പ്രണയിനി
ദിയ പലവട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് നിന്റെ ഫോട്ടോ സ്റ്റാറ്റസ് ഇടരുതെന്ന് അരുൺ ദേഷ്യം കൊണ്ട് പൊട്ടി തെറിച്ചു. പ്രണയഭ്യ ർത്ഥനയും ആയി പുറകെ നടന്നപ്പോൾ നിന്നെ ഒരിക്കലും കരയിക്കില്ല എന്ന് പറഞതാണ്, ജീവിതകാലം മുഴുവൻ സന്തോഷമായി നോക്കിക്കോളാം എന്നും ഇപ്പോൾ പക്ഷെ നോക്കുന്നുണ്ട് എന്തിന്റെ പേരിൽ കുറ്റപെടുത്താം എന്നും അതുചെയ്യാൻ പാടില്ലാ ഇത് പാടില്ല എന്നുപറയാനും മാത്രം അവളുടെ കണ്ണിൽ നിന്നും കണ്ണീർ ചാലിട്ട് ഒഴുകി. എന്ത് ചെയുന്നതിനും അനുവാദം വാങ്ങണം ഏതു ഡ്രെസ് ഇടണം എവിടെ പോകണം...