...

0 views

പ്രണയഗീതം💖
ശിവാ...... എണീക്കെടാ..... അമ്പലത്തിൽ പോവാൻ ഉള്ളത....

എന്തിനാ അമ്മേ അമ്പലത്തിൽ പോണത്.... ഇന്ന് എന്താ വിശേഷിച്....

എടാ...... ഇന്ന് നിന്റെ പിറന്നാൾ ആണ് നീ അതും മറന്നോ....

ഇന്നാണോ.... ആ ദിവസം ഞാൻ അതങ്ങ് മറന്ന് പോയി.... പിറന്നാളിൻ അമ്പലത്തിൽ പോവണം എന്ന് വല്ല നിർബന്ധവും ഉണ്ടോ.....

ഒരു പിറന്നാളിന് മാത്രം അല്ലെനീ അമ്പലം കാണൽ ഉള്ളു.... എന്റെ മോൻ കുഴി മടിയൻ ആണെന്ന് എനിക്ക് അറിയാം.... അതോണ്ട് മോൻ എണീക്ക്... ഇല്ലങ്കിൽ ഞാൻ വെള്ളം ഇവിടെ കൊണ്ട് ഒഴിക്കും....

ആഹ്.... അമ്മ ഞാൻ എണീക്കാ അമ്മ പോയിക്കോ......

ഞാൻ പത്തു വരെ എണ്ണുന്നതിന് മുമ്പ് എണീച്ചീല്ലേൽ അപ്പോൾ കാണാ....

എന്റെ മീരമ്മേ ഞാൻ ഇതാ എണീച്.....

അങ്ങനെ ഞാൻ എണീച് ഫ്രഷ് ആയി...അമ്മ എടുത്ത് വെച്ച ഒരു കടവ് മുണ്ടും ഷർട്ടും എടുത്തിട്ട് അമ്മയുടെ അടുക്കലേക്കു പോയി....

ഹായ്..... സുന്ദരി ആയിക്കിണല്ലോ.....ആരെ കാണാനാ ഈ ഒരുങ്ങിയേക്കുന്നെ...

എടാ... ചെറുക്കാ.... വേണ്ടാട്ടാ.... മിണ്ടാതെ ഇങ്ങോട്ടേക്കു ഇറങ്ങാൻ നോക്ക്.....

ആഹ്... അമ്മ.... എന്നെ കാണാൻ എങ്ങനെ ഉണ്ട്....

എന്റെ കുട്ടി എപ്പോഴും സുന്ദരൻ അല്ലെ... നല്ല ചേൽ ഉണ്ട് കാണാൻ, ഇനി എപ്പോഴും ഇങ്ങനെ നടന്നോ ട്ടോ....

ആഹാ....അമ്മകുട്ടിയുടെ ആഗ്രഹം കൊള്ളാം...

അങ്ങനെ ഞങ്ങൾ രണ്ട് പേരും അമ്പലത്തിൽ തൊയാൻ പോയി, വയ്പാടുകൾ ഒക്കെ നടത്തി, അമ്മ അവിടെ ആരോടോ സംസാരിച്ചിരിക്കുക ആണ്, ഞാൻ അപ്പോൾ ഒരു മരത്തിനു ചുവട്ടിൽ പോയി ഇരുന്നു ഫോൺ എടുത്ത് നോക്കി, പിറന്നാൾ ആയത് കൊണ്ട് മെസ്സേജിന്റെ പെരുമഴ ആണ്, ഞാൻ എല്ലാത്തിനും റിപ്ലൈ കൊടുത്തു കൊണ്ടിരുന്നു......


________________________________________


അമ്മ.... ഞാൻ അമ്പലത്തിൽ പോയി വരാ ട്ടോ....

ആഹ് മോളേ... സൂക്ഷിച് പൊയ്ക്കോ.....

ശെരി അമ്മ......

ഞാൻ അമ്പലത്തിൽ പോയി തൊഴുതു വന്നപ്പോൾ എന്നെ ആരോ വിളിച്ചു....

