...

0 views

മൈ ഇമേജിനറി ലൗവർ [ഭാഗം: 5]
ജോയൽ  : " ഈ കാര്യം പറയുന്നതിന് മുൻപ്  മറ്റൊരുകാര്യം അറിയണം. നിന്റെ അമ്മക്ക് ഇപ്പോൾ എങ്ങനെയുണ്ട്?"

ടിനു : "അടുത്ത മാസം ഓപ്പറേഷൻ ചെയ്യണം എന്നാണ് ഡോക്ടർ പറഞ്ഞത്."

ഡിറ്റോ :"യാതൊരു വിഷമവും കൂടാതെ അമ്മയെ നോക്കണം. അമ്മക്ക് നല്ല സമാധാനമാണ് ഇപ്പോൾ ആവശ്യം."

ടിനു: "അതെ, ഡോക്ടർ ഇങ്ങനെ പറഞ്ഞിരുന്നു."

ജോയൽ :" പിന്നെ പറയാൻ വന്ന കാര്യം, ഞങ്ങൾ  ഇന്നലെ ചെയ്തത് വലിയൊരു മണ്ടത്തരം ആയി."

ടിനു : "എന്താത്?"

ജോയൽ : "എടാ സത്യായിട്ടും നീ വരച്ച പെൺ കുട്ടിയെ നീ ശരിക്കും കണ്ടിട്ടില്ലേ ഇത് വരെ?"

ടിനു : " കണ്ടിട്ടില്ല എന്ന് എത്ര പ്രാവശ്യം പറയണം നിനക്കൊക്കെ വശ്വാസമാകാൻ?"

ഡിറ്റോ നും ജോയലും സംശയത്തോടെ  പരസ്പരം നോക്കി.

ഡിറ്റോ, ടിനുവിനോട്  :"പ്രശ്നം, കോളേജിൽ കൊണ്ടു പോകാൻ നീ പറഞ്ഞ ചിത്രങ്ങൾകൊപ്പം നിന്റെ "ഇമേജിനറി ലൗവർ" ഗേളിന്റെ ചിത്രവും അതിൽ ഉണ്ടായിരുന്നത്,  ഞങ്ങൾ നോക്കാതെ കൊണ്ടുപോയി.  എന്നിട്ട് എക്സിബിഷൻ പറഞ്ഞവർക്ക് കൊടുത്തു.

ടിനു മുഷ്ടി ചുരുട്ടി നെറ്റിയിൽ തൊട്ടു എടുത്തു,  ഒരു ദീർഘശ്വാസം വലിച്ചു വിട്ടുകൊണ്ട് : "ശ്ശേ! ഞാൻ ആ ചിത്രം കൂട്ടത്തിൽ വക്കാൻ പാടില്ലായിരുന്നു. എന്നിട്ട് എന്തുണ്ടായി? "

ഡിറ്റോ :"നിന്റെ ആ ഇമേജിനറി ലൗവർ ശരിക്കും ഉണ്ട്. പേര് സീനിയ."

ടിനു അത്ഭുതപ്പെട്ടുക്കൊണ്ട് :"എന്താ പറഞ്ഞത്….?"

ജോയൽ: "അതെ. ആ കോളേജിൽ തന്നെ ഫസ്റ്റ് ഇയർ ജോയിൻ ചെയ്തത്."

ഡിറ്റോ : "അവളുടെ ആങ്ങള  ലേയോ കാട്ടുപോത്ത് പോലത്തെ ഒരു സാധനം. കലി തുള്ളി നടക്കുകയാണ്. നിന്നെ കണ്ടാൽ വെറുതെ വിടില്ല എന്നും, ഭാവി വേണമെങ്കിൽ വേറെ നാട്ടിൽ പോയി പഠിക്കാനും ഞങ്ങളോട് താക്കീത് തന്നിട്ട് . 

ടിനു : "എനിക്ക് ഈ കോളേജ് ഇല്ലെങ്കിലും ഞാൻ വേറെ എവിടെയെങ്കിലും പഠിക്കും. പക്ഷേ ഭീഷണി അത് മാത്രം ആരും എന്നോട് ചെയ്യുന്നത് ഇഷ്ടമല്ല. അത് ഏത് രാജാവായാലും."

ജോയൽ :"നീ കോളേജിലേക്ക് വരരുത്. പിന്നെ അവളെ കാണാനും ശ്രമിക്കരുത്."

ടിനു : "അവളെ കാണണോ വേണ്ടയോ എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം. എനിക്ക് ആരെയും പേടിയില്ല. കാരണം നേര് നമ്മുടെ ഭാഗത്താണ്."

സിറ്റോ : "പറയാൻ എളുപ്പമാണ്. പക്ഷെ നീ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ."

ടിനു : "എന്റെ മനസ്സിൽ നിരന്തരം വരുന്ന അവളെ ഒന്ന് നേരിൽ കാണണം. ക്ഷമ പറയണം. പറ്റുമെങ്കിൽ ഈ കോളേജിൽ തന്നെ തുടരണം."

ജോയൽ : "അവൾക്ക്  വേറൊരു ചേട്ടൻ കൂടിയുണ്ട്.  എന്ത് ചെയ്യാനും മടിക്കാത്ത വലിയ സ്വാധീനമുള്ള  ആളാണെന്നാണ്  അറിയാൻ കഴിഞ്ഞത്. നീ നന്നായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്ക്."

ഡിറ്റോ :"ജീവിതം വച്ചു പന്താടരുത് ഓർത്താൽ നന്ന്."

ജോയൽ:" ഇപ്പോൾ സേഫ് ആയി മറ്റൊരു കോളേജിൽ ചേരും വരെ നമ്മുക്ക് ഇവിടെ താമസിക്കാം."

ടിനു മ്ലാനമായി   തോളിൽ തൂക്കിയിട്ടിരുന്ന ബാഗ് കസേരയിൽ വച്ച് മുറിയുടെ...