...

18 views

ജാതകം
ഇരുപത്തിമൂന്നാം വയസ്സിൽ ഒളിച്ചോട്ടം. ധനനഷ്ടം മാനഹാനി ഭാര്യ വിയോഗം..... ആദർശിന്റെ തല പെരുത്തു. ഓർമ വെച്ച നാൾ മുതൽ കേട്ടുവരുന്നത് ! ജാതകദോഷം മാങ്ങാത്തൊലി ! ഈ ജാതകത്തിൽ ജനിച്ചവർക്കത്രയും ഇത് തന്നെ വിധി എന്ന് !
വിധി പോലും. അവനവൻ ചെയ്യുന്ന മണ്ടത്തരങ്ങൾ മറയ്ക്കാൻ മനുഷ്യൻ തന്നെ ഉണ്ടാക്കിയ ഉപായം. കാലം മാറിയതറിയാതെ ഇപ്പഴും നക്ഷത്രങ്ങളെ നോക്കി ജീവിതം ഹോമിക്കുന്ന വിഡ്ഢികൾ ! ചോര നീരാക്കിയ പണം കള്ളസന്യാസികൾക്ക് ഇട്ടെറിഞ്ഞു കൊടുക്കാൻ ഒരു മടിയും ഇല്ലാത്ത ജനത.
മിടായി വാങ്ങാൻ ഒറ്റരൂപ ചോദിച്ചപ്പോൾ ഇല്ലാന്ന് പറഞ്ഞ് ഒഴിഞ്ഞ അമ്മ അന്നേ ദിവസം പൂജയ്ക്ക് പണമെണ്ണികൊടുക്കുന്നത് കണ്ടിട്ടുണ്ട് താൻ. അന്നുതൊട്ടേ മനസ്സിൽ കുറിച്ചിട്ട ചോദ്യമുണ്ട്.
ബഹിരാകാശത്ത് ഒരു ബന്ധവുമില്ലാതെ കറങ്ങുന്ന ഗ്രഹങ്ങൾക്ക് എങ്ങനെയാണ് മനുഷ്യനുമായി ബന്ധം സ്ഥാപിക്കാനാവുക?
ഭൂമിയുമായി പോലും ബന്ധമില്ലാത്ത ഗ്രഹങ്ങളെ ചൂണ്ടിയാവും തിരുമേനി ' ആ ഗ്രഹം കിഴക്ക് വരുന്ന ദിവസം നിങ്ങളുടെ ശെനി ദശ തുടങ്ങും ' എന്നു പറയുക. പിന്നീട് ദശ മാറ്റാൻ പൂജയായി, ഹോമമായി.
'അന്ധവിശ്വാസികൾ പേരുകുന്തോറും കള്ളൻമാർ പുനർജനിച്ചുകൊണ്ടേയിരിക്കും '
മനുഷ്യൻ വിഡ്ഢികൾ !
വിദ്യാഭ്യാസവും വിവരവും ആർക്കൊക്കെയോ മുന്നിൽ അടിയറവു വെച്ചിട്ട്...