അച്ചു..........

തിരിഞ്ഞു നോക്കിയപ്പോൾ മാളു ആണ്....

എന്റെ പൊന്ന് മാളു ഞാൻ നിന്നെ എന്തോരം കാത്ത് നിന്നു..... "ഞാൻ പരിഭവ സ്വരത്തിൽ പറഞ്ഞു "

സോറി.... അച്ചൂട്ടിയെ..... ഒന്ന് ഷെമി....നിനക്കറിയാലോ എന്റെ അവസ്ഥ എനിക്കെ അമ്പലത്തിൽ നിന്നെ അവനോട് സംസാരിക്കാൻ കഴിയുള്ളു.."അവൾ ചെവിയിൽ നുള്ളി പറഞ്ഞു "

എന്നിട്ട് എവിടെ നിന്റെ ചെറുക്കൻ.....

അവൻ ആരെയോ... കണ്ടപ്പോൾ സംസാരിക്കാൻ പോയി......

എന്നാൽ വാ....നമുക്ക് ആലിൻ ചുവട്ടിലേക്ക് പോവാം.....

അങ്ങനെ ഞങ്ങൾ അവിടെ എത്തിയപ്പോൾ അവളുടെ ചെക്കനെ കണ്ടു അവിടെ ഒറ്റക് ഇരിക്കുക ആയിരുന്നു ....

ഏടാ.... രമേശ....... "ഞാൻ കണ്ണുരുട്ടി ഉച്ചത്തിൽ വിളിച്ചു..

ഇതാര് അച്ചുവോ..... നീ എപ്പോൾ വന്നെടി...."അവൻ വിഷം മാറ്റാൻ ചോദിച്ചു"

ഞാൻ വന്നിട്ട് പത്തിരുപതു കൊല്ലം ആയി.....

അവളുടെ ഒരു തമാശ......

ഏടാ.... രമേശാ ഞാൻ ആദ്യൽക്കെ പറയാം..... നിങ്ങൾ രണ്ട് പേരും കാണുന്ന ദിവസം എന്നോട് ഒന്ന് പറയ്... ഞാൻ ഇവളെ കാത്ത് നിന്ന് മടുത്തു........

സോറി ടി..... പറ്റിപോയി... ഇനി ആവർത്തിക്കില്ല......

ആവർത്തിക്കാതെ ഇരുന്നാൽ മതി...

അപ്പോൾ അവിടേക്കു ഒരു പയ്യൻ വന്നു.... കാണാൻ അസ്സൽ ലുക്ക്‌.... മിണ്ടും ഷർട്ടും ആണ് ഇട്ടത്.... കണ്ടപ്പോൾ തന്നെ എനിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് അടിച്ചു.....



_ശിവൻ _

എന്റെ ഫ്രണ്ട്‌ രമേശാനോട് സംസാരിച്ചിരിക്കുമ്പോൾ ആണ് എനിക്ക് ഒരു ഫോൺ വന്നത്, ഞാൻ അത് എടുത്ത് മാറി നിന്ന് സംസാരിച്ചു തിരിച്ചു വരുമ്പോൾ...ആരോ ഒന്ന് രമേശാനോട് ഒച്ച വെച്ച് സംസാരിക്കുന്നത് കേട്ടു..... സാധാരണ രമേശാനോട് അങ്ങനെ ആരും ഒച്ച വെച്ച് സംസാരിക്കൽ ഇല്ല എല്ലാവർക്കും അവനെ പേടി ആണ്, എന്നാൽ ഇതാദ്യനായാണ് കേൾക്കുന്നത്, അവൻ ആണങ്കിൽ തിരിച്ചു ചൂട് ആയി ഒന്നും പറയുന്നുമില്ല.... ആരാണ് അത് എന്ന് അറിയാൻ വേണ്ടി ഞാൻ അങ്ങോട്ടേക്ക് ചെന്നു...... അവിടെ നിക്കുന്ന കുട്ടിയെ കണ്ട് ഞാൻ അവളെ തന്നെ നോക്കി.... പട്ട് പാവാട ആണ് വേഷം അതിലേക്കു ജിമിക്കിയും മുടിയിൽ മുല്ല പൂവും ചൂടിയിട്ടുണ്ട്.... കാണാൻ ഇരു നിറത്തിനും വെളുപ്പിനും ഇടയിൽ നിറം എന്തോ കണ്ടപ്പം തന്നെ എനിക്ക് സ്പാര്ക് അടിച്ചു.... ഞാൻ അവരുടെ അടുക്കലേക്കു ചെന്നു....

