സഹജീവീ വിരോധികൾക്കായ്..
തുലാവർഷം കനത്തു പെയ്‌യുന്നു, വിറകുകൾ കൂട്ടിയിട്ട ഒരു ഓല പുരയിലാണ് അമ്മയും ഞങ്ങൾ നാലു മക്കളും കിടക്കുന്നത്. ഓലപ്പഴുതുകൾക്കിടയിലൂടെ അങ്ങിങ്ങായി വെള്ളം ഒഴിക്കി വീഴുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ തെറിച്ച് അമ്മയുടെ ദേഹത്ത് ചെറു കുമിളകൾ രൂപം കൊണ്ടിരിക്കുന്നു. ഞാൻ ഒഴികെ മറ്റുള്ളവരെല്ലാരും നല്ല ഉറക്കത്തിലാണ്, എനിക്ക് തോന്നുന്നത് ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി ഈ ഭൂമി കണ്ടത് ഞാനാണെന്നാണ്. ശക്തമായ ഇടിനാദം കേട്ട് ഒരുവൻ ചെറിയ ഞരക്കം കാണിച്ചു, അവൻ എന്തോ തിരയുന്നത് പോലെ തോന്നി, അതെ അവൻ അമ്മയുടെ പാല് കുടിക്കാൻ തുടങ്ങി. ചില സമയങ്ങളിൽ അമ്മ നെട്ടി എഴുനേൽക്കുന്നത് കാണാം, തലയൊന്നുയർത്തി ചുറ്റുമോന്നു നോക്കി വീണ്ടും കിടക്കും. ചിലപ്പോൾ ഞാൻ കണ്ണുതുറക്കുമ്പോൾ...