...

1 views

ശ്രീകൃഷ്ണ മാവേസൂതുങ്ങ്
ശ്രീകൃഷ്ണനും മാവോ-സെ-തൂങ്ങും
അപ്പൂപ്പാ നമ്മുടെ ശ്രീകൃഷ്ണന് പതിനാറായിരത്തെട്ടു ഭാര്യമാരുണ്ടെന്ന് പറഞ്ഞല്ലോ. അത് നടക്കുന്ന കാര്യമാണോ-ശ്യാം കുട്ടനാണ്-അങ്ങേര്‍ക്ക് യുക്തി വേണം-എല്ലാകാര്യത്തിനും.

മക്കളേ പുരാണങ്ങള്‍ കഥകളാണ്. കാര്യങ്ങള്‍ സരസമായി കഥകളിലൂടെ അവതരിപ്പിക്കുന്നതാണ് പുരാണം. ലോകത്തിലേ ആദ്യത്തെ വിപ്ലവകാരിയായിരുന്നു ശ്രീകൃഷ്ണന്‍ . അര്‍ത്ഥമില്ലാത്ത അനാചാരങ്ങളേ വളരെ കൊച്ചിലേ ചോദ്യം ചെയ്ത് അതിലേ അര്‍ത്ഥശൂന്യത തെളിയിച്ച് കൊടുത്തിട്ടുണ്ട്. ഗോവര്‍ധനം പൊക്കി കുടയായി പിടിച്ച കഥയൊക്കെ കേട്ടിട്ടില്ലേ. അതുപോലെ നിരവധി കാര്യങ്ങള്‍ ലോകത്തിനു തെളിയിച്ചു കൊടുത്തതുകൊണ്ടാണ് ഇന്നും ലോകം അദ്ദേഹത്തെ വാഴ്തിക്കൊണ്ടിരിക്കുന്നത്.

അതു വിട്--ശ്യാം ഇടപെട്ടു. ഞാന്‍ ചോദിച്ച കാര്യം പറ.

പറയാം . നരകാസുരന്‍ എന്നൊരു രാജാവ്--മഹാവിഷ്ണു പന്നിയായാതരിച്ചപ്പോള്‍ ഉണ്ടായ പുത്രനാണ്. അതി ശക്തന്‍ . ഭൂമിയിലേ പതിനാറായിരം രാജാക്കന്മാരേ തോല്പീച്ച് അവിടുത്തേ...