ടാ ശിവ.... ഇത് മാളു.... എന്റെ പെണ്ണ് ആണ്....... "രമേശ്‌ മറ്റേ കുട്ടിയുടെ അടുക്കൽ ഉള്ളവളെ കാണിച്ച് പറഞ്ഞു "

ഹായ്.....ഞാൻ ശിവൻ...... "ഞാൻ എന്നെ പരിചയ പെടുത്തി കൊടുത്തു....

ശിവ.... ഇത് അർച്ചന.... ഇവളുടെ ബെസ്റ്റ് ഫ്രണ്ട്‌ ആണ് പിന്നെ എനിക്കും ബെസ്റ്റി തന്നെയാ......."രമേശൻ പറഞ്ഞു

അങ്ങനെ ഓരോന്നും സംസാരിചിരിക്കുമ്പോൾ എന്റെ അമ്മ വന്നു വിളിച്ചു.....

ശിവ.... വാ പോവാം......

ആഹ്....അമ്മ ഞാൻ ഇതാ വരുന്നു.....

അങ്ങനെ അവരോട് ഒക്കെ യാത്ര പറഞ്ഞു അവളെ ഒന്ന് നോക്കി ഞാൻ അമ്മയുടെ ഒപ്പം പോയി.....

അവൻ പോകുമ്പോൾ എന്നെ ഒന്ന് നോക്കിയത് കണ്ടപ്പോൾ എന്റെ ഹാർട് ചെണ്ട മുട്ടുന്നതിലും കൂടുതൽ മിടിച്ചു.... പിന്നെ കുറച്ച് കഴിഞ്ഞ് ഞങ്ങളും വീട്ടിലേക്ക് പോയി....

ഏടാ.... നീ ഇതേത് ലോകത്ത, ഞാൻ കുറച്ച് നേരം ആയി ശ്രദ്ധിക്കുന്നു... ഫുഡ്‌ കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചു...

അത്.... അമ്മ..... ഞാൻ ഇന്ന് ഒരു കുട്ടിയെ കണ്ടു.....

എന്നിട്ട് നിനക്ക് അവളെ ഇഷ്ടം ആയൊ...

ആഹ്..... കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി....

ദൈവം എന്റെ പ്രാർത്ഥന കേട്ടു.... എന്താ കുട്ടിയുടെ പേര്.....

അർച്ചന എന്നാ......

ആഹാ.... നല്ല പേര്.... നിന്റെൽ ഫോട്ടോ വല്ലതും ഉണ്ടോ.....

എന്റെ അമ്മേ.... ഇന്ന് കണ്ടിട്ടേ ഉള്ളു.....

സോറി... ടാ..... ആകാംഷ കൊണ്ട.....

അങ്ങനെ ഫുഡ്‌ കഴിച് ഞാൻ വീട്ടിലേക്കു പോയി അപ്പോൾ ആണ് ഞാൻ രമേ‌ശന്റെ സ്റ്റോറി കണ്ടത്, അവനും മാളുവും തിരിഞ്ഞ് നിൽക്കുന്ന ഫോട്ടോ ആണ്....ഞാൻ അവന്റെ ഫ്രണ്ട്‌സ് ലിസ്റ്റ് ൽ ഒക്കെ അച്ചു ന്റെ നെയിം നോക്കി പക്ഷെ കിട്ടിയില്ല... എന്നാൽ മാളൂന്റെ കിട്ടി ഞാൻ റിക്യുസ്റ് ഇട്ടപ്പോൾ അവൾ അക്‌സെപ്റ് ചെയ്ത്.....അതിൽ അവർ ഒപ്പം നിൽക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു ഞാൻ അത് സ്ക്രീന്ഷോട് എടുത്ത് വെച്ചു....

