...

4 views

🥀🥀ഋതുനന്ദനം🥀🥀5️⃣
അവന്മാർ അവിടെ ഇരുന്നു ഋതുവിനെ വർണിക്കാൻ തുടങ്ങിയപ്പോൾ അവൾ വേഗം അവിടെ നിന്നും ഇറങ്ങി നടന്നു കൂടെ അവരും ഇറങ്ങി ... വേറെ നിവർത്തി ഇല്ലാതെ വന്നപ്പോൾ അവൾ ഓടി... അവരും പുറകെ ഓടി ഒരു ഇടവഴിയിലേക്ക് കയറി......വിജനമായ ഒരു ഇടവഴി ആയിരുന്നു... അടുത്തൊന്നും ആൾതാമസമില്ല......ആ ഇടവഴി കടന്നു അവൾ മെയിൻ റോഡിലേക്ക് കയറുകയും ഒരു കാർ അവളെ വന്നിടിച്ചിട്ടു...അവൾ വഴിയിലേക്ക് വീണു പോയി....
വീഴ്ചയിൽ തല ഇടിച്ചു പൊട്ടി ചോര ഒലിക്കാൻ തുടങ്ങി...

കാർ ഓടിച്ച ആൾ പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും ചാടി ഇറങ്ങി... നോക്കുമ്പോൾ തന്റെ കാറിന്റെ മുൻപിൽ ചോര ഒലിപ്പിച്ചു കിടക്കുന്ന ഋതുവിനെയാണ് കണ്ടത്....
ചെറിയ മഴ ചാറ്റലും ഉണ്ടായിരുന്നു...

സൈഡിലേക്ക് നോക്കുമ്പോൾ ഇരുട്ടിന്റെ മറ പറ്റി ആരൊക്കെയോ നിൽക്കുന്നതായി അവനു തോന്നി.

ആരാ??

പിന്നെ ഓടുന്ന ശബ്ദമേ കേട്ടുള്ളു...

ഈശ്വര ഈ പെൺകുട്ടിയെ ഫോള്ളോ ചെയ്തു വന്നവരാകാം (അയാൾ ആത്മ )

അവൻ ഋതുനെ താങ്ങി എടുത്തു കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി എന്നിട്ട് തലയിലെ ബ്ലഡ്‌ ക്ലീൻ ചെയ്തു.. എന്നിട്ട് വണ്ടി എടുത്ത് അവന്റെ വീട് ലക്ഷ്യമാക്കി കുതിച്ചു....

അവർ സഞ്ചരിച്ചിരുന്ന ആ ബ്ലാക്ക് കളർ കാർ കൈലാസം എന്ന് ബോർഡ്‌ വെച്ച വീടിന്റെ പോർച്ചിൽ കൊണ്ട് നിർത്തി..

അപ്പോഴേക്കും മഴ കനത്തിരുന്നു

ആ വീടിന്റെ വാതിലിൽ മറ്റൊരു ബോർഡും കൂടെ ഉണ്ടായിരുന്നു...

നന്ദകിഷോർ IPS, ACP...

അവൻ കാളിങ് ബെൽ അടിച്ചപ്പോൾ ഒരു അൻപതു അന്പത്തഞ്ചു വയസു പ്രായം തോന്നിക്കുന്ന ഒരാൾ വന്നു കതകു തുറന്നു...

അച്ഛാ...

നീ എന്താ ഇന്ന് ലേറ്റായത്..?????നിന്റെ ഫോൺ എവിടെ??? ഞാൻ എത്ര വിളിച്ചു????

. അത് ഒരു കേസ് അന്വേഷണത്തിന് പോയതാ...ഫോൺ സ്വിച്ചഡ് ഓഫായി...

എന്നാൽ വേഗം കുളിച്ചു വാ ഫുഡ്‌ എടുത്തു വെക്കാം..

ഒരു മിനിറ്റ്....ഞാൻ ഇപ്പോൾ വരാം..

അവൻ അതും പറഞ്ഞു വേഗം ചെന്ന് ബാക്ക് സീറ്റിൽ നിന്ന് അവളെ പുറത്തേക്കെടുത്തു.

അയ്യോ നന്ദു ഇതെന്താ???

അത്... ഒരബദ്ധം പറ്റിയതാ..

എന്ത്??

