...

2 views

ഗരൂഡൻ രണ്ട്
ഗരുഡൻ രണ്ട്

ദക്ഷ പ്രജാപതിയുടെ മക്കളായ കദ്രുവിനേയും വിനതയേയും കല്യാണം കഴിച്ചിട്ട് കശ്യപപ്രജാപതി പുത്രന്മാരുണ്ടാകാന്‍ വേണ്ടി ഒരു യാഗം ചെയ്തു.

പുത്രകാമേഷ്ടിയാണോ അപ്പൂപ്പാ-ദശരഥന്‍ ചെയ്തതുപോലെ.

ങാ-അതുപോലൊരു യാഗം. യാഗത്തിന് ചമത ശേഖരിക്കുന്നത് ദേവന്മാരും, മുനിമാരുമാണ്. ദേവേന്ദ്രന്‍ ചമതയുമായി-അതു കെട്ടുകണക്കിനുണ്ട്-പോകുമ്പോള്‍ ഒരു കുതിരക്കുളമ്പിന്റെ കുഴിയിലേ വെള്ളത്തില്‍ തള്ളവിരലിന്റത്രയുമുള്ള മുനികള്‍ വീണുകിടന്ന് വെള്ളം കുടിക്കുന്നു. അവരുടെ കൈയ്യിലും ഉണ്ട് ചമത--ഒരു ചെറിയ കഷണം.

ഓ ഇനി ഇവന്മാരുടെ ചമത കൊണ്ടാണ് കശ്യപന്‍ യാഗം നടത്തുന്നത്-എന്നു പുച്ഛത്തോടെ പറഞ്ഞ് ദേവേന്ദ്രന്‍ അവരേ കളിയാക്കി.

പിടിച്ചു കയറ്റിയില്ലെന്നതോ പോട്ടെ കളിയാക്കുക കൂടെ ചെയതത് ബാലഖില്യന്മാരെന്നു പേരുള്ള ആ കൊച്ചു മുനിമാര്‍ക്ക് വലിയ സങ്കടമായി. അവര്‍ അവിടെനിന്നും രക്ഷപെട്ട് ഒരു വലിയ യജ്ഞം തുടങ്ങി. ആളു...