...

7 views

ദി ഹാർട്ട്‌ ❤
ഇന്നാണ് ആനിന്റെ കോളേജിലെ ഫെസ്റ്റിവൽ. പഠിച്ച് ഒരു ഇൻവെസ്റ്റിഗേറ്റർ ആവണമെന്നാണ് ആനിന്റെ ആഗ്രഹം. അതിന് ഇനിയും ഒന്നരവർഷം ബാക്കിയുണ്ട്. വളരെ നല്ല കുട്ടിയാണ് ആൻ. സാമ്പത്തികമായി ഉയർന്ന കുടുംബത്തിലെയാണെങ്കിലും അതിന്റെ ഒരു ജാടയും അവൾക്കില്ല. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ. അവളെന്നു വെച്ചാൽ അവർക്ക് ജീവനാണ്. ഒരു ഹാപ്പി ഫാമിലി.
ഫ്രണ്ട്‌സൊക്കെ ഒരു പാട് പരുപാടി ക്ക് ഉണ്ടെങ്കിലും ആൻ ഒന്നിനുമില്ല. കാരണം ആളൊരു ചെറിയ നാണകാരിയാണ്. അത് മാത്രമല്ല ഇൻവെസ്റ്റിഗേറ്റർ ആകണമെന്നാണഗ്രഹമെങ്കിലും പേടിക്കാരിയാണവൾ.
പെട്ടെന്നാണ് കൂട്ടുകാരിയോട് സംസാരിച്ചു കൊണ്ടിരുന്നവൾക് ചെറിയ ഒരു നെഞ്ചുവേദന അനുഭവപ്പെട്ടത്. അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. ശരീരം ആകെ ഒരു തളർച്ചപോലെ. മെല്ലെ അവളുടെ കണ്ണുകളടയാൻ തുടങ്ങി. നെഞ്ചുവേദനയുടെ തീവ്രത കൂടി കൂടി വന്നു.
പെട്ടെന്നുതന്നെ കോളേജിലെ രണ്ടു ടീച്ചേഴ്സും കൂട്ടുകാരും അവളെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഇപ്പോൾ അവൾ ഐസുവിലാണ്. പുറത്ത് അച്ഛനും അമ്മയും വിവരമറിഞ്ഞു വന്നിട്ടുണ്ട്.
ഡോക്ടർ അച്ഛനെ റൂമിലേക്കു വിളിച്ചു.
"ഇത് രണ്ടാമത്തെ തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനിയും ഇങ്ങനെ സംഭവിച്ചാൽ നിങ്ങളുടെ മകൾ ഇനി ജീവിക്കുമോ എന്നറിയില്ല."ഡോക്ടർ അച്ഛനോട് പറഞ്ഞു.
"എന്താണ് ഡോക്ടർ ഞങ്ങൾ ചെയ്യണ്ടത് എത്ര ക്യാഷ് വേണമെങ്കിലും ഞാൻ തരാം എന്റെ ഒരേ ഒരു മോളാണ് അവിടെ കിടക്കുന്നത് "ഇത്രയും പറഞ്ഞ് അച്ഛൻ കരയാൻ തുടങ്ങി.
"നോക്കു മിസ്റ്റർ ജോസഫ് ഒരു ഓപ്പറേഷൻ ഞങ്ങൾ ചെയ്യാം. പക്ഷെ അത്കൊണ്ടൊന്നും നിങ്ങളുടെ മകളുടെ ജീവന് ഉറപ്പ് തരാൻ ഞങ്ങളെ കൊണ്ട് പറ്റില്ല ഒന്നെങ്കിൽ നിങ്ങൾ ഹൃദയം മാറ്റിവെക്കണം അല്ലെങ്കിൽ പിന്നെ എല്ലാം ദൈവത്തിന് വിട്ടുകൊടുക്കണം ". ഡോക്ടർ അയാളോട് പറഞ്ഞു.
"സർ ഞങ്ങൾ ഹൃദയം മാറ്റിവെക്കാൻ റെഡി ആണ്.എത്ര ക്യാഷ് വേണെങ്കിലും ഞങ്ങൾ കൊടുക്കാം."അയാൾ ഡോക്ടർക് മറുപടി കൊടുത്തു.
"ജോസഫ് ഇത് കിട്നി മാറ്റിവെക്കുന്നത് പോലെ അല്ല അതൊക്കെ ഒരു മനുഷ്യന് രണ്ടെണ്ണമുണ്ട് പക്ഷെ ഇത് ഒന്നേയുള്ളു അത് കിട്ടണമെങ്കിൽ മറ്റൊരാൾ മരിക്കണം അതും ഹൃദയത്തിന്റെ തുടിപ്പ് നിൽക്കാനും പാടില്ല ""അത്കൊണ്ട് തന്നെ കുറച്ച് റിസ്ക്കാണ് ഇത് ". എന്തായാലും ഞാൻ എനിക്കറിയാവുന്ന ഹോസ്പിറ്റലിലൊക്കെ ഒന്നന്വേഷിക്കട്ടെ. ദൈവം സഹായിച്ചാൽ നിങ്ങളുടെ മകൾ ജീവിക്കും നമുക്ക് പ്രാർത്ഥിക്കാം "ഇത്രയും പറഞ് ഡോക്ടർ പുറത്തേക്ക് പോയി.
ഐസുവിൽ നിശ്ചലമായി കിടക്കുന്ന അവളെ നോക്കി അമ്മ ഒരേ കരച്ചിലാണ്. അറിയാവുന്നിടത്തൊക്കെ വിളിച്ചു നോക്കി പക്ഷെ ഒരു രക്ഷയുമില്ല ബ്രെയിൻ ഡെത്ത് ഉണ്ടെങ്കിൽ തന്നെ അതൊക്കെ കുറച്ച് ദൂരെയുള്ള ഹോസ്പിറ്റലിലാണ്. ഇവിടെ എത്തുമ്പോയേകും ആ ഹൃദയത്തിന് ജീവനുണ്ടാവാൻ സാധ്യത ഇല്ല.
പക്ഷെ ദൈവത്തിന്റെ തീരുമാനം വേറൊന്നായിരുന്നു. പെട്ടെന്ന് ഒരച്ഛനും ചെറിയൊരു പെൺകുട്ടിയും കുറച്ചാളുകളും കരഞ്ഞു കൊണ്ട് ഓടിവരുന്നത് ഇവർ ശ്രദ്ധിച്ചു.സ്‌ട്രെക്ചറിൽ ഒരു പെൺകുട്ടിയുമുണ്ട്. തലയിൽ നിന്നും നന്നായി ചോര പോവുന്നുണ്ട്.
3 ദിവസത്തിനു ശേഷം ആൻ കണ്ണ് തുറന്നു. പക്ഷെ അവളുടെ ഉള്ളിലുള്ള ഹൃദയം അത് അവളുടേതല്ല. മറ്റൊരാളുടെ ഹൃദയത്തിലൂടെ അവൾക് ഒരു പുനർജീവൻ കിട്ടിയിരിക്കുകയാണ്.
6മാസങ്ങൾക്കു ശേഷം ആൻ നല്ല ഉറക്കത്തിലാണ്.
അവളുടെ അടുത്തേക്ക് ഒരു പെൺകുട്ടി വരുന്നത് പോലെ അവൾക് കാണുന്നു....