ഈ കുട്ടി ഒരു പോക്കറ്റ് റോഡിൽ നിന്നും നമ്മുടെ വണ്ടിയുടെ മുൻപിലേക്ക് ചാടി...

എന്നിട്ട്???? തല പൊട്ടി..ബ്ലഡ്‌ വന്നു ..പക്ഷെ ഈ കുട്ടിയെ പിൻ തുടർന്ന് കുറെ ആൾക്കാർ ഉണ്ടായിരുന്നു...എന്നേ കണ്ടപ്പോൾ അവർ ഓടി .....ഹോസ്പിറ്റലിൽ ആക്കിയാൽ അവർ വീണ്ടും തിരക്കി വരുമോ  എന്നോർത്ത ഇങ്ങോട്ട് കൊണ്ട് വന്നത്...

അച്ഛൻ ആ മുറിവ് ഒന്ന് ഡ്രസ്സ്‌ ചെയ്യ്.... അവൻ ഋതുവിനെ അകത്തേക്ക് കിടത്തി....
ഡ്രസ്സ്‌ എല്ലാം മാറി ഫ്രഷ് ആയി താഴേക്ക് വരുമ്പോൾ അച്ഛൻ അവളെ ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞിരുന്നു...

പേടിച്ചു ബോധം പോയതാണെന്ന് തോന്നുന്നു.... ബിപി ഭയങ്കര ലോ ആണ്...
എന്നാൽ റസ്റ്റ്‌ എടുക്കട്ടെ അവളെ അവിടെ കിടത്തിയിട്ട് റൂം ചാരി അവൻ അടുത്ത റൂമിലേക്ക് പോയി...

ഹായ് ഭാനു മതി മാഡം... വല്ലോം അറിഞ്ഞോ???

എന്താ ചെക്കാ???

അതോ അടുത്ത റൂമിൽ ഒരു പെണ്ണിനെ കിടത്തിട്ടുണ്ട്...

പെണ്ണോ?

അതെ.. വഴിയിൽ നിന്നും കിട്ടിയതാ...

അവൻ കഥകളെല്ലാം പറഞ്ഞു....
💕💕💕💕💕💕💕💕💕💕💕
അവർ കഥ പറയട്ടെ നമുക്ക് അവരെ ഒക്കെ ഒന്ന് പരിചയപ്പെടാം....

അപ്പോൾ നന്ദകിഷോർ ഐ പി എസ്... അതാണ് നമ്മുടെ നായകൻ....ഇപ്പോൾ ACP ആണ്.... ട്രെയിനിങ് കഴിഞ്ഞു വന്ന ആദ്യത്തെ നിയമനം.....

കൈലാസത്തിൽ അച്യുതന്റെയും ഭാനുമതിയുടെയും ഒരേ ഒരു മകൻ..... അച്യുതൻ ആർമിയിൽ ഡോക്ടർ ആയിരുന്നു... ഭാനുമതി ടീച്ചർ ആയിരുന്നു...

ഭാനുമതി ഇപ്പോൾ സ്ട്രോക്ക് വന്നു കിടപ്പിലാണ്...

അച്യുതൻ തന്നെയാണ് അവരെ നോക്കുന്നത്.....

മറ്റാരെങ്കിലും പരിചരിച്ചാൽ തന്റെ ഭാര്യയെ നന്നായി നോക്കില്ല എന്നുള്ളത് കൊണ്ടാണ് അയാൾ തന്നെ നോക്കുന്നത്...

💕💕💕💕💕💕💕💕💕💕💕💕💕
മഞ്ഞു നിറഞ്ഞ ഒരു പ്രഭാതം ഒരു പെൺകുട്ടി നടന്നു പോകുകയാണ്... പെട്ടെന്നാണ് ഒരാൾ അവളെ കണ്ട് അങ്ങോട്ട് ഓടി വന്നത്..... ആ പുകക്കുള്ളിൽ അവൾക്ക് അതാരാണെന്ന് വ്യക്തമല്ലായി വന്നപ്പോഴേക്കും കറുത്ത പുക വന്നു അവനെ മൂടി... അവൾ അവിടെയെല്ലാം അന്വേഷിച്ചു എങ്കിലും അവനെ കണ്ടെത്താൻ കഴിഞ്ഞില്ല....

