...

3 views

"ഖാസിം അൽ മുബാറക്"
****** Season 01*******

"ഇതൊരു അമാനുഷിക കഥയൊന്നുമല്ല.
ഇനി ലോകത്ത് സംഭവിക്കാൻ പോകുന്ന കുറച്ചു കാര്യങ്ങൾ, "എന്റെ" ഭാവനയിലൂടെ രേഖപ്പെടുത്തുന്നു."

::::::::Episode 01::::::::

അതിശക്തമായ ഒരു "ഇടിമിന്നൽ", അത് അവൻറെ കണ്ണിൽ തന്നെ പതിച്ചു. ഉമ്മാാാ........എന്നുറക്കെ കരഞ്ഞു കൊണ്ടവൻ കണ്ണുകൾ തുറന്നു, ചുറ്റും "കൂരാക്കൂരിരുട്ട്"ഒന്നും തന്നെ കാണാൻ കഴിയുന്നില്ല. കൈകൾ കൊണ്ട് എല്ലായിടവും പരതി നോക്കി. ചുറ്റും നനഞ്ഞ മൺഭിത്തികൾ പോലെ തോന്നി. എന്താണ് സംഭവിക്കുന്നത് താൻ എവിടെയാണ്.! ഒന്നും മനസിലാകുന്നില്ല. പെട്ടെന്നൊരു "പ്രകാശം" അതവൻറെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ, കണ്ണുകൾക്ക് വല്ലാത്തൊരു "കുളിർമ്മ" ഒരു സുഖം'അവൻ ആ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴുതി വീണു.
അവൻ വന്നു വീണത് വെള്ളച്ചാട്ടത്തിന്റെ ചെരുവിലുള്ള ഒരു "പൂന്തോട്ടത്തിൽ" ആയിരുന്നു. ചാടി എഴുന്നേറ്റ് ചുറ്റും നോക്കി, ഏതാണ് ഈ സ്ഥലം,"താൻ ഇതുവരെ കാണാത്തൊരിടം." രാത്രിയിൽ ഉമ്മാനെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങിയത് മാത്രമേ അവനു ഓർമ്മയുണ്ടായിരുന്നുള്ളൂ, അപ്പോഴാണ് ഒരു "തണുത്ത കാറ്റ്" അതവനെ തഴുകി തലോടി കടന്നു പോയത് അതോടൊപ്പം വെള്ളച്ചാട്ടത്തിലെ, ചെറുകണികകൾ കൂടി ശരീരത്തിലേക്ക് പതിച്ചപ്പൊൾ വല്ലാത്തൊരു "ആനന്ദ നിർവൃതിയിൽ" അലിഞ്ഞങ്ങനെ,കണ്ണുകളടച്ച്
നിന്നുപോയി കാസിം.
കണ്ണുകൾ തുറന്നു നോക്കുമ്പോൾ "സൂര്യൻ" ചുവന്നു തുട്ത്ത് ഉദിച്ചു വരുന്നു.
ദാഹം തോന്നിയപ്പോൾ മുഖത്തു വീണുകൊണ്ടിരുന്ന വെള്ളത്തുള്ളികളിലേക്ക് അവൻ നാവുനീട്ടി, നാവിൽ പതിച്ച വെള്ളത്തിന് "അപാര സ്വാദ്." ഇത്രയും സ്വാദുള്ള വെള്ളം, ഇതുവരെ താൻ ജീവിതത്തിൽ കുടിച്ചിട്ടില്ലന്നറിഞ്ഞ കാസിം താഴെ വെള്ളച്ചാട്ടത്തിന്റെ നീർ ചാലിലേക്ക് ഓടി. മുട്ടിലിരുന്ന് വെള്ളം കൈകളാൽ കോരി കുടിച്ചു, എത്ര കുടിച്ചിട്ടും മതിയാകുന്നില്ല, വയറു നിറഞ്ഞ് ഒരു ഏമ്പക്കവും വിട്ടു എന്നിട്ടും മതിയാകുന്നില്ല. രണ്ടാമത്തെ ഏമ്പക്കവും വന്നു, "അൽഹംദുലില്ലാഹ്" സ്വാഭാവികമെന്നോണം അവൻ പറഞ്ഞു. മുഖവും മനസ്സും നിറഞ്ഞ "സംതൃപ്തി." കണ്ണാടിച്ചില്ലിനേക്കാൾ തെളിഞ്ഞ സുന്ദരമായ വെള്ളത്തിലേക്ക് അവനൊന്നു നോക്കി. വെള്ളത്തിൽ തൻറെ "പ്രതിബിംബം" കണ്ട കാസിം ഞെട്ടിത്തരിച്ച് പിറകോട്ട് ഇരുന്നുപോയി. ആരാണത്! തൻറെ പ്രതിബിംബത്തിൽ മറ്റൊരു മുഖം, അപ്പോഴാണ് കാസിം തൻറെ ശരീരത്തിലേക്കും ശ്രദ്ധിക്കുന്നത്. "ബലിഷ്ടമായ കൈകൾ, കല്ലുപോലെ ഉറച്ച ശരീരം ആറടി ക്ക് മേലെ ഉയരം" വെറും പത്ത്' വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന താൻ ഇപ്പോൾ "30" വയസ്സ് എങ്കിലും തോന്നിക്കുന്ന യുവാവായി മാറിയിരിക്കുന്നു. ശരീരത്തിൽ ഒരു ഒറ്റമുണ്ടും ഷാളും മാത്രമാണ് വേഷം. "എന്തൊരത്ഭുതം! എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അവ൯ അന്തംവിട്ട് നിന്നുപോയി."


