...

1 views

എന്റെ മരണക്കുറിപ്പ്
തികച്ചും അസാധാരണമായി ഒരു മരണ കുറിപ്പ് എഴുതണം എന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു... പക്ഷെ ഇപ്പോഴാണ് അതിന് സാധിച്ചത്.. സത്യം പറഞ്ഞാൽ അകത്തളങ്ങളിൽ എന്നെ പലതും പിടിച്ചു കെട്ടിയിരിക്കുന്നു അതിൽ നിന്നെല്ലാം മുക്തി നേടണം എന്ന തോന്നലാണ് എന്നെ ഇതിലേക്കു എത്തിച്ചത്...
സത്യം പറഞ്ഞാൽ ഓരോ കുറിപ്പും മനുഷ്യരെ അവസ്ഥ കൊണ്ട് തന്നെയാണ് പൊട്ടി മുളക്കുന്നത്...
മരണം മുന്നിൽ കാണുമ്പോഴുള്ള മനസിന്റെ ശൂന്യം, വെള്ള പേപ്പർ പോലെയാണ്.. അതിലേക് നമ്മൾ വേവലാതി പെടുത്തുന്ന കാര്യങ്ങൾ പകർത്തുമ്പോൾ കൈ വിരലുകൾ വിറച്ചു പോകുന്നു.. അധരങ്ങൾ മരവിച്ചു പോകുന്നു! പക്ഷെ എഴുതിയല്ലേ പറ്റു, പേപ്പറിലേക് പകർത്തുമ്പോൾ കഴിഞ്ഞതെല്ലാം ഒരു ഉള്ളം കയ്യിൽ എത്തി ചേർന്നത് പോലെ തോന്നും.. എന്നിട്ട് അതിൽ നിന്ന് കടുക് മണികൾ തിരയും പോലെ സൂക്ഷിച്ചു പകർത്തും, പകർത്തുന്നത് തികച്ചും മരണത്തിലേക്ക് പറഞ്ഞു വിടുന്ന കാര്യങ്ങൾ!

മരണപെട്ടു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭീതി പ്പെടുത്തുന്ന കാര്യം നാട്ടുക്കാർ എന്ത് പറയും എന്നുള്ളതാണ്, കൈ വിരലുകൾ ചലിക്കുമ്പോൾ തന്നെ ഇതിനെ കുറിച്ചുള്ള വേവലാതിയാണ്, പിന്നീടുള്ള കാര്യം, വേണ്ടപ്പെട്ടവരുടെ ഏകാന്തത ഓർത്തിട്ടു തന്നെ വികൃതമാകുന്നു.... പക്ഷെ മരിച്ചല്ലേ പറ്റു...
മരിക്കാനുള്ള മോഹം ചുറ്റുപാട് തന്നെ പടുത്തുയർത്തിയതാണ്,, തമാശയ്ക്കു ഒരുപാട് തവണ പലതും ചെയ്യുമെന്ന് പലരെയും പറഞ്ഞു പേടിപ്പിച്ചു, ഇപ്പോൾ സമയമായി..
മരിച്ചു കഴിയുമ്പോൾ, ആരെങ്കിലും നമ്മളെ ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ, സ്വതദ്ര്യം എല്ലാം തേടി പിടിക്കും, ഇനി അഥവാ തേടി പിടിച്ചില്ലെങ്കിലോ അവിടെ ആണ് എന്റെ പരാജയം..., ഇപ്പോൾ ഇരുട്ടിനെ ഞാൻ ഇഷ്ട്ടപെടുന്നു.. ഇരുട്ടിന്റെ നിറം കറുപ്പായത് എത്രയോ നന്നായി, കാരണം കറുപ്പിൽ ശരീരവും മനസ്സും നിഗൂഢത നിറഞ്ഞതാണ്...

അത് കൊണ്ട് ഞാൻ മരണത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പോകുന്നു 😊