ആ കറുത്ത പുകക്കുള്ളിൽ കൂടി അവൾ കുറെ ഓടി., അവസാനം മറ്റൊരാൾ വന്നു അവളെ ചേർത്തു പിടിച്ചു....പക്ഷെ പെട്ടെന്ന് അയാളും അപ്രത്യക്ഷമായി.... പെട്ടെന്ന് അവളും ഏതോ ഗർത്തത്തിലേക്ക് താന്ന് പോയി.....

ഋതു പെട്ടെന്ന് ചാടി എഴുന്നേറ്റു...

അന്ന് ഭക്ഷണം കഴിക്കാഞ്ഞത് കൊണ്ടും മരുന്നിന്റെ സെഡേഷനിലും ഉറങ്ങിയ അവൾ എഴുന്നേറ്റത് പിറ്റേന്ന് രാവിലെയാണ്....

അച്യുതൻ രാത്രി ഇടക്കിടക്ക് അവൾ കിടക്കുന്ന റൂമിൽ വന്നു നോക്കാമായിരുന്നു.....അവൾ എഴുന്നേറ്റു ചുറ്റും നോക്കി പരിചയമില്ലാത്ത സ്ഥലമായതിനാൽ അവൾക്ക് വല്ലാത്ത ടെൻഷൻ തോന്നി...


അവൾ ബെഡിൽ നിന്നും ചാടി തറയിലേക്കിറങ്ങി... പെട്ടെന്നായത് കൊണ്ട്... തലയിലെ മുറിവ് വലിഞ്ഞു.... അവൾ അറിയാതെ കാറി പോയി...

അവളുടെ കരച്ചിൽ കേട്ട് അച്യുതൻ പെട്ടെന്ന് വന്നു....

അയാളെ കണ്ടതും അവൾ വീണ്ടും പേടിച്ചു പോയി,..

ഏയ്‌ കുട്ടി താൻ പേടിക്കണ്ട.. ഈ കോഫി കുടിക്ക് അയാൾ തന്റെ കയ്യിലിരുന്ന കോഫീ മഗ് അവൾക്ക് നേരെ നീട്ടി...

ഞാൻ എങ്ങനെയാ ഇവിടെ???
ഇതേതാ സ്ഥലം??ഇന്നലെ അവർ ഓടിച്ചു... അവളുടെ വാക്കുകൾ മുറിഞ്ഞു പോയി....

ഡോ താൻ സേഫ് ആണ് ഒന്നും പേടിക്കണ്ട...

ആദ്യം ഈ കോഫീ കുടിക്ക് എന്നിട്ട് നമുക്ക് സമാധാനമായി സംസാരിക്കാം....
അവൾ ചോദ്യ രൂപത്തിൽ അയാളുടെ മുഖത്തേക്ക് നോക്കി... എന്നിട്ട് കോഫി കുടിക്കാൻ തുടങ്ങി.....

അപ്പോഴേക്കും നന്ദുവും എത്തി.
ആഹാ എഴുന്നേറ്റൊ????

ഇന്നലെ എന്തൊരു വരവാ വന്നു ഇടിച്ചതു???

അവൾ ചോദ്യ രൂപേണെ അവന്റെ മുഖത്തേക്കും  നോക്കി.....

ആരായിരുന്നു പുറകെ വന്ന ആളുകൾ..

അറിയില്ല എന്ന രീതിയിൽ തല ചലിപ്പിച്ചു.....

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....

ഇട്സ് ഓക്കേ..കുട്ടി ഒന്ന് ഓക്കേ ആയിട്ട് പറഞ്ഞാൽ മതി എന്തായാലും... ഞാൻ നന്ദ കിഷോർ... പോലീസിൽ ആണ്...

അപ്പോൾ കാണാം ഇപ്പോൾ ഡ്യൂട്ടി ഉണ്ട്... ബൈ... അവൻ അതും പറഞ്ഞു റൂമിനു വെളിയിലേക്കിറങ്ങി....കൂടെ അച്യുതനും..

നല്ല ക്ഷീണം കാരണം കണ്ണുകൾ രണ്ടും അടഞ്ഞു പോയി...
അവൾ വീണ്ടും മയക്കത്തിലേക്ക് വീണു...

കുറച്ചു കഴിഞ്ഞപ്പോൾ അച്യുതൻ അവിടേക്ക് വന്നു അവളെ ഉണർത്തി... ആവി പറക്കുന്ന ദോശയും ചമ്മന്തിയും കൊടുത്തു...