വീട്ടിൽ എത്തി ഞാൻ അവനെ കുറിച്ച് തന്നെ ആലോചിച്ച്.... അങ്ങനെ ഇൻസ്റ്റാഗ്രാമിൽ അവന്റെ നെയിം സേർച്ച്‌ ചെയ്യാൻ നോക്കുമ്പോൾ ആണ് മാളൂന്റെ ൽ അവന്റ റിക്യുസ്റ് വന്നത്, ഞാൻ അത് കണ്ടപ്പോൾ തന്നെ അക്‌സെപ്റ് ചെയ്തു..കുറെ നേരം അവന്റെ പിക് ഒക്കെ നോക്കി നിന്നു.....

_ശിവൻ _

പിറ്റേന്ന് ഞാൻ പുലർച്ചെ തന്നെ എഴുന്നേറ്റ്....


ടാ... നീ എങ്ങോട്ടേക്ക.... ഇത്ര നേരതെ....

ഞാൻ ഒന്ന് അമ്പലത്തിൽ പോയി വര....
ഞാൻ പറഞ്ഞത് കേട്ടപ്പോയെക്കും അമ്മ പുറത്തേക്ക് ഓടി ആദശത്തിലേക്കു നോക്കുന്നുണ്ട്....

അമ്മ.... എന്താ........

ഒന്നുല്ലടാ.... കാക്ക വല്ലതും മന്ന് പറക്കുന്നുണ്ടോ എന്ന് നോക്കുകയാ....

ഒന്ന്.... പോ.. അമ്മ... കളിയാക്കാതെ.....

ആഹ് എന്റെ മോൻ ആ കൊച്ചിനെ കാണാൻ പോവാണ് എന്ന്...

ഈ...... എല്ലാം അറിയാം കൊച്ചു കള്ളി... അപ്പൊയെ ഞാൻ പോക....അല്ലെങ്കിൽ അമ്മയുടെ ഭാവി മരുമകളെ എനിക്കങ്ങു മിസ്സ്‌ ആവും.....

അതും പറഞ്ഞു ഞാൻ അമ്പലത്തിലേക്ക് പോയി....

ഇന്ന് ഞാൻ ഒറ്റക്കാണ് അമ്പലത്തിൽ പോയത്..... മാളു അവന്റെ കൂടെ വരും എന്ന് വിളിച്ചു പറഞ്ഞു..... ഞാൻ തൊഴുത്തിറങ്ങിയപ്പോൾ അവിടെ ശവനെ കണ്ടു.... ആയിരം നക്ഷത്രം ഒപ്പം ഉതിച്ച തെളിച്ച മാണ് എന്റെ മുഖത്.....അപ്പോൾ അവൻ എന്റെ അരികിലേക്ക് നടന്ന് വന്നു.....

ഇന്ന് ഒറ്റയകാണോ...... "അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു"

അതേ.... മാളു.... രമേശ്‌ ന്റെ കൂടെ വരും.....

അപ്പോൾ അവളെ കാത്തു നിക്കണോ.....

ആഹ്..... തിരിച് അവൾ എന്റെ കൂടെയ വേരുക....

ആണോ... എന്നാൽ നമ്മൾക്ക് ഒന്ന് നടന്നാലോ...... "അവൻ എന്നെ നോക്കി ചോദിച്ചു.....

ആഹ്..... പിന്നെ ഞങ്ങൾ രണ്ട് പേരും ഒപ്പം നടന്നു..... ഞങ്ങളുടെ ഇടയിൽ മൗനമായിരുന്നു.... അതിനെ തട്ടി തെറിപ്പിച്ചു അവൻ ചോദിച്ചു.....

നിനക്കിന്നു ക്ലാസ്സ്‌ ഇല്ലേ.....

ആഹ്.... ഉണ്ട്.... മാളു വന്നിട്ട് പോവണം.....

തനിക്ക് ജോലി ഒന്നും ഇല്ലേ......

ഉണ്ട്.....പത്തു മണി കഴിഞ്ഞ് എത്തിയാൽ മതി,ഐ റ്റി കമ്പനി ആണ്...

ആഹ്..... ഇന്നലെ പിറന്നാൾ ആയിരുന്നു ലെ....

അതേ... എങ്ങനെ അറിഞ്ഞു....

രമേശ്‌ സ്റ്റോറി ഇട്ടിരുന്നു......

ഹ്മ്മ്.....നീ കമ്മിറ്റെഡ് ആണോ....

അല്ല സിംഗിൾ ആണ്, നിങ്ങളോ.....

ഇന്ന് വരെ സിംഗിൾ ആണ് എന്നാൽ ഇപ്പോൾ ഒന്ന് പ്രണയിച്ചാലോ എന്ന് തോന്നുന്നുണ്ട്.....

അത് എന്തേ അങ്ങനെ...."ഞാൻ ഇങ്ങനെ ചോദിച്ചപ്പോൾ അവൻ ഒന്ന് കണ്ണിറുക്കി കാണിച്ച്....

നിന്റെ വീട്ടിൽ കല്യാണം നോക്കുന്നുണ്ടോ....."എന്റെ ഇഷ്ടം എങ്ങനെ അവളോട് പറയും എന്നറിയാഞ്ഞിട്ടാണ് ഇങ്ങനെ ചോദിച്ചത്, രണ്ട് ദിവസതെ പരിച്ചയമേ ഉള്ളു, അവൾ എങ്ങനെ എടുക്കും എന്നൊന്നും അറിയില്ല.....

ആഹ്..... ചെറുതായിട്ട്......

എനിക്കെ നിന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി aഎന്നാൽ ഞാൻ വീട്ടിലേക്ക് വന്നോട്ടെ...." ഞാൻ അവളുടെ നേരെ തിരിഞ്ഞ് അവളുടെ കണ്ണിൽ നോക്കി പറഞ്ഞു....

അവൻ എന്റെ കണ്ണിൽ നോക്കി പറഞ്ഞപ്പോൾ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..... ഞാൻ അങ്ങനെ നിന്നു...

ഇഷ്ടകേട് ഉണ്ടേൽ വിട്ടേക്ക് ഞാൻ പറഞ്ഞത് കാര്യം ആക്കി എടുക്കണ്ട.... അതും പറഞ്ഞു ഞാൻ മുന്നോട്ടേക്ക് നടക്കാൻ നോക്കിയപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു.....അപ്പോൾ തന്നെ ഞാൻ അവൾക്ക് നേരെ തിരിഞ്ഞു.....

അതേ.... എനിക്ക് ഇഷ്ടവാ.... പെട്ടന്ന് നിങ്ങൾ പ്രൊപോസ് ചെയ്തപ്പോൾ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു..... "ഹൃദയം നന്നായി മിടിക്കുന്നുണ്ടാതിരുന്നു......

അവളുടെ മറുപടി കേട്ട് എനിക്ക് സന്തോഷം ആയി പിന്നെ ഞങ്ങൾ കൈകൾ കോർത്തു പിടിച്ചു അമ്പല നടത്തിലൂടെ നടന്നു...... പുതിയ സ്വപ്‌നങ്ങൾ കണ്ട് കൊണ്ട്..... ഞങ്ങൾക്ക് ചുറ്റിലും പൂമ്പാറ്റകളും പക്ഷികളും പറക്കുന്ന പോലെ ഞങ്ങളിൽ അനുഭവപെട്ടു..... ഞങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തിന് സാക്ഷിയായി ദൈവവും ആൽ മരവും അമ്പലവും സാക്ഷിയായി....


അവസാനിച്ചു....


© argifydaily