::::::::: Episode 02:::::::::



ഇത് സത്യമോ അതോ മിഥ്യയോ! ഒന്നു മനസ്സിലാവുന്നില്ല, അവൻ ആ തെളിഞ്ഞ വെള്ളത്തിലേക്കു വീണ്ടും നോക്കി.നല്ല "സൗന്ദര്യമുള്ള മുഖം" ഇത് താൻ തന്നെയാണൊയെന്നു ചിന്തിച്ച് അന്തംവിട്ടു നിൽക്കുമ്പോഴാണ് 'ദൂരെ നിന്നും ഒരു "കുതിരപ്പട" വരുന്നതായി കാസിം കണ്ടത്. പടയിൽ അഞ്ചോളം കുതിരകൾ ഉണ്ട് മുന്നിലായി നേതാവാണെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഒരു വെളുത്ത അറേബ്യൻ കുതിരയിൽ ഒരു "യോദ്ധാവ്." അവരുടെ നേരെ കൈവീശി കൊണ്ട് അവൻ ഓടി. ആ കുതിരപ്പട അവൻറെ മുന്നിലായി തന്നെ വന്നു നിന്നു.വെളുത്ത അറേബ്യൻ കുതിരയുടെ മുകളിൽ നിന്നും നേതാവ് എന്നു തോന്നിപ്പിച്ച ആൾ താഴെ ഇറങ്ങി. അറബികളെ പോലെ വെളുത്ത 'കുർത്ത' ആയിരുന്നു വേഷം, ഒപ്പം വെട്ടി നിർത്തിയ തലമുടി തോളോട് ചേർന്ന് കിടക്കുന്നു. തലയിൽ "തലപ്പാവ്," നീണ്ട മുഖം,കട്ട താടി,ആറടി ഉയരം, ഒത്ത ശരീരം. ആ അഴകിൽ അന്തംവിട്ട് മുഖത്തുനിന്നും കണ്ണെടുക്കാൻ ആവാതെ അദ്ദേഹത്തെ തന്നെ നോക്കി നിന്നുപോയി കാസിം.
അദ്ദേഹം ചിരിച്ചപ്പോൾ ആ ചിരിയിൽ "മുത്തുകൾ" അടുക്കിവെച്ച പല്ലുകൾ പ്രകാശപൂരിതമായി.
"അസ്സലാമു അലൈക്കും" അദ്ദേഹം കാസിമിനോട് സലാം ചൊല്ലി. "വ അലൈക്കുമുസ്സലാം വ റഹ്മത്തുല്ലാഹി വബറകാത്തുഹു" കാസിം സലാം മടക്കി. അതോടൊപ്പം ഒരു വാപ്പ മകനെയെന്നപോലെ അദ്ദേഹം കാസിമിനെ വാരിപ്പുണർന്നു. ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ഒരു സ്നേഹം ഉമ്മയുടെ കയ്യിൽ നിന്ന് അല്ലാതെ കാസിം അറിഞ്ഞിട്ടില്ല. അവനും അദ്ദേഹത്തെ ഇറുകി പുണർന്നു. ഒരു പത്തു വയസ്സുകാരൻറെ നിഷ്കളങ്കതയോടു കൂടി. ഇത്രയും നേരം ഒറ്റയ്ക്ക് നിന്നിരുന്ന കാസിം വല്ലാതെ ഭയപ്പെട്ടിരുന്നു. ഇപ്പോൾ അവൻറെ എല്ലാ ഭയവും മാറി. അവൻ ചോദിച്ചു താങ്കൾ ആരാണ്, ഇതെവിടെയാണ് സ്ഥലം പാലസ്തീൻ തന്നെയാണോ? അദ്ദേഹം അവൻറെ തോളിൽ കൈ വെച്ച് ചിരിച്ചുകൊണ്ട് പറഞ്ഞു അല്ല കാസിം ഇത് "ജന്നാത്തുൽ നഹീം" ആണ്. നീ കേട്ടിട്ടുണ്ടോ ഈ പേര്? എവിടെയോ കേട്ടുമറന്ന പേര്! ഓർത്തെടുക്കാൻ കഴിയുന്നില്ല, അപ്പോഴേക്കും മറ്റുള്ള കുതിരപ്പടയാളികളും കുതിരയിൽ നിന്നും ഇറങ്ങി അവൻറെ അടുത്തേക്ക് ആയി വന്നു. എല്ലാവർക്കും ഏഴ് അടിക്കു മുകളിൽ ഉയരം ഉണ്ട് . വെളുത്ത വലിയ ഷാൾ കൊണ്ടുള്ള ഒരു വസ്ത്രം ആയിരുന്നു എല്ലാവരും ധരിച്ചിരുന്നത്. കാണാൻ എല്ലാവരും ഒരേ പോലെ ഇരിക്കുന്നു. അവരും അവനോട് സലാം ചൊല്ലി അവനും സലാം മടക്കി. അതിൽ ഒരാൾ വന്ന് അവൻറെ കയ്യിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ആയി പറഞ്ഞു ജന്നാത്തിലേക്ക് സ്വാഗതം കാസിം. മറ്റുള്ളവരും അവനെ സ്വാഗതം ചെയ്തുകൊണ്ട് ആശ്ലേഷിച്ചു.
അവൻ അത്ഭുതത്തോടെ കൂടി എല്ലാവരുടെ മുഖത്തേക്കും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു എൻറെ പേര് എങ്ങനെ അറിഞ്ഞു? നിങ്ങളെ ആരെയും എനിക്ക് മനസ്സിലായില്ലല്ലോ! ആരാണെന്നു കൂടി പറയാമോ?
അവൻ്റെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടതും എല്ലാവരും ഒരുമിച്ചു ചിരിച്ചു. ആ ചിരി വെള്ളച്ചാട്ടത്തിൻറെ കളകളാരവത്തോടു കൂടിച്ചേർന്നപ്പോൾ ഒരു സംഗീതം പോലെ തോന്നി അവന്.