ബ്രേക്ക്‌ ഫാസ്റ്റൊക്കെ കഴിഞ്ഞു അയാൾ പണി എല്ലാം വേഗം തന്നെ ഒതുക്കി.. നേരെ ഭാര്യയുടെ അടുത്തേക്ക് ചെന്നു..... സംസാരിച്ചിരിക്കുമ്പോഴാണ് പുറത്തു മടിച്ചു മടിച്ചു നിൽക്കുന്ന ഋതുവിനെ കാണുന്നത്..


അയാൾ അവളെ അകത്തേക്ക് വിളിച്ചു..  ഇതെന്റെ ഭാര്യയാണ്
.....
അവൾ പതുക്കെ അകത്തേക്കു വന്നു....

അവൾ അവരെ നോക്കി ഒന്ന് ചിരിച്ചു.... അവർ തന്റെ കൈ കാട്ടി വിളിച്ചു.  അവൾ അവരുടെ അടുതെക്ക് ചെന്നു....

കട്ടിലിന്റെ സൈഡിൽ ഇരിക്കാൻ പറഞ്ഞു അവൾ അവിടെ ഇരുന്നു...


എന്താ മോളുടെ പേര്???

ഋ.... ഋതു.... ഋതു നന്ദ....


മോളുടെ വീടെവിടാ????

പുത്തൂര മംഗലം...

അത് കുറെ ദൂരെ അല്ലെ????

അതെ.. പിന്നെ മോളെങ്ങനാ ഇവിടെ....

അവൾ ആദ്യം തൊട്ട് തന്റെ കഥകളൊക്കെ പറഞ്ഞു...

അതൊക്കെ കേട്ടപ്പോൾ അവർക്ക് വല്ലാത്ത സങ്കടമായി...

ഇനി എങ്ങനാ വല്ലോം അറിയുമോ???

അറിയില്ല എങ്ങോട്ട് പോകണം എന്ന്....

മ്മ്മ്...

അവൾ അവിടെ തന്നെ ഇരുന്നു..

നന്ദു വന്നപ്പോൾ അച്യുതൻ എല്ലാം പറഞ്ഞു....

അച്ഛാ ഇപ്പോൾ എന്താ ചെയ്യുന്നേ???ഇവിടെ എങ്ങനെ നിർത്താന???
ജോലി വല്ലതും ആക്കി കൊടുക്കാം....

ഡാ അതിന് ആ കൊച്ചിന് ജോലി കിട്ടാനുള്ള വിദ്യാഭ്യാസം ഒന്നും ഇല്ല....

മ്മ്.. ഞാനൊന്ന് സംസാരിക്കട്ടെ...

അവൻ റൂം കനോക് ചെയ്തു അകത്തേക്ക് കയറി...

ഡോ തന്റെ പേരെന്ന???

ഋതു നന്ദ...

അപ്പോൾ ഋതു നന്ദ ഞാൻ തന്നെ എവിടന്ന് വെച്ചാൽ കൊണ്ടാക്കാം....

സർ എനിക്ക് പോകാൻ സ്ഥലമൊന്നും ഇല്ല.. എനിക്കൊരു ജോലി കിട്ടിയാൽ ഞാൻ എവിടെ വേണേലും പൊക്കോളാം...
അല്ലെങ്കിൽ സർ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്???ചോദിക്കുന്നത് ശരിയല്ല എന്ന് അറിയാം എന്നാലും ചോദിച്ചോട്ടെ???

എന്താ???

ഞാൻ ഇവിടെ നിന്നോട്ടെ??? വയ്യാത്ത അമ്മയെ നോക്കിക്കോളാം....

ഡോ അതൊന്നും ശരിയാവില്ല..

ഈ വീട്ടിൽ എന്ത് പണി വേണെങ്കിലും ചെയ്തോളാം... പ്ലീസ് സർ..

ഞാൻ അമ്മയോടൊന് സംസാരിക്കട്ടെ...പക്ഷെ തനിക്ക് പ്രതീക്ഷയൊന്നും വേണ്ട...

അവൻ അതും പറഞ്ഞു ഭാനുവിന്റെ റൂമിലേക്ക് പോയി....

മോനെ സംസാരിച്ചിട്ടെന്തായി???

അത് അവൾ പറയുന്നു ഇവിടെ അമ്മയെ നോക്കി നിന്നോട്ടെ എന്ന്???
അല്ലെങ്കിൽ ഒരു ജോലി ശരിയാക്കി കൊടുക്കാമോ എന്ന്??? ഞാനെന്തു ചെയ്യാനാ??

