...

4 views

വള്ളി
#WritcoStoryPrompt103
Tell us about an unforgettable experience that left you sadder but wiser.
© r_bb.3640

അദ്ധ്യായം ഒന്ന്


ഈ ലോകം മുഴുവൻ പ്രണയിക്കുകയായിരുന്നോ? ആരെയാണ് സ്നേഹിക്കുന്നത് പോലും മനസ്സില്ലാക്കാൻ കഴിയുന്നില്ല. ഒരു പക്ഷെ കണ്ടിട്ടും കാണത്തെ പോവുന്നതാക്കും പ്രണയം എന്ന വാക്കിന് ഇത്രക്കും വലിയ സ്ഥാനം ഈ ഭൂമിയിലുണ്ടാവാൻ കാരണം. അർഹിക്കുന്നത് മാത്രമേ നമ്മൾ ആഗ്രഹിക്കാൻ പാടുള്ളു എന്നുണ്ടോ? അതു സ്നേഹത്തിന്റെ കാര്യത്തിൽ മനസ്സില്ലാക്കുന്നില്ല.പ്രണയം,സ്നേഹം എന്നൊക്കെ പറയുന്നത് ഒരു വികാരമല്ലേ അതിന് അതിർവരമ്പുകൾ നിശ്ചയിക്കാൻ സാധിക്കുമോ? അറിയില്ല!അറിയില്ല!അറിയില്ല!

പണ്ട് ്് പോളണ്ട്ക്കാരനായ ഒരു വ്യക്തി തന്റെ പ്രണയനൈരാശ്യത്തിൽ നിന്നും ഒരു മാറ്റം അനുവാര്യമൊന്നോണം അദ്ദേഹം ഒരു യാത്ര ചെയ്യാൻ തീരുമാനിച്ചു. ഒരുപാട് യാത്രകൾക്കൊടുവിൽ ഒരു കാട്ടിൽ എത്തിച്ചേർന്നു. ഭൂമിയിൽ കഴിയുന്ന ഓരോ മനുഷ്യനും പ്രകൃതിയോട് അടുത്ത് നിൽക്കാൻ ആഗ്രഹിക്കുന്നത് ഒന്നാണ് കാട്.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും അതിർവരമ്പുകൾ ഇല്ലാത്ത ഒരുപാട് ബന്ധങ്ങൾ ഒളിഞ്ഞിരിക്കുന്ന അത്ഭുതമാണ് കാടുകൾ.അങ്ങനെ അദ്ദേഹം വനത്തിലൂടെ യാത്ര ചെയ്ത് ഒരു ചെറിയ കുടിൽ കെട്ടുന്ന സ്ഥലം കണ്ടുപിടിച്ചുo. വലിയ മരങ്ങളും ചെറു ചെടികളും ഉള്ള ഒരു സ്ഥലം അതിന്റെ നടുക്കായിട്ട് പുൽത്തകിടിൽ ചെറിയ ടെന്റ് ഉണ്ടാക്കി. കുറച്ചു കഴിഞ്ഞു അദ്ദേഹം മനസ്സ് ശാന്തമാക്കാൻ പുറത്തു മരങ്ങളിൽ നോക്കിയിരിക്കാൻ തുടങ്ങി. ദിവസങ്ങൾ ഒരുപാട് കഴിഞ്ഞു പോയി എന്നും കാണുന്ന കാഴ്ചകൾ അദ്ദേഹത്തിന് ഒരുപക്ഷേ മടുത്തു തുടങ്ങിയിരുന്നു എന്നാൽ എന്നും ഓർത്തു മനസ്സിനെ അലാട്ടുന്ന വിഷമങ്ങൾ അദ്ദേഹത്തിനുo മറക്കാൻ കഴിയുന്നില്ല.അറിയില്ല!അറിയില്ല!

ഒരു ദിവസം വളരെ പരിചയമുള്ള ഒരു മുഖം അദ്ദേഹം ഉറക്കത്തിൽ നിന്നും ഉണർത്തി. ഉറക്കം ഉണർന്ന ടെന്റെനും പുറത്തുവന്നു.ഒരു മരത്തിൽ ചാഞ്ഞിരുന്നു കാറ്റത്താടുന്ന മരങ്ങളിലേക്ക് നോക്കിയിരുന്നു. ഇലകൾ മറ്റു ഇലകളെ തഴുകുന്നു ,മരക്കൊമ്പുകൾ അശ്ലേഷം ചെയ്യുന്നു. അതെ കൊമ്പിലിരുന്ന് കിളികൾ ഇണചേരുന്നു.എന്നാൽ അദ്ദേഹത്തിൻറെ ശ്രദ്ധ ആ മരത്തിൻറെ താഴ്ഭാഗത്തേക്കാണ് പോയത്.മരത്തിൽ ചുറ്റിപ്പിടിച്ച് കയറുന്ന ഒരു വള്ളിച്ചെടിയിലേക്കാണ് നോക്കിയത്.