...

7 views

വിസ്മയ ❤️
ഞാൻ ഇപ്പോൾ സന്തോഷവതിയാണ്....കാരണം ഇവിടെ സുരക്ഷിതയാണ്.....ഇപ്പോൾ എല്ലാവരെയും എനിക്ക് കാണാൻ പറ്റുന്നുണ്ട് . അവർക്കു പറയാനുള്ളത് കേൾക്കാനും,
ഇനി നിങ്ങൾ എല്ലാർക്കും അറിയേണ്ടത് ഞാൻ പറയാം...... ഇതു നിങ്ങൾ കേൾക്കണം, ഇനി പറയുവാൻ ഞാൻ ഒന്നിനെയും പേടിക്കണ്ടല്ലോ... അതെ കേരളത്തിലെ എല്ലാ പെൺകുട്ടികളെയും പോലെ ഒരുപാട് ആഗ്രഹങ്ങളുമായി ഞാൻ പിറന്നു വീണത് നല്ലൊരു അമ്മയുടെയും അച്ഛന്റെയും മകളായിട്ടായിരുന്നു, അതിലേറെ നല്ലൊരു കൂടപ്പിറപ്പിനെയും കിട്ടി.... സമ്പാദ്യമായി ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും എനിക്ക് ഇല്ലായിരുന്നു... അതുകൊണ്ട് തന്നെ എന്റെ കുട്ടികാലവും യൗവനവും മനോഹരമായിരുന്നു
...എനിക്ക് 23 വയസായി....... ജാതകപ്രകാരം എനിക്ക് വിവാഹലോചനകൾ വന്നു തുടങ്ങി.... അമ്മയും അച്ഛനും എന്നും എന്റെ നന്മയ്ക്കു വേണ്ടി ജീവിക്കുന്നവരാണ്... അതുകൊണ്ട് തന്നെ അവർ എന്റെ ഭാവി സുന്ദരമാക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.... വിവാഹലോചന വന്നു," സർക്കാർ ഉദ്യോഗസ്ഥൻ".......അമ്മയും അച്ഛനും സന്തോഷമായി.... പെണ്ണ് കാണാൻ വന്നു... ചായ കുടിക്കുന്നതിന്റെ കൂടെ ചെറുക്കന്റെ വീട്ടുകാർ ചോദിച്ചു, പെണ്ണിനെന്ത് കൊടുക്കും?????????????????? അതെ അവിടെ മുതൽ എന്റെ ജീവിതം മാറിമറിഞ്ഞു..... എന്റെ സന്തോഷം മാത്രo ആഗ്രഹിക്കുന്ന എന്റെ അച്ഛനും...