...

19 views

പറയാൻ ബാക്കിവച്ചത് -2
"നന്ദാ.... "
മഹി സ്വരം പരമാവധി മയപ്പെടുത്താൻ പണിപ്പെട്ടുകൊണ്ട് വിളിച്ചു. നന്ദൻ തിരിഞ്ഞു. ഇപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവത്തെ മഹിയ്ക്ക് വായിക്കാനായില്ല. നന്ദൻ വളരെ പണിപ്പെട്ട് ചുണ്ടിലൊരു മന്ദഹാസം വരുത്തി. നന്ദന്റെ വീടിന്റെ ബാൽക്കണിയിൽ ആയിരുന്നു ഇരുവരും. മഹി അരഭിത്തിയിൽ പിടിച്ച് ദൂരെ എവിടേക്കോ മിഴികൾ അയച്ച് നിന്നു. ഉള്ളിലെന്തൊക്കെയോ തിളച്ചുമറിയുന്നത് അയാളറിഞ്ഞു. അധികം വൈകാതെ അത് പൊട്ടിതെറിയ്ക്കും എന്നയാൾക്ക് തോന്നി. സംയമനം പാലിക്കണം. മഹി മിഴികൾ അടച്ച് ഒരു നിമിഷം ദീർഘമായി നിശ്വസിച്ചു. തങ്ങൾക്കിടയിൽ നിശ്ശബ്ദതയിലേക്ക് എന്തോ വന്നു നിറയുന്നതായി നന്ദന് തോന്നി. മഹിയുടെ മനസ്സിൽ എന്താണെന്ന് അറിയില്ല. അയാൾക്ക് എന്തോ അസ്വസ്ഥത അനുഭവപ്പെട്ടു.
"നിനക്ക് ഒന്നും ചോദിക്കാനില്ലേ മഹീ എന്നോട്? "
നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ട് നന്ദൻ ശബ്ദിച്ചു. മഹി അല്പനേരം കൈകൾ മാറിൽ കെട്ടി അയാളെ നോക്കി. ശേഷം സാവധാനം പറഞ്ഞു.
"ഇല്ല. "
വീണ്ടും നിശ്ശബ്ദത സ്ഥാനം പിടിക്കുന്നത് ഇരുവരും അറിഞ്ഞു.
"നിന്റെ അനുവിനെ ഞാൻ തട്ടിയെടുത്തു എന്നു തോന്നുന്നുണ്ടോ നിനക്ക്? "
നന്ദന്റെ പൊടുന്നനെയുള്ള ചോദ്യത്തിനു മുന്നിൽ മഹി ഒരു നിമിഷം പകച്ചു. പിന്നീട് നന്ദന് എങ്ങനെ ഇങ്ങനൊരു ചോദ്യം തന്നോട് ചോദിക്കാൻ കഴിഞ്ഞു എന്ന് അത്ഭുതപ്പെട്ടു. നന്ദൻ മഹിയിൽ നിന്നും വരാൻ പോകുന്ന മറുപടിയെ കാത്തു നിൽക്കയാണ്. അയാളുടെ ഹൃദയം താളം തെറ്റി...