...

38 views

എന്റെ വയലറ്റ് മരണം (My Violet Death)
പറമ്പിൽ മുളച്ചു പൊന്തിയ കൂണുകൾക്കിടയിൽ ഒളിച്ചിരിക്കുക ആയിരുന്നു വയലറ്റ് നിറമുള്ള മരണം.
അതിനെ എടുത്തു ഇലഞ്ഞി പൂക്കൾ കൊണ്ട് മൂടി ആരും കാണാതെ നീല പുക നിറഞ്ഞ മുറിയിൽ കൊണ്ട് വെച്ചു. അരിച്ചു കയറുന്ന തണുപ്പിൽ പേടിപ്പെടുത്തുന്ന നിശബ്ദതയിൽ ആരും ക്ഷണിക്കാതെ കടന്നുവരുന്ന അതിഥിയെ ഇത്ര അടുത്ത് കിട്ടിയതിൽ അത്ഭുതം തോന്നി. ഒരു ഭ്രാന്തൻ പട്ടം ആകാൻ കൊതിച്ചവൾ. നിഴലുകൾ ഇല്ലാതെ നടക്കാൻ ആഗ്രഹിച്ചവൾ. തോരാ മഴയായി പെയ്തവൾ -എന്റെ വയലറ്റ് മരണം (My Violet Death) #Malaylanguage
© Kalyani