ഇതൊരു 'സ്വപ്നം' ആണോ അവനോടു തന്നെ അവൻ ചോദിച്ചു. ഇതു കേട്ട് അവർ വീണ്ടും ചിരിച്ചു.
അറബി വസ്ത്രം ധരിച്ച ആൾ മുന്നോട്ടു വന്നു അവൻറെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. സ്വപ്നമല്ല കാസിം എല്ലാം സത്യമാണ്. ഇനിയങ്ങോട്ട് സ്വപ്നങ്ങളില്ല എല്ലാം സത്യം മാത്രം.

അപ്പോഴാണ് അങ്ങോട്ടേക്ക് അഞ്ച് വെള്ളക്കുതിരകളെ ചേർത്തുകെട്ടിയ നിലയിലുള്ള ഒരു രഥം വന്നത്, ആ തേരാളി എല്ലാവരോടുമായി സലാം പറഞ്ഞു. എല്ലാവരും ഒരുമിച്ച് സലാം മടക്കി. വന്നയാൾ പറഞ്ഞു, ഇന്നത്തെ അതിഥികൾ "40" കുട്ടികളാണ്. അതു കട്ട് നേതാവിന്റെ മുഖത്ത് ദുക്കവും, സന്തോഷവും മാറി മാറി വന്നു. അദ്ദേഹം പറഞ്ഞു "അൽഹംദുലില്ലാഹ്" എല്ലാം നല്ലതിന്.

അപ്പോഴാണ് ഒരാൾ അങ്ങോട്ടേക്ക് ഓടി വന്നത്, നടക്കാൻ പോലുംഅറിയാത്ത ഒരാൾ ഓടി വരുന്ന പോലെ തോന്നി കാസിമിന്. അയാളുടെ മുഖത്ത് വല്ലാത്ത ഒരു "പരിഭ്രമം" ഓടി വരുന്നതിനിടയിൽ വീഴാൻ പോയ അയാളെ വീഴാതിരിക്കാൻ ആ നേതാവ് കൈകളിൽ താങ്ങി എടുത്തു. അയാൾ ആ നേതാവിനെ കെട്ടിപ്പിടിച്ച് കരഞ്ഞു, അയാൾക്ക് ഒന്നും തന്നെ സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. സംസാരിക്കാൻ അറിയാത്ത കുട്ടിയെപ്പോലെ അയാൾ എന്തൊക്കെയോ പറഞ്ഞു, എല്ലാം മനസ്സിലായി എന്നു തലയാട്ടി കൊണ്ട് നേതാവ് അയാളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.

കുറച്ചു നേരത്തിനു ശേഷം മാത്രമാണ് അയാൾ എന്താണ് പറയുന്നതെന്ന് ഖാസിമിന് മനസ്സിലായത്. "ആരാണു ഞാൻ" കരഞ്ഞുകൊണ്ട് അയാൾ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നത് ഈ ഒരു വാക്ക് മാത്രമാണ്.


:::::::::: Episode 03:::::::::::

കുതിരപടയുടെ നേതാവ് അയാളെ കെട്ടിപ്പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു നീ ഒരു "മനുഷ്യനാണ്" സ്വന്തമായി ചിന്തിച്ച് പ്രവർത്തിക്കാൻ കഴിവുള്ള "അല്ലാഹുവിൻറെ" ദുനിയാവിലെ ഒരു സൃഷ്ടി. നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല, ഈ പൂങ്കാവനത്തിൽ നീ സുരക്ഷിതനായിരിക്കും.

നിന്നെ സൃഷ്ടിച്ച "അല്ലാഹുവിനോട്" നന്ദി പറഞ്ഞുകൊണ്ട് അവനെ ആരാധിച്ചു കൊള്ളുക.
അയാളുടെ മുഖത്തെ "പരവേശം" കണ്ട നേതാവ് ഉടൻ വെള്ളം കൊണ്ടു വരാൻ ആജ്ഞാപിച്ചു. വെള്ളം കുടിച്ചു കഴിഞ്ഞപ്പോഴാണ് അയാൾ സ്വാഭാവിക അവസ്ഥയിലേക്ക് തിരിച്ചു വന്നത്.

പ്രിയ സഹോദരാ, നിനക്കു ഞാൻ "മുഹമ്മദ് ബിലാൽ ഇബ്നു അബ്ദുള്ള" എന്ന് നാമകരണം ചെയ്യുന്നു, ഞാൻ പറയുന്നതുപോലെ ഏറ്റു പറയൂ നേതാവ് ബിലാലിനോട് പറഞ്ഞു. "അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് അശ്ഹദു അന്നാ മുഹമ്മദ് റസൂലുള്ള" ബിലാൽ അതേറ്റു ചൊല്ലി, എല്ലാവരുടെയും മുഖം സന്തോഷത്താൽ തിളങ്ങിനിന്നു. ചുറ്റുമുള്ളവർ ബിലാലിനെ താങ്ങിയെടുത്ത് കുതിര വണ്ടിയിലേക്ക് നടന്നു.
നേതാവ് കാസിമിനോട് പറഞ്ഞു കാസിം നീയും ഇവരോടൊപ്പം പൊയ്ക്കൊള്ളുക അടുത്ത വട്ടം നമ്മൾ തമ്മിൽ കാണുമ്പോഴേക്കും നിൻറെ എല്ലാ സംശയങ്ങളും മാറിയിരിക്കും. ഇപ്പോൾ അതിന് സമയമില്ല നിന്നെപ്പോലെ ഒരുപാട് പേർ വന്നിട്ടുണ്ട് എല്ലാവരെയും ഞാൻ തന്നെ സ്വീകരിക്കണം. ഇപ്പോൾ സത്യങ്ങൾ എല്ലാം അറിഞ്ഞാൽ നിനക്ക് എന്നെ പിരിയാൻ വിഷമം തോന്നും.

എല്ലാവരോടും സലാം ചൊല്ലി നേതാവ് അറേബ്യൻ കുതിരയിൽ കയറി ഓടിച്ചുപോയി. ബിലാലിനെ കുതിരവണ്ടിയിൽ ഇരുത്തിയ ശേഷം...