...

28 views

" അവൾ"
ഗുൽമോഹർ പൂത്തു നിൽക്കുന്ന താഴ്‌വാരങ്ങളിലുടെ , ലില്ലിപൂക്കൾ വസന്തo വിരിയിച്ച പുലരികളിൽ അവന്റെ
കൈ ചേർത്ത് പിടിച് അവൾ നടന്നു .

പോക്കുവെയിൽ ഓടി എത്തി നിലാവിനെ മെല്ലെ തട്ടിയുണർത്തിയെപ്പോഴും അവളുടെ മിഴികളിൽ അവന്റെ കൈകളിൽ പറ്റിപ്പിടിച്ച ഉഷ്മളതയുടെ നനവുണ്ടായിരുന്നു .

മഞ്ഞ പൂക്കൾ തീർത്ത പരവതാനിയിൽ കിടക്കുമ്പോഴും അവളുടെ ഓർമ്മകളിൽ അവന്റെ സുഗന്ധം നിറഞ്ഞു നിന്നു.

ഓരോ ജലകണികയും ഇലകളിൽ നിന്നും
ഇറ്റു വീണു പുഴയിലേക്കു ചേരുന്നത് ,
ഓരോ ഉറുമ്പും അച്ചടക്കത്തോടെ വരി വരിയായി നീങ്ങുന്നത് .... അങ്ങനെ എന്തെല്ലാമാണ് അവളെ വിസ്മയിപ്പിച്ചിരുന്നത് . മഞ്ഞു കാലം എത്താറായിട്ടേ ഒള്ളു എങ്കിലും മഞ്ഞുകണങ്ങളുടെ സ്നേഹ ചുംബനങ്ങളെ കാത്തിരിക്കുകയായിരുന്നു അവൾ .



juva_nitta_



© All Rights Reserved