അങ്ങനെ പറയല്ലേ മോനെ അതിനൊരു ജോലി കിട്ടിയാൽ നമുക്കും കൂടെയ അതിന്റെ പുണ്യം....

ഇവളൊക്കെ പറയുന്നതിൽ എത്ര സത്യവസ്ഥ ഉണ്ടെന്ന് ആർക്കറിയാം???

എന്നാപ്പിന്നെ ഞാനൊരു ഐഡിയ പറയാം....

ഭാനുവിന് കഞ്ഞിയുമായി വന്ന അച്യുതൻ പറഞ്ഞു...

എന്താ അച്ചുവേട്ടാ????

നന്ദുവും അവനെന്താ പറയുന്നതെന്നറിയാൻ കാതോർത്തു .....

ഡാ പൊട്ടാ ഒന്നുമില്ലേലും നീയൊരു പോലീസ് അല്ലെ അവളോട്‌ അഡ്രെസ്സ് വാങ്ങി പോലീസ് സ്റ്റേഷൻ വഴി ഒന്ന് അന്വേഷിച്ചു നോക്ക്...

അത് നല്ല ഐഡിയ...... ഞാൻ ഒന്ന് ചോദിക്കാം..

നന്ദു ഋതു വിനോട് ഡീറ്റെയിൽസ് എല്ലാം ചോദിച്ചു മനസിലാക്കി....


അവന്റെ കൂടെ ട്രെയിനിങ് ക്യാമ്പിൽ ഉണ്ടായിരുന്ന ഒരു മിഥുൻ അവിടെ ഉണ്ടായിരുന്നു... അയാൾക്ക് ഡീറ്റെയിൽസ് എല്ലാം സെൻറ് ചെയ്തു.....

എന്നിട്ട് അടുക്കളയിലേക്ക് വന്നപ്പോൾ അച്യുതനെ ഹെല്പ് ചെയ്ത് അവളും ഉണ്ട്..

ഋതു വയ്യാത്ത തലയും വെച്ചു താനെന്തിനാ ഈ ജോലി ഒക്കെ ചെയുന്നത്...

അത് സർ ഒറ്റക്ക്...

അത് അച്ഛൻ ഒറ്റക്കാ ഇവിടുത്തെ പണി എല്ലാം ചെയ്യുന്നത്... അതൊക്കെ ഞങ്ങളുടെ ബംഗാളിക്ക് ശീലമായി പോയി...

പോടാ പോടാ...

അയാൾ അവനെ തല്ലാനായി കൈ ഓങ്ങി..

അടി കിട്ടാതിരിക്കാൻ അവൻ അവിടെ നിന്നും ഓടി...

അവരുടെ സന്തോഷം കണ്ടപ്പോൾ അവൾക്ക് തന്റെ കണ്ണുകൾ നിറഞ്ഞു പോയി..

കാരണം അവൾക്ക് ഒരിക്കലും കിട്ടാത്ത സൗഭാഗ്യം ആയിരുന്നു അത്....
💕💕💕💕💕💕💕💕💕💕💕


രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവളുടെ അപ്പൂപ്പന്റെ വരെ ജാതകം മിഥുൻ അവന്റെ വാട്സാപ്പിലേക്ക് വന്നു...


അവൾ പറഞ്ഞതെല്ലാം സത്യമാണെന്നു ആ ഡീറ്റെയിൽസിൽ നിന്ന് അവനു വ്യക്തമായി...

നന്ദു ആ ഡീറ്റെയിൽസ്സുമായി നേരെ ചെന്നത് ഭാനുവിന്റെ അടുത്തേക്കാണ്...

കാരണം ഭാനുന് ഈ രണ്ട് ദിവസം കൊണ്ട് തന്നെ അവളെ ഒരുപടിഷ്ടമായി..

എല്ലാം തങ്ങൾക്ക് അനുകൂലമാകണമെന്നു അവൾ പ്രാർത്ഥിക്കാത്ത ദിവങ്ങളില്ല...

അത് കൊണ്ട് തന്നെ നന്ദു ആ സന്തോഷ വാർത്ത ആദ്യം അറിയിച്ചതും അവരെയാണ്...

എന്നാൽ അവൾ ഇവിടെ നിൽക്കട്ടെ അല്ലെ????

വരട്ടെ.......

(തുടരും )


© All Rights Reserved