...

0 views

മൈ ഇമേജിനറി ലൗവർ [ഭാഗം-2]
ജെറോം സ്വരമുയർത്തി :"ഇങ്ങനെ ചിന്തിക്കല്ലേ റോസി. നിന്റെ ഈ അനാവശ്യ ചിന്താഗതി നമ്മുടെ മോൾക്കും കിട്ടിയിട്ടുണ്ട് കുറെയൊക്കെ."

പുരോഹിതൻ ഇരുവരെയും നോക്കി: "ഓ…. ഇനി നിങ്ങൾ തമ്മിൽ വഴക്ക് വേണ്ട."

പുരോഹിതൻ ലില്ലിയോട് : "ലില്ലി…നീ പ്രാർത്ഥിക്കുക ലേയോന് നല്ല ചിന്ത തോന്നി   തിരികെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പോകാൻ. ഞാൻ പോകുന്നു. എനിക്ക് വേറെയും ഇടങ്ങളിൽ  പോകാനുണ്ട്."

ജെറോം :"ഫാദർ പ്രാർത്ഥനയിൽ ഞങ്ങളെകൂടി ഓർക്കണേ."

പുരോഹിതൻ : 'തീർച്ചയായും.'

പുരോഹിതൻ യാത്രയായി. ലില്ലി മൗനമായി ദുഖഭാവത്തോടെ നിന്നു.


________________________________________________

വീടിനു മുന്നിൽ വന്നു നിന്ന ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി  പെട്ടിതൂക്കി പിടിച്ചുക്കൊണ്ട് ഒരു പയ്യനും അയാളുടെ ഒപ്പം ഒരു കൗമാരക്കാരിയും മധ്യ വയസ്സനും. പയ്യൻ ഓട്ടോ ഡ്രൈവർക്ക് കാശ് കൊടുത്തു. അതു വാങ്ങിയ ഓട്ടോഡ്രൈവർ  തിരിച്ചു പോയി. മൂന്നാളും അരികെ കാണുന്ന വീട്ടിലേക്ക് പടികടന്ന് നടന്നു മുറ്റത്തൂടെ ചെല്ലുമ്പോൾ പയ്യൻ ആ വീട് ചൂണ്ടികാട്ടി മധ്യ വയസ്സനോട് : "ലൂക്കോസ് ചേട്ടാ, ഇതാണ് ഞാൻ വാടകയ്ക്ക് കൊടുക്കുന്ന വീട് "

ലൂക്കോസ് :"കൊള്ളാം മോനെ ."

പയ്യൻ ചെന്ന് ആ വീടിന്റെ കോളിങ്ങ് ബെൽ മുഴക്കി. വാതിൽ തുറന്നു വന്നത് ഒരു വായോധികയാണ്.
വായോധിക ലൂക്കോസിനെ നോക്കി കൊണ്ട് : "അകത്തേക്ക് വരൂ ലൂക്കോസ് ചേട്ടൻ. "

മൂവരും വീടിന്റെ അകത്തേക്ക് കയറി

പയ്യൻ, വയോധികയെ ചൂണ്ടിക്കൊണ്ട് ലൂക്കോസിനോട്: "ഇതാണ് വീട്ടുജോലിയെല്ലാം ചെയ്യുന്ന സൂസി അമ്മൂമ്മ."

സൂസി ദേഷ്യത്തോടെ : "ആരാടാ നിന്റെ അമ്മൂമ്മ?"

പയ്യൻ : "സൂസി ആന്റി പോരെ…."

ലൂക്കോസ് ചിരിച്ചു

സൂസി : "അങ്ങനെ മര്യാദക്ക് വിളിക്ക്."

യുവാവ് പതിഞ്ഞ സ്വരത്തിൽ അൽമഗതം പറഞ്ഞു : " കിളവിക്ക് കുഴിയിലേക്ക് എടുക്കാറായിട്ടും നാവിന്റെ നീട്ടത്തിന് ഒരു കുറവും ഇല്ലല്ലോ കർത്താവേ."

സൂസി : "എന്താടാ നീ പിറുപ്പിറുക്കുന്നത്."

പയ്യൻ : "ആന്റിക്ക് കുഴിയപ്പം നന്നായി ഉണ്ടാക്കാൻ അറിയുമായിരിക്കുമോ എന്ന് ആലോചിക്കുകയായിരുന്നു."

സൂസി : "എന്നെ ദേഷ്യം പിടിപ്പിക്കല്ലേ…..വേണമെങ്കിൽ ഞാൻ ഇപ്പോൾ തന്നെ ഒരു ഇടിയപ്പം നിന്റെ മുതുകത്തു തരാം…. "

പയ്യൻ :"ഓരോന്ന് അവശ്യമില്ലാതെ ആന്റി തന്നെയാണ് ആലോചിക്കുന്നതും പറയുന്നതും."

സൂസി :"ഒന്ന് മിണ്ടാതിരിക്ക് ചെക്കാ."

സൂസി , ലൂക്കോസിനെ നോക്കി:"ലൂക്കോസ് വേണ്ടുന്ന ഏത് ഫുഡും അതായത് ചൈനീസ്, അമേരിക്കൻ മുതലായ സ്വദേശ-വിദേശ ഭക്ഷണ വിഭവങ്ങളുടെ സ്വാദിഷ്ടമായ  ഒരു നീണ്ട നിര തന്നെ നിരത്താൻ കഴിവുള്ള ഈ നാട്ടിലെ അവശേഷിക്കുന്ന ഏക കണ്ണിയാണ് ഞാൻ."

ലൂക്കോസ് : "അത് കൊള്ളാം കേട്ടോ…. എന്റെ ഭാഗ്യം തന്നെ, ചേച്ചിയെ പോലെ ഒരാളെ കിട്ടിയതും ഈ നിർമ്മൽ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നതും."

സൂസി, ലൂക്കോസിനോട് : "പേര് പോലെ തന്നെ നിർമ്മലമായ മനസ്സ് ഇവനുണ്ട്. അതുകൊണ്ടാണ് ഇവന്റെ ഈ വാടക വീട്ടിൽ വരുന്നവർക്ക് ആവശ്യമെങ്കിൽ ഞാനും നിൽക്കുന്നത്. അല്ലെങ്കിൽ പണ്ടേ കുക്കിങ്ന്...