...

3 views

ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ ഭാഗം 1
ഉണ്ണിക്കുട്ടന്റെ തിരിച്ചറിവുകൾ

(ശാസ്ത്ര ലേഖന പരമ്പര)


ഭാഗം ഒന്ന്
പ്രകൃതിയുടെ ഭാഷ

ഉണ്ണിക്കുട്ടന് വീടിന്റെ വരാന്തയിലോ, മുറ്റത്തോ നിന്ന് ചുറ്റുമുള്ള മരങ്ങളും ചെടികളും ശലഭങ്ങളും പക്ഷികളും നോക്കിക്കാണാൻ വലിയ ഇഷ്ടമാണ്.
മുറിക്കുള്ളിലിരുന്ന് പുസ്തകം വായിക്കാനോ, ടെലിവിഷൻ കാണാനോ, ഉണ്ണിക്കുട്ടൻ മിനക്കെടാറില്ല. ഇത്തിരി സമയം കിട്ടിയാൽ വീടിനു പുറത്തേക്കിറങ്ങും. കാറ്റിനോടും പൂക്കളോടും കിളികളോടും ചങ്ങാത്തം കൂടി ചുറ്റിക്കറങ്ങും.അങ്ങനെ സസ്യങ്ങളുടെയും ജന്തുക്കളുടെയും കാറ്റിന്റയും മഴയുടെയും വെയിലിന്റെയും മേഘത്തിന്റെയും കൂട്ടുകാരനായി.അവരോടുള്ള ചങ്ങാത്തം കൂടിയപ്പോൾ അവർ വാക്കില്ലാത്ത ഒരു ഭാഷയിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ടെന്ന് ഉണ്ണിക്കുട്ടനു മനസ്സിലായി. ആ ഭാഷ പഠിക്കണം. എങ്കിലേ ഈ പ്രകൃതിയോട് സംസാരിക്കാൻ...