിരി, ഇതൊക്കെ യായിരുന്നു ഇരുൾ മൂടിയ എന്റെ ജീവിതത്തിൽ വെളിച്ചം പകർന്നു തന്നത് ...
ഒക്കെ നിനക്കറിയാമായിരുന്നു.
എന്നിട്ടും....
എല്ലാ ഉറപ്പുകളും കാറ്റിൽ പറത്തി നിശ്ശബ്ദം നീ യാത്രയായിരിക്കുന്നു ,
ഒരു വാക്ക് മിണ്ടാതെ... ഒന്നു കാത്തു നിൽക്കാതെ,
എല്ലാം സ്വയം തീരുമാനിച്ചുറപ്പിച്ച പോലെ....
ശിശിരങ്ങൾ എത്ര മാഞ്ഞു പോയാലും വസന്തങ്ങൾ എത്ര കൊഴിഞ്ഞു വീണാലും നീ എന്ന സ്മൃതിയിലൂടെ ഒഴുകി ഒഴുകി ഒരു നാൾ ഞാൻ എത്തും
എന്റെ പ്രാണന്റെ പ്രാണനായ നിന്നിലേക്ക്... !

© musthafachelavoor