...

8 views

നിനക്കായി
അതേ പയ്യന്റെ വീട്ടുകാര് ഇറങ്ങിത്രേ?...നമ്മടെ കുട്ടിയെ വേഗം ഒരുങ്ങി ഇരിക്കാൻ പറഞ്ഞോളൂ...
അമ്മു നി വേഗം റെഡി ആയി ഇരുന്നോളൂ അവർ ഇപ്പൊ എത്തും..
ആ അമ്മേ...അമ്മു നേരത്തെ തന്നെ ഒരുങ്ങി കഴിഞ്ഞിരുന്നു...
അവൾ തന്റെ മുറിയിലെ കട്ടിലിൽ ഇരുന്നു.
ജനലരികിൽ നോക്കി അവൾ ഭൂതകാല ചിന്തകളെ വിളിച്ചുണർത്തി..😐അവളുടെ നെറ്റി വിയർക്കുന്നുണ്ടായിരുന്നു..മുൻപ് മൂന്നു കൂട്ടർ കാണാൻ വന്നിട്ടും ഇത്ര നെഞ്ചിടിപ്പ് ഇല്ലായിരുന്നു..
ഈ പയ്യനെ അവൾക് ഇഷ്ടയിരുന്നു.. മാട്രിമോണി കേറിയപ്പോ കുറെ പേരെ കണ്ടു പക്ഷെ ഒരു പ്രൊഫൈലും അവൾക്ക് സംതൃപതി കിട്ടിയില്ല..പെട്ടന്നു ഒരു നാൾ ഒരു പ്രൊഫൈൽ കണ്ടു...അമ്മുവിന്റെ നെഞ്ചിൽ കുളിർ മഴ പെയ്തു..തന്റെ അതേ ആശയങ്ങളും ,അഭിപ്രായങ്ങളും, ആദർശങ്ങളും,ഇഷ്ടങ്ങളും ഉള്ള പയ്യൻ..അതും ഒരു സർക്കാർ ജോലിക്കാരൻ വിദ്യാസമ്പന്നൻ..അവൾക് ഇഷ്ട്ടായി പയ്യനെ...ഓടിപ്പോയി അമ്മക്ക് കാണിച്ചു കൊടുത്തു പയ്യനെ..അമ്മക്കും ഇഷ്ട്ടായി..ഇഷ്ടാവാൻ കാരണമുണ്ട്...ആചാരങ്ങളും,അനുഷ്ഠാനങ്ങളും,ഉള്ള ഭക്തിയുടെ നേടും തൂണിൽ ജീവിക്കുന്ന കുടുംബം ആയിരുന്നു അമ്മുന്റേത്..അച്ഛനും അമ്മയും എപ്പോഴും വഴക്കിനിടയിൽ മക്കൾക്ക് സ്നേഹത്തിന്റെ മാധുര്യം കിട്ടിട്ടില്ല..എങ്കിലും ഏകാന്തതയുടെ നിറവിൽ പഠന മികവ് തെളിയിക്കാൻ അമ്മുവും അനിയത്തി കുഞ്ചുവും മറന്നില്ല..നല്ലോണം പഠിച്ചു ..ഗാർഹിക പീഡനവും ,സ്ത്രീപീഡനവും അവർ മൂന്നാലും ഒരുപാട് ഏറ്റു വാങ്ങി.....ആകെ ഉണ്ടായിരുന്ന പിടി അമ്മയുടെ സർക്കാർ ജോലി ആയിരുന്നു..ചത്ത ചവംങ്ങളെ പോലെ അവർ ആട്ടും തുപ്പും കേട്ടു ജീവിച്ചു..അനാഥയായ അമ്മക്ക് വേറെ എവിടേക്ക് പോകാൻ പറ്റും...മാത്രല്ല പെണ്മക്കൾ...എല്ലാം സഹിച്ചു ഇരുന്നു ..പെട്ടന്നു ഒരു കാറിന്റെ ഹോൺ ശബ്‌ദം കേട്ടു അമ്മു ചിന്തകളിൽ നിന്നു ഉണർന്നു...കുഞ്ചു പറഞ്ഞു പേടിക്കണ്ട...നമ്മടെ വല്യച്ഛനും ഏട്ടനും വന്നതാ...ഒരു നേടും ശ്വാസം വലിച്ചുകൊണ്ട് അമ്മു ഓർത്തു പോയി...അച്ഛന്റെ എല്ലാ തോന്നിവാസങ്ങൾക്കും വല്യച്ഛനും ഒരു വലിയ പങ്കു ഉണ്ടായിരുന്നു..തന്റെ മക്കളുടെ കല്യാണം നടക്കാൻ വേണ്ടി സാമ്പത്തിക സഹായത്തിനായി അമ്മയെ ഉപദ്രവിക്കാൻ എത്ര കൂട്ടു പിടിച്ചു ഇവരൊക്കെ അച്ഛനൊപ്പം.....അമ്മയുടെ കണ്ണീരിന്റെ കഥ ഒരുപാട് ആണ്..ഇന്നെനിക്കു 23 വയസ്..24 വർഷം 'അമ്മ കണ്ണീരു കുടിച്ചു....അതു വലിയൊരു കഥയാണ്..നോവുന്ന കഥ....
തുടരും.